സെഞ്ചുറിയുമായി പടിക്കല്‍, പൃഥ്വി ഷായും വെങ്കടേഷ് അയ്യരും മിന്നി;അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് നിരാശ

Published : Oct 11, 2022, 09:36 PM ISTUpdated : Oct 11, 2022, 09:37 PM IST
സെഞ്ചുറിയുമായി പടിക്കല്‍, പൃഥ്വി ഷായും വെങ്കടേഷ് അയ്യരും മിന്നി;അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് നിരാശ

Synopsis

മധ്യപ്രദേശും രാജസ്ഥാനു തമ്മിലുള്ള പോരാട്ടത്തില്‍ 31 പന്തില്‍ 62 റണ്‍സുമായി ഇന്ത്യന്‍ താരം വെങ്കടേഷ് അയ്യര്‍ തിളങ്ങി. ആദ്യം ബാറ്റ് ചെയ്ത മദ്യപ്രദേശ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സടിച്ചപ്പോള്‍ രാജസ്ഥാന്‍ 19.2 ഓവറില്‍ 135 റണ്‍സിന് ഓള്‍ ഔട്ടായി.

മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റില്‍ യുവതാരങ്ങളുടെ ആറാട്ട്. മിസോറാമിനെതിരെ പൃഥ്വി ഷാ 34 പന്തില്‍ 55 റണ്‍സടിച്ചു തിളങ്ങിയപ്പോള്‍ മുംബൈ ഒമ്പത് വിക്കറ്റ് ജയം നേടി. ആദ്യം ബാറ്റ് ചെയ്ത മിസോറാം 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സടിച്ചപ്പോള്‍ മുംബൈ 10.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

കരുത്തരുടെ പോരാട്ടത്തില്‍ മഹാരാഷ്ട്രയെ 99 റണ്‍സിന് വീഴ്ത്തി കര്‍ണാടകയും വിജയം ആഘോഷിച്ചു ആദ്യം ബാറ്റ് ചെയ്ത കര്‍ണാടക ഓപ്പണര്‍ ദേവ്ദത്ത് പടിക്കലിന്‍റെ മിന്നും സെഞ്ചുറിയുടെ കരുത്തില്‍ 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സെടത്തു. 62 പന്തില്‍ 14 ഫോറും ആറ് സിക്സും പറത്തിയ പടിക്കല്‍ 124 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ മനീഷ് പാണ്ഡെ 38 പന്തില്‍ 50 റണ്‍സെടുത്തു. മായങ്ക് അഗര്‍വാള്‍ 17 പന്തില്‍ 28 റണ്‍സെടുത്ത് പുറത്തായി. മറുപടി ബാറ്റിംഗില്‍ മഹാരാഷ്ട്രക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

ഷാർപ്പാണ് സഞ്ജു, ധോണിയുടെ പിന്‍ഗാമി തന്നെ; കാണാം കിടിലന്‍ ക്യാച്ച്

മധ്യപ്രദേശും രാജസ്ഥാനു തമ്മിലുള്ള പോരാട്ടത്തില്‍ 31 പന്തില്‍ 62 റണ്‍സുമായി ഇന്ത്യന്‍ താരം വെങ്കടേഷ് അയ്യര്‍ തിളങ്ങി. ആദ്യം ബാറ്റ് ചെയ്ത മദ്യപ്രദേശ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സടിച്ചപ്പോള്‍ രാജസ്ഥാന്‍ 19.2 ഓവറില്‍ 135 റണ്‍സിന് ഓള്‍ ഔട്ടായി.

ഈ സീസണില്‍ ഗോവക്കായി കളിക്കാനിറങ്ങിയ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ത്രിപുരക്കെതിരെ വിക്കറ്റ് വീഴ്ത്താനാില്ലെങ്കിലും ഗോവ അഞ്ച് വിക്കറ്റിന് മത്സരം ജയിച്ചു. ആദ്യം ബാറ്റ് ചെയ്ത ത്രിപുര 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സെടുത്തപ്പോള്‍ മൂന്നോവര്‍ എറിഞ്ഞ അര്‍ജ്ജുന്‍ 20 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റെടുക്കാനായില്ല. 18.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഗോവ ലക്ഷ്യത്തിലെത്തി.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

വിവാഹം നീട്ടിവെച്ച ശേഷമുള്ള സ്മൃതി മന്ദാനയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്, ആരാധകർക്കിടയിൽ ചർച്ചയായി ഒരു കാര്യം! വിവാഹ നിശ്ചയ മോതിരം കാണാനില്ല
ഇംഗ്ലണ്ടിനെ ബാസ്ബോള്‍ പഠിപ്പിച്ച് ഓസ്ട്രേലിയ, ബ്രിസ്ബേൻ ടെസ്റ്റില്‍ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ്