Syed Mushtaq Ali Trophy| തകര്‍ത്തടിച്ച് സഞ്ജുവും സച്ചിനും; മധ്യപ്രദേശിനെതിരെ കേരളത്തിന് മിന്നും ജയം

Published : Nov 09, 2021, 04:20 PM IST
Syed Mushtaq Ali Trophy| തകര്‍ത്തടിച്ച് സഞ്ജുവും സച്ചിനും; മധ്യപ്രദേശിനെതിരെ കേരളത്തിന് മിന്നും ജയം

Synopsis

ഓപ്പണര്‍മാരായ രോഹന്‍ കുന്നുമ്മല്‍ (29), മുഹമ്മദ് അസറുദ്ദീന്‍ (21) എന്നിവരുടെ വിക്കറ്റുകള്‍ മാത്രമാണ് കേരളത്തിന് നഷ്ടമായത്.   ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് കേരളത്തിന് നല്‍കിയത്. ഇരുവരും 58 റണ്‍സ് കൂട്ടിച്ചേര്‍ത്തു.  

ദില്ലി: സയ്യിദ് മുഷ്താഖ് അലി ടി20യില്‍ (Syed Mushtaq Ali Trophy) മധ്യപ്രദേശ് (Madhya Pradesh) ഉയര്‍ത്തിയ റണ്‍മല കേരളം മറികടന്നു. 172 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ കേരളത്തിന് തുണായയത് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (56), സച്ചിന്‍ ബേബി (51) എന്നിവരുടെ ഇന്നിംഗ്‌സാണ് കേരളത്തെ വിജയത്തിലേക്ക് നയിച്ചത്. ഇരുവരും പുറത്താവാതിരുന്നു. രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയ കേരളം 18 ഓവറില്‍ ലക്ഷ്യം മറികടന്നു. 

ഓപ്പണര്‍മാരായ രോഹന്‍ കുന്നുമ്മല്‍ (29), മുഹമ്മദ് അസറുദ്ദീന്‍ (21) എന്നിവരുടെ വിക്കറ്റുകള്‍ മാത്രമാണ് കേരളത്തിന് നഷ്ടമായത്.   ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് കേരളത്തിന് നല്‍കിയത്. ഇരുവരും 58 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ നാല് റണ്‍സിനിടെ രണ്ട് പേരേയും കേരളത്തിന് നഷ്ടമായി. എന്നാല്‍ സഞ്ജു (Sanju Samson)- സച്ചിന്‍ (Sachin Bab y) സഖ്യം കേരളത്തെ വിജയത്തിലേക്ക് നയിച്ചു. ഇരുവരും 110 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കുമാര്‍ സിംഗ്, മിഹിര്‍ ഹിര്‍വാണി എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ മധ്യപ്രദേശിന് രജത് പടിദാറിന്റ (49 പന്തില്‍ 77) ഇന്നിംഗ്‌സാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. പാര്‍ത്ഥ് സഹാനി (32), കുല്‍ദീപ് ഗേഹി (31) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. രണ്ട് വിക്കറ്റ് വീഴ്ത്തിയ എം എസ് അഖിലാണ് തിളങ്ങിയത്.

പവര്‍പ്ലേയില്‍ മധ്യപ്രദേശിന്റെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. എന്നാല്‍ തുടക്കം മുതലാക്കാന്‍ കേരള ബൗളര്‍മാര്‍ക്ക് സാധിച്ചില്ല. ഐപിഎല്ലിലെ ഹീറോ വെങ്കടേഷ് അയ്യര്‍ (1), ഗേഹി എന്നിവരെയാണ് അവര്‍ക്ക് തുടക്കത്തില്‍ നഷ്ടമായത്. മൂന്നാമനായി ക്രീസിലെത്തി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം രജത് പടിദാറിന്റെ ഇന്നിംഗ്‌സ് മധ്യപ്രദേശിനെ  മികച്ച സ്‌കോറിലേക്ക് നയിച്ചു. സരന്‍ ജെയ്ന്‍ (11), രാകേഷ് ഠാക്കൂര്‍ (പുറത്താവാതെ 13) എന്നിങ്ങനെയാണ് മറ്റുതാരങ്ങളുടെ സ്‌കോറുകള്‍. 

ജയത്തോടെ കേരളം ഇന്ന് ജയിച്ചാല്‍ കേരളത്തിന് അടുത്ത റൗണ്ടിലേക്ക് പ്രതീക്ഷകള്‍ സജീവമാക്കി. ഗ്രൂപ്പ് ഡിയില്‍ അഞ്ച് മത്സരങ്ങളിലും നാലിലും ജയിച്ച് 16 പോയിന്റ് നേടിയ ഗുജറാത്താണ് ഒന്നാമത്. കേരളത്തിനും മധ്യപ്രദേശിനും 12 പോയിന്റ് വീതമുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സഞ്ജു മാത്രമല്ല, ലോകകപ്പില്‍ ഗില്ലിന് പകരക്കാരാവാന്‍ ക്യൂവില്‍ നിരവധി പേര്‍, എന്നിട്ടും കണ്ണടച്ച് സെലക്ടര്‍മാര്‍
ക്ലച്ചുപിടിക്കാതെ ഗില്‍; എത്ര നാള്‍ ഇനിയും സഞ്ജുവിനെ പുറത്തിരിത്തും?