സയ്യിദ് മുഷ്താഖ് അലി ട്രോഫി: കേരളത്തെ സഞ്ജു നയിക്കും

Published : Oct 05, 2022, 05:06 PM IST
സയ്യിദ് മുഷ്താഖ് അലി ട്രോഫി: കേരളത്തെ സഞ്ജു നയിക്കും

Synopsis

ഈ മാസം 11 മുതലാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റ് തുങ്ങുന്നത്. 11ന് അരുണാചല്‍പ്രദേശിനെതിരെ ആണ് കേരളത്തിന്‍റെ ആദ്യ മത്സരം. 12ന് മൊഹാലിയില്‍ കേരളം കരുത്തരായ കര്‍ണാടകയെ നേരിടും. 16ന് സര്‍വീസസിനെയും 18ന് മഹാരാഷ്ട്രയെയും 22ന് മേഘാലയയെും കേരളം നേരിടും.

തിരുവനന്തപുരം: സയ്യിദ് മുഷ്‌താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റില്‍ കേരളത്തെ സഞ്ജു സാംസണ്‍ നയിക്കും. സച്ചിന്‍ ബേബിയാണ് വൈസ് ക്യാപ്റ്റന്‍. സഞ്ജു സാംസണ്‍ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ കളിക്കുന്നതിനാല്‍ 11ന് അരുണാചല്‍പ്രദേശിനെതിരായ കേരളത്തിന്‍റെ ആദ്യ മത്സരത്തില്‍ കളിക്കാനാവില്ല. 11നാണ് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരം. സഞ്ജുവിന്‍റെ അഭാവത്തില്‍ സച്ചിന്‍ ബേബിയാകും ആദ്യ മത്സരത്തില്‍ കേരളത്തെ നയിക്കുക.

രോഹന്‍ കുന്നുമേല്‍, വിഷ്ണു വിനോദ്, ഷോണ്‍ റോജര്‍, അബ്ദുള്‍ ബാസിത്, മുഹ്മദ് അസ്ഹറുദ്ദീന്‍, സിജോമോന്‍ ജോസഫ്, കൃഷ്ണപ്രസാദ്, എസ് മിഥുന്‍, വൈശാഖ് ചന്ദ്രന്‍, മനു കൃഷ്ണന്‍, ബേസില്‍ തമ്പി, എന്‍ പി ബേസില്‍, എഫ് ഫനൂസ്, കെ എം ആസിഫ്, സച്ചിന്‍.എസ് എന്നിവരാണ് 17 അംഗ ടീമിലുള്ളത്. മുന്‍ ഇന്ത്യന്‍ താരം  ടിനു യോഹന്നനാണ് കേരളത്തിന്‍റെ പരിശീലകന്‍. കഴിഞ്ഞ സീസണില്‍ കേരളത്തിനായി കളിച്ച ജലജ് സക്സേന ഇത്തവണ ടീമിലില്ല.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര; സഞ്ജുവും സഹതാരങ്ങളും പയറ്റ് തുടങ്ങി

ഈ മാസം 11 മുതലാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റ് തുങ്ങുന്നത്. 11ന് അരുണാചല്‍പ്രദേശിനെതിരെ ആണ് കേരളത്തിന്‍റെ ആദ്യ മത്സരം. 12ന് മൊഹാലിയില്‍ കേരളം കരുത്തരായ കര്‍ണാടകയെ നേരിടും. 16ന് സര്‍വീസസിനെയും 18ന് മഹാരാഷ്ട്രയെയും 22ന് മേഘാലയയെും കേരളം നേരിടും.

30ന് പ്രാഥമിക ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളും അടുത്തമാസം ഒന്നിിന് ആദ്യ ക്വാര്‍ട്ടര്‍ മത്സരങ്ങളും ആരംഭിക്കും. അടുത്ത മാസം മൂന്നിനാണ് സെമി ഫൈനല്‍ മത്സരങ്ങള്‍. ഫൈനല്‍ നവംബര്‍ അഞ്ചിന് നടക്കും.

റിഷഭ് പന്തിന് ഇന്ത്യന്‍ ടി20 ടീമില്‍ സവിശേഷ റോള്‍; വിമര്‍ശകരുടെ വായടപ്പിച്ച് സഞ്ജയ് ബാംഗര്‍

സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള ടീം: Sanju Viswanadh Samson( Captain ),Rohan S Kunnummal,Vishnu Vinod, Shoun Roger,Sachin Baby ( Vice Captain ),Abdul Basit,krishna Prasad, Mohammed Azharudeen M, Sijomon Joseph,Midhun. S,Vyshak Chandran,Manu Krishnan,Basil Thampi,Basil NP,Fanoos F,Asif KM,Sachin. S.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ഉണ്ണി മുകുന്ദന് മൂന്ന് വിക്കറ്റ്, മദന്‍ മോഹന് അര്‍ധ സെഞ്ചുറി; സെലിബ്രറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്‌ട്രൈക്കേഴ്‌സിന് ജയം
സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ രണ്ട് റെക്കോഡ് കൂടി സ്വന്തം പേരിലാക്കി വിരാട് കോലി; രോഹിത്തും പിന്നില്‍