ടി20 മുംബൈ ലീഗ് താരലേലം: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ ലക്ഷാധിപതി!

Published : May 04, 2019, 04:26 PM ISTUpdated : May 04, 2019, 04:27 PM IST
ടി20 മുംബൈ ലീഗ് താരലേലം: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ ലക്ഷാധിപതി!

Synopsis

അര്‍ജുന്‍ ടെന്‍ഡുല്‍ക്കറിന് മോഹവില. അഞ്ച് ലക്ഷം രൂപയ്ക്ക് അര്‍ജുനെ ആകാശ് ടൈഗേര്‍‌സ് മുംബൈ സ്വന്തമാക്കി.

മുംബൈ: ടി20 മുംബൈ ലീഗില്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറിന് മോഹവില. അഞ്ച് ലക്ഷം രൂപയ്ക്ക് അര്‍ജുനെ ആകാശ് ടൈഗേര്‍‌സ് മുംബൈ സ്വന്തമാക്കി. ഓള്‍റൗണ്ടര്‍ കാറ്റഗറിയില്‍ ഒരു ലക്ഷമായിരുന്നു അര്‍ജുന്‍റെ അടിസ്ഥാന വില. ബാന്ദ്രാ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ സുജിത് നായിക്കാണ് അഞ്ച് ലക്ഷം ലഭിച്ച മറ്റൊരു താരം.

ലീഗില്‍ വിവിധ ടീമുകള്‍ ഓള്‍റൗണ്ടറായ അര്‍ജുനെ നോട്ടമിട്ടിരുന്നു. നോര്‍ത്ത് മുംബൈ പാന്തേര്‍സുമായി ശക്തമായ മത്സരത്തിനൊടുവിലാണ് അര്‍ജുനെ ആകാശ് ടൈഗേര്‍സ് സ്വന്തമാക്കിയത്. ലേലത്തില്‍ ഒരു താരത്തെ സ്വന്തമാക്കാന്‍ ചിലവഴിക്കാവുന്ന ഉയര്‍ന്ന തുകയാണ് അഞ്ച് ലക്ഷം. ടി20 മുംബൈ ലീഗിന്‍റെ രണ്ടാം സീസണിനാണ് തുടക്കമാകുന്നത്. 

മുംബൈക്കായി അണ്ടര്‍ 14, 16, 19 തലങ്ങളില്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ കളിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അണ്ടര്‍ 19 ഇന്ത്യന്‍ ടീമിലുമെത്തി. ഇന്ത്യക്കായി അനൗദ്യോഗിക അണ്ടര്‍ 19 ടെസ്റ്റ് കളിച്ചു. ഡി‌വൈ പാട്ടീല്‍ ടി20 കപ്പില്‍ മികച്ച പ്രകടനം കാഴ്‌ചവെച്ചാണ് അര്‍ജുന്‍ ടി20 മുംബൈ ലീഗില്‍ അരങ്ങേറാന്‍ ഒരുങ്ങുന്നത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ആവേശപ്പോരിൽ ബംഗ്ലാദേശിന് തോൽവി, തുടർച്ചയായ ആറാം തവണ ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യൻ വനിതാ ടീം
അഫ്ഗാനിസ്ഥാനെതിരെ ടി20 പരമ്പരയ്‌ക്കൊരുങ്ങുന്ന ഇന്ത്യക്ക് തിരിച്ചടി; ഹര്‍ഷിത് റാണ പുറത്ത്, പകരക്കാരനെ പ്രഖ്യാപിച്ചു