വനിതാ ടി20 ലോകകപ്പില്‍ വേദിമാറ്റം! ബംഗ്ലാദേശിന് പകരം യുഎഇ ആതിഥേയരാകും

Published : Aug 20, 2024, 11:25 PM IST
വനിതാ ടി20 ലോകകപ്പില്‍ വേദിമാറ്റം! ബംഗ്ലാദേശിന് പകരം യുഎഇ ആതിഥേയരാകും

Synopsis

വേദി ഒരുക്കാന്‍ ആവില്ലെന്ന് കാര്യം ബിസിസിഐ സെക്രട്ടറി ജയ് ഷാ സ്ഥിരീകരിച്ചിരുന്നു.

ദുബായ്: വനിതാ ട്വന്റി 20 ലോകകപ്പിന് യുഎഇ വേദിയാകും. ബംഗ്ലാദേശ് ആതിഥേയത്വത്തില്‍ നിന്ന് പിന്‍മാറിയതോടെ യുഎഇക്ക് നറുക്ക് വീണത്. രാജ്യത്തെ സംഘാര്‍ഷാവസ്ഥയെ തുടര്‍ന്നാണ് ബംഗ്ലാദേശ് നടത്തിപ്പില്‍ നിന്ന് പിന്മാറിയത്. യുഎഇക്ക് പുറമെ ശ്രീലങ്ക, സിംബാബ്‌വെ എന്നീ രാജ്യങ്ങളേയു വേദിയായി പരിഗണിച്ചിരുന്നു. എന്നാല്‍ യുഎഇയെ തിരഞ്ഞെടുക്കുകയായിരുന്നു. നേരത്തെ ഇന്ത്യയെ വേദിയാക്കാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു. എന്നാല്‍ ഐസിസിയുടെ നിര്‍ദേശം ബിസിസിഐ നിരസിക്കുകയായിരുന്നു.

വേദി ഒരുക്കാന്‍ ആവില്ലെന്ന് കാര്യം ബിസിസിഐ സെക്രട്ടറി ജയ് ഷാ സ്ഥിരീകരിച്ചിരുന്നു. ഒക്ടോബര്‍ മൂന്ന് മുതല്‍ 20 വരെയാണ് വനിത ട്വന്റി 20 ലോകകപ്പ് നടക്കേണ്ടത്.   നടത്താന്‍ കഴിയില്ലെന്ന് ജയ് ഷാ പറയുന്നതിന്റെ കാരണങ്ങള്‍ ഇങ്ങനെ... ''ഇവിടെ മണ്‍സൂണ്‍ സമയമാണിപ്പോള്‍. അതിനപ്പുറം അടുത്ത വര്‍ഷം വനിതാ ഏകദിന ലോകകപ്പിന് ഞങ്ങള്‍ ആതിഥേയത്വം വഹിക്കേണ്ടതുണ്ട്. തുടര്‍ച്ചയായി ലോകകപ്പ് മത്സരങ്ങള്‍ നടത്തണമെന്ന് ഒരു തരത്തിലുള്ള സൂചനയും നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.'' ജയ് ഷാ വ്യക്തമാക്കി.

ജയ് ഷാ ഐസിസി ചെയര്‍മാനായേക്കും! തെരഞ്ഞെടുപ്പ് നവംബറില്‍; ബിസിസിഐ സെക്രട്ടറി സ്ഥാനൊഴിയും

ബംഗ്ലാദേശിലെ അസ്വസ്ഥതകള്‍ക്കിടയില്‍ ടൂര്‍ണമെന്റ് നടത്തുന്നതിന് സൈനിക മേധാവിയില്‍ നിന്ന് ബിസിബി അനുമതി തേടിയിരുന്നു. വനിതാ ടി20 ലോകകപ്പ് രണ്ട് നഗരങ്ങളിലായിട്ടാണ് നടക്കേണ്ടിയിരുന്നത്. സില്‍ഹെറ്റ്, മിര്‍പൂര്‍ എന്നിവയായിരുന്നു വേദികള്‍. സന്നാഹ മത്സരങ്ങള്‍ സെപ്റ്റംബര്‍ 27ന് ആരംഭിക്കേണ്ടിയിരുന്നത്.

PREV
click me!

Recommended Stories

'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍
മുഷ്താഖ് അലി ട്രോഫിക്കുള്ള ടീമിലെടുത്തില്ല, കോച്ചിന്‍റെ തലയടിച്ച് പൊട്ടിച്ച് യുവതാരങ്ങള്‍, സംഭവം പോണ്ടിച്ചേരിയില്‍