ടി20 ലോകകപ്പ്: ബംഗ്ലാദേശിനെ എട്ടു വിക്കറ്റിന് തകര്‍ത്ത് ഇംഗ്ലണ്ടിന് രണ്ടാം ജയം

Published : Oct 27, 2021, 06:53 PM IST
ടി20 ലോകകപ്പ്: ബംഗ്ലാദേശിനെ  എട്ടു വിക്കറ്റിന് തകര്‍ത്ത് ഇംഗ്ലണ്ടിന് രണ്ടാം ജയം

Synopsis

നാസും അഹമ്മദിനെ സിക്സിന് പറത്തി 33 പന്തില്‍ റോയ് അര്‍ധസെഞ്ചുറിയിലെത്തിയുമ്പോള്‍ ഇംഗ്ലണ്ട് സ്കോര്‍ 100 പിന്നിട്ടിരുന്നു.

അബുദാബി: ടി20 ലോകകപ്പിലെ(T20 World Cup 2021) സൂപ്പര്‍ 12(Super 12) പോരാട്ടത്തില്‍ ബംഗ്ലാദേശിനെ(Bangladesh) വിക്കറ്റിന് തകര്‍ത്ത് രണ്ടാം ജയം കുറിച്ച് ഇംഗ്ലണ്ട്(England). ആദ്യം ബാറ്റ് ചെയ്ത് ബംഗ്ലാദേശ് മുന്നോട്ടുവെച്ച 125 റണ്‍സ് വിജയലക്ഷ്യം ഓപ്പണര്‍ ജേസണ്‍ റോയിയുടെ(Jason Roy) വെടിക്കെട്ട് അര്‍ധസെഞ്ചുറി മികവില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 14.1 ഓവറില്‍ ഇംഗ്ലണ്ട് അനായാസം മറികടന്നു. 38 പന്തില്‍ 61 റണ്‍സെടുത്ത റോയ് ആണ് കളിയിലെ താരം. സ്കോര്‍ ബംഗ്ലാദേശ് 20 ഓവറില്‍ 124-9, ഇംഗ്ലണ്ട് 14.1 ഓവറില്‍ 126-2.

വെടിക്കെട്ട് തുടക്കമിട്ട് ജേസണ്‍ റോയ്

ചെറിയ വിജയലക്ഷ്യത്തിലേക്ക് അതിവേഗമാണ് ഇംഗ്ലണ്ട് തുടങ്ങിയത്. പവര്‍ പ്ലേയില്‍ ജോസ് ബട്‌ലറുടെ(18) വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സടിച്ച ഇംഗ്ലണ്ട് ബംഗ്ലാദേശ് സ്പിപ്പന്‍മാരെ ഫലപ്രദമായി നേരിട്ട് സ്കോര്‍ അതിവേഗം മുന്നോട്ടു നീക്കി. നാസും അഹമ്മദിനെ സിക്സിന് പറത്തി 33 പന്തില്‍ റോയ് അര്‍ധസെഞ്ചുറിയിലെത്തിയുമ്പോള്‍ ഇംഗ്ലണ്ട് സ്കോര്‍ 100 പിന്നിട്ടിരുന്നു. വിജയത്തിന് അടുത്ത് റോയ്(38 പന്തില്‍ 61) മടങ്ങിയെങ്കിലും ഡേവിഡ് മലനും(25 പന്തില്‍ 28*), ജോണി ബെയര്‍സ്റ്റോയും(8*) ചേര്‍ന്ന് ഇംഗ്ലണ്ടിനെ അനായാസം വിജയവര കടത്തി.

നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങി ബംഗ്ലാദേശിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 29 റണ്‍സെടുത്ത മുഷ്ഫീഖുര്‍ റഹീമായിരുന്നു(Mushfiqur Rahim) ബംഗ്ലാദേശിന്‍റെ ടോപ് സ്കോറര്‍. നാലോവറില്‍ 27 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ടൈമല്‍ മില്‍സാണ്(Tymal Mills) ബംഗ്ലാദേശിനെ എറിഞ്ഞിട്ടത്.

കടുവകളെ കൂട്ടിലടച്ച് ഇംഗ്ലണ്ട് ബൗളര്‍മാര്‍

അബുദാബിയിലെ സ്ലോ പിച്ചില്‍ ഇംഗ്ലീഷ് ബൗളര്‍മാര്‍ ബുദ്ധിപൂര്‍വം പന്തെറിഞ്ഞപ്പോള്‍ ബംഗ്ലാ കടുവകള്‍ 26-3ലേക്ക് കൂപ്പുകുത്തി. ഓപ്പണര്‍മാരായ ലിറ്റണ്‍ ദാസിനെയും(9), മുഹമ്മദ് നയീമിനെയും(5) മൊയീന്‍ അലി വീഴ്ത്തിയപ്പോള്‍ പ്രതീക്ഷയായിരുന്ന ഷാക്കിബ് അല്‍ ഹസനെ(4) മടക്കി ക്രിസ് വോക്സ് ബംഗ്ലാദേശിനെ ഞെട്ടിച്ചു. പിന്നീട് മുഷ്ഫീഖുര്‍ റഹീമും ക്യാപ്റ്റന്‍ മെഹമ്മദുള്ളയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടങ്ങി. ഇരുവരും ചേര്‍ന്ന് ബാംഗ്ലാദേശിനെ 50 കടത്തി. എന്നാല്‍ റഹീമിനെ(30 പന്തില്‍ 29) മടക്കി ലിയാം ലിവിംഗ്സ്റ്റണ്‍ ബംഗ്ലാദേശിന് അടുത്ത തിരിച്ചടി നല്‍കി.

മെഹമ്മദുള്ള(19) പിടിച്ചു നില്‍ക്കാന്‍ നോക്കിയെങ്കിലും ലിംവിഗ്സ്റ്റണ്‍ തന്നെ മടക്കി. ആഫിഫ് ഹൊസൈന്‍ റണ്ണൗട്ടാവുകയും ചെയ്തതോടെ ബംഗ്ലാദേശ് 100 കടക്കില്ലെന്ന് തോന്നിച്ചെങ്കിലും വാലറ്റത്ത് നൂറുള്‍ ഹസനും(16), മെഹ്ദി ഹസനും(11), നാസും അഹമ്മദും(9 പന്തില്‍ 19*) ചേര്‍ന്ന് ബംഗ്ലാദേശിനെ 124ല്‍ എത്തിച്ചു. ഇംഗ്ലണ്ടിനായി ടൈമല്‍ മില്‍സ് മൂന്നും മൊയീന്‍ അലി, ലിയാം ലിവിംഗ്‌സ്റ്റണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഇന്ത്യൻ ടീമില്‍ നിന്നൊഴിവാക്കിയപ്പോള്‍ ആദ്യമൊക്കെ വിഷമം തോന്നി, ഇപ്പോള്‍ പ്രതീക്ഷകളൊന്നുമില്ല', തുറന്നുപറഞ്ഞ് ഇഷാന്‍ കിഷന്‍
സഞ്ജു ചിത്രത്തിലേ ഇല്ല, ഒന്നാമന്‍ ഇഷാന്‍ കിഷന്‍, ഞെട്ടിച്ച് സീനിയർ താരം, മുഷ്താഖ് അലി ട്രോഫിയിലെ റണ്‍വേട്ടക്കാര്‍