T20 World Cup‌‌| സെമി തേടി ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്ക, ടോസ് അറിയാം

Published : Nov 06, 2021, 07:16 PM ISTUpdated : Nov 06, 2021, 09:36 PM IST
T20 World Cup‌‌| സെമി തേടി ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്ക, ടോസ് അറിയാം

Synopsis

ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ(West Indies) ഓസ്ട്രേലിയ(Australia) വലിയ മാര്‍ജിനില്‍ ജയിച്ചതിനാല്‍ ഓസ്ട്രേലിയയുടെ നെറ്റ് റണ്‍റേറ്റ് മറികടക്കുക എന്നത് ദക്ഷിണാഫ്രിക്കക്ക് വലിയ വെല്ലുവിളിയാവും.

ഷാര്‍ജ: ടി20 ലോകകപ്പില്‍(T20 World Cup) ഗ്രൂപ്പ് ഒന്നില്‍ന്ന് സെമിയിലെത്തുന്ന രണ്ടാമത്തെ ടീമാവാനുള്ള നിര്‍ണായക പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ(South Africa) ടോസ് നേടിയ ഇംഗ്ലണ്ട്(England) ഫീല്‍ഡിംഗ് തെര‍ഞ്ഞെടുത്തു. ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കക്ക് ഇംഗ്ലണ്ടിനെതിരെ വമ്പന്‍ ജയം നേടിയാലെ സെമിയിലെത്താനാവു.

ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ(West Indies) ഓസ്ട്രേലിയ(Australia) വലിയ മാര്‍ജിനില്‍ ജയിച്ചതിനാല്‍ ഓസ്ട്രേലിയയുടെ നെറ്റ് റണ്‍റേറ്റ് മറികടക്കുക എന്നത് ദക്ഷിണാഫ്രിക്കക്ക് വലിയ വെല്ലുവിളിയാവും. മത്സരത്തിലെ നിര്‍ണായക ടോസ് നഷ്ടമായത് ദകഷിണാഫ്രിക്കക്ക് തിരിച്ചടിയാണ്. നിലവില്‍ ഓസ്ട്രേലിയക്ക് +1.216 നെറ്റ് റണ്‍റേറ്റുണ്ട്. ദക്ഷിണാഫ്രിക്കയുടെ നെറ്റ് റണ്‍റേറ്റ് +0.742 ആണ്.

ഗ്രൂപ്പില്‍ കളിച്ച നാലു കളികളും ജയിച്ച് ഇംഗ്ലണ്ട് നേരത്തെ സെമിയിലെത്തിയിരുന്നു. ശ്രീലങ്കക്കെതിരായ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇംഗ്ലണ്ട് ഇന്ന് ഇറങ്ങുന്നത്. പരിക്കേറ്റ് മടങ്ങിയ ടൈമല്‍ മില്‍സിന് പകരം മാര്‍ക്ക് വുഡ് ഇംഗ്ലണ്ടിന്‍റെ അന്തിമ ഇലവനിലെത്തി. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്.

ആദ്യം ബാറ്റ് ചെയ്യുന്ന ദക്ഷിണാഫ്രിക്ക 150 റണ്‍സടിച്ചാല്‍ ഇംഗ്ലണ്ടിനെ 88 റണ്‍സില്‍ താഴെ പുറത്താക്കിയാല്‍ മാത്രമെ നെറ്റ് റണ്‍റേറ്റില്‍ ഓസ്ട്രേലിയയെ മറികടന്ന് ദക്ഷിണാഫ്രിക്കക്ക് സെമിയിലെത്താനാവു.

South Africa (Playing XI): Quinton de Kock(w), Reeza Hendricks, Rassie van der Dussen, Temba Bavuma(c), Aiden Markram, David Miller, Dwaine Pretorius, Kagiso Rabada, Keshav Maharaj, Anrich Nortje, Tabraiz Shamsi.

England (Playing XI): Jason Roy, Jos Buttler(w), Dawid Malan, Jonny Bairstow, Eoin Morgan(c), Liam Livingstone, Moeen Ali, Chris Woakes, Chris Jordan, Adil Rashid, Mark Wood.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മൂടൽ മഞ്ഞ് ചതിച്ചു, സഞ്ജുവിനെ നിർഭാഗ്യം പിന്തുടരുന്നു, ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം ഉപേക്ഷിച്ചു
ശുഭ്മാന്‍ ഗില്ലിന് പരിക്ക്, അവസാന രണ്ട് ടി20 മത്സരങ്ങള്‍ നഷ്ടമാകും; സഞ്ജു സാംസണ്‍ ഓപ്പണറായേക്കും