ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, അശ്വിന്‍ ടീമില്‍

By Web TeamFirst Published Sep 8, 2021, 9:11 PM IST
Highlights

ആര്‍ അശ്വിന്‍ നാലുവര്‍ഷത്തെ ഇടവേളക്കുശേഷം ടി20 ടീമില്‍ തിരിച്ചെത്തി എന്നതാണ് ഏറ്റവും വലിയ സവിശേഷത. എം എസ് ധോണിയാണ് ലോകകപ്പ് ടീമിന്‍റെ മെന്‍റര്‍.

മുംബൈ:ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോലി നായകനായി 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. മൂന്ന് സ്റ്റാന്‍ഡ് ബൈ താരങ്ങളെയും പ്രഖ്യാപിച്ചിട്ടുണ്ട്. ആര്‍ അശ്വിന്‍ നാലുവര്‍ഷത്തെ ഇടവേളക്കുശേഷം ടി20 ടീമില്‍ തിരിച്ചെത്തി എന്നതാണ് ഏറ്റവും വലിയ സവിശേഷത.

ഓപ്പണര്‍മാരായി രോഹിത് ശര്‍മ്മയും കെ എൽ രാഹുലും എത്തുന്ന ടീമില്‍ മധ്യനിരയിൽ നായകന്‍ വിരാട് കോലി സൂര്യകുമാര്‍ യാദവ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ റിഷഭ് പന്ത് എന്നിവരുമുണ്ട്. രണ്ടാം വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനും ടീമിലെത്തി.

The Squad is Out! 🙌

What do you make of for ICC Men's T20 World Cup❓ pic.twitter.com/1ySvJsvbLw

— BCCI (@BCCI)

പേസ് ബൗളര്‍മാരായി  ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണുള്ളത്. സ്പെഷലിസ്റ്റ് സ്പിന്നര്‍മാരായി അശ്വിനൊപ്പം രാഹുല്‍ ചാഹറും അക്സര്‍ പട്ടേലും വരുണ്‍ ചക്രവര്‍ത്തിയും ടീമിലെത്തിയപ്പോള്‍ ബൗളിംഗ് ഓള്‍ റൗണ്ടറായി രവീന്ദ്ര ജഡേജയും ബാറ്റിംഗ് ഓള്‍ റൗണ്ടറായി ഹര്‍ദ്ദിക് പാണ്ഡ്യയും  ടീമിലെത്തി.

ദീപക് ചാഹര്‍, ശ്രേയസ് അയ്യര്‍, ഷര്‍ദ്ദുല്‍ ഠാക്കൂര്‍ എന്നിവരാണ് സ്റ്റാന്‍ഡ് ബൈ താരങ്ങള്‍. യുഎഇയില്‍ ഒക്‌‌ടോബര്‍ 23നാണ് ട്വന്‍റി 20 ലോകകപ്പ് തുടങ്ങുക. 24ന് പാക്കിസ്ഥാനെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം.

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം:Virat Kohli (Capt), Rohit Sharma (vc), KL Rahul, Suryakumar Yadav, Rishabh Pant (wk), Ishan Kishan (wk), Hardik Pandya, Ravindra Jadeja, Rahul Chahar, Ravichandran Ashwin, Axar Patel, Varun Chakravarthy, Jasprit Bumrah, Bhuvneshwar Kumar, Mohd Shami.

click me!