ഇന്ത്യ ടി20 ലോകകപ്പ് നേടണോ? മൂന്ന് താരങ്ങള്‍ തീരുമാനിക്കുമെന്ന് ലാന്‍സ് ക്ലൂസ്‌നര്‍

By Web TeamFirst Published Oct 13, 2021, 6:36 PM IST
Highlights

മൂന്ന് ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം നോക്കിവച്ചോളാന്‍ പറയുകയാണ് ദക്ഷിണാഫ്രിക്കന്‍ മുന്‍താരവും അഫ്‌ഗാന്‍ കോച്ചുമായ ലാന്‍സ് ക്ലൂസ്‌നര്‍

ദുബായ്: ഐപിഎല്‍ പതിനാലാം സീസണ്‍(IPL 2021) തീരും മുമ്പേ ടി20 ലോകകപ്പ്(T20 World Cup 2021) ആവേശം യുഎഇയില്‍ ഉയര്‍ന്നുകഴിഞ്ഞു. ടൂര്‍ണമെന്‍റിനുള്ള അന്തിമ സ്‌ക്വാഡ് ബിസിസിഐ(BCCI) ഇന്ന് പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച ടീമില്‍ ഒരു മാറ്റമാണ് ബിസിസിഐ വരുത്തിയിരിക്കുന്നത്. ലോകകപ്പ് ആവേശം മുറുകുമ്പോള്‍ മൂന്ന് ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം നോക്കിവച്ചോളാന്‍ പറയുകയാണ് ദക്ഷിണാഫ്രിക്കന്‍ മുന്‍താരവും അഫ്‌ഗാന്‍ കോച്ചുമായ ലാന്‍സ് ക്ലൂസ്‌നര്‍(Lance Klusener).

ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ, വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ റിഷഭ് പന്ത്, പേസര്‍ ജസ്‌പ്രീത് ബുമ്ര എന്നിവര്‍ ടീം ഇന്ത്യയുടെ ഗെയിം ചേഞ്ചര്‍മാരാകും എന്നാണ് ക്ലൂസ്‌നറുടെ പ്രവചനം. 

ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് താരത്തെ പരിശീലകനാക്കി അഫ്ഗാന്‍

'രോഹിത് ശര്‍മ്മ എപ്പോഴും മത്സരത്തിലുണ്ട്. വലിയ ഐസിസി ടൂര്‍ണമെന്‍റുകളില്‍ മികവ് കാട്ടുന്ന താരമാണയാള്‍. റിഷഭ് പന്തും മികച്ച പ്രകടനം പുറത്തെടുക്കും. എം എസ് ധോണിയുടെ പിന്‍ഗാമിയായി റിഷഭ് പന്തിനെ പോലൊരു താരത്തെ കിട്ടിയത് ടീം ഇന്ത്യയുടെ ഭാഗ്യമാണ്. മികച്ച താരമായ റിഷഭിന് ഇന്ത്യന്‍ ടീമില്‍ വലിയ ഭാവിയുണ്ട്. ബൗളിംഗ് ആക്രമണത്തിലേക്ക് വന്നാല്‍ ജസ്‌പ്രീത് ബുമ്ര എപ്പോഴും അവിടെയുണ്ട്. അത് വിക്കറ്റിലും മികവ് കാട്ടാന്‍ കഴിയും' എന്നും ലാന്‍സ് ക്ലൂസ്‌നര്‍ അഭിപ്രായപ്പെട്ടു. 

ഒരു മാറ്റവുമായി ഇന്ത്യ

ടി20 ലോകകപ്പിനുള്ള ടീമില്‍ ഒരു മാറ്റമാണ് ബിസിസിഐ ഇന്ന് വരുത്തിയത്. ഡല്‍ഹി ക്യാപിറ്റല്‍സ് ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലിന് പകരം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പേസര്‍ ഷര്‍ദ്ദുല്‍ ഠാക്കൂറിനെ ഉള്‍പ്പെടുത്തി. എന്നാല്‍ അക്‌സര്‍ സ്‌ക്വാഡിനൊപ്പം സ്റ്റാന്‍ഡ്‌ ബൈ താരമായി ദുബായില്‍ തുടരും.

ഐപിഎല്‍ 2021: 'ക്യാപ്റ്റനാക്കാം, പക്ഷേ രാജസ്ഥാന്‍ സമ്മതിക്കണം'; ആര്‍സിബിക്ക് പുതിയ നായകനെ നിര്‍ദേശിച്ച് വോണ്‍

ഇന്ത്യന്‍ ടീമിനെ നെറ്റ്‌സില്‍ സഹായിക്കാനുള്ള താരങ്ങളെയും ബിസിസിഐ ഇതിനൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. ആവേഷ് ഖാന്‍, ഉമ്രാന്‍ മാലിക്, ഹര്‍ഷല്‍ പട്ടേല്‍, ലുക്‌മാന്‍ മെരിവാല, വെങ്കടേഷ് അയ്യര്‍, കരണ്‍ ശര്‍മ്മ, ഷഹ്‌ബാസ് അഹമ്മദ്, കൃഷ്‌ണപ്പ ഗൗതം എന്നിവരാണ് പട്ടികയിലെ താരങ്ങള്‍. ഈ താരങ്ങള്‍ ദുബായില്‍ ടീം ഇന്ത്യയുടെ ബയോ-ബബിളില്‍ ചേരും. ഒക്‌ടോബര്‍ 24ന് പാകിസ്ഥാനെതിരെയാണ് ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം. 

ഇന്ത്യയുടെ ടി20 ലോകകപ്പ് സ്‌ക്വാഡ്

വിരാട് കോലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ(വൈസ് ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുല്‍ ചഹാര്‍, രവിചന്ദ്ര അശ്വിന്‍, ഷർദ്ദുൽ ഠാക്കൂർ, വരുണ്‍ ചക്രവര്‍ത്തി, ജസ്‌പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി. 

റിസര്‍വ് താരങ്ങള്‍

ശ്രേയസ് അയ്യർ, ദീപക് ചഹർ, അക്‌സര്‍ പട്ടേല്‍. 

ഐപിഎല്ലില്‍ തിളങ്ങിയെങ്കിലും കൊല്‍ക്കത്ത താരത്തെ വിന്‍ഡീസിന്‍റെ ലോകകപ്പ് ടീമില്‍ എടുക്കില്ലെന്ന് പൊള്ളാര്‍ഡ്

click me!