
ദുബായ്: ടി20 ലോകകപ്പിലെ(T20 World Cup 2021) നിര്‍ണായക യോഗ്യതാ പോരാട്ടത്തില്‍ കരുത്തരായ അയര്‍ലന്‍ഡിനെ(Ireland) എട്ടു വിക്കറ്റിന് കീഴടക്കി നമീബിയ(Namibia) സൂപ്പര്‍ 12(Super 12) പോരാട്ടത്തിന് യോഗ്യത നേടി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുത്തപ്പോള്‍ 18.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ നമീബിയ ലക്ഷ്യത്തിലെത്തി.
ശ്രീലങ്ക കൂടി ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായാണ് നമീബിയ സൂപ്പര്‍ 12ല്‍ എത്തിയത്. നമീബിയ ജയിച്ചതോടെ അയര്‍ലന്‍ഡും നെതര്‍ലന്‍ഡ്സും സൂപ്പര്‍ 12ലേക്ക് യോഗ്യത നേടാതെ പുറത്തായി. സൂപ്പര്‍ 12ല്‍ ഇന്ത്യയുള്‍പ്പെടുന്ന ഗ്രൂപ്പിലാണ് നമീബിയ മത്സരിക്കുന്നത്.
49 പന്തില്‍ 53 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജെറാര്‍ഡ് ഇറാസ്മസും 14 പന്തില്‍ 28 റണ്‍സെടുത്ത ഡേവിഡ് വീസുമാണ് അയര്‍ലന്‍ഡിനായി അനായാസ ജയമൊരുക്കിയത്. ഓപ്പണര്‍മാരായ സെയ്ന്‍ ഗ്രീന്‍(24), ക്രെയ്ഗ് വില്യംസ്(15) എന്നിവരുടെ വിക്കറ്റുകളാണ് നമീബിയക്ക് നഷ്ടമായത്.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് മികച്ച തുടക്കത്തിനുശേഷമാണ് തകര്‍ന്നടിഞ്ഞത്. ഓപ്പണിംഗ് വിക്കറ്റില്‍ സ്റ്റെര്‍ലിംഗും(24 പന്തില്‍ 38) കെവിന്‍ ഒബ്രീനും(24 പന്തില്‍ 25) ചേര്‍ന്ന് 7.2 ഓവറില്‍ 62 റണ്‍സടിച്ചു. എന്നാല്‍ ആദ്യം സ്റ്റെര്‍ലിംഗിനെയും പിന്നാലെ ഒബ്രീനെയും നഷ്ടമായതോടെ അയര്‍ലന്‍ഡ് സ്കോറിംഗ് മന്ദഗതിയിലായി. പതിനാറാം ഓവറില്‍ ക്യാപ്റ്റന്‍ ബാല്‍ബിറിനെ(21) നഷ്ടമാവുമ്പോള്‍ അയര്‍ലന്‍ഡ് 101 റണ്‍സിലെത്തിയിട്ടേ ഉണ്ടായിരുന്നുള്ളു.
അവസാന നാലോവറില്‍ വിക്കറ്റുകളുണ്ടായിട്ടും അയര്‍ലന്‍ഡിന് 24 റണ്‍സെ എടുക്കാനായുള്ളു. നമീബിയക്കായി ജാന്‍ ഫ്രിലിങ്ക് നാലോവറില്‍ 21 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഡേവിഡ് വൈസ് 22 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!