T20 World Cup| സ്കോട്‌ലന്‍ഡ് പൊരുതി വീണു, ന്യൂസിലന്‍ഡിന് രണ്ടാം ജയം

By Web TeamFirst Published Nov 3, 2021, 7:15 PM IST
Highlights

ഒന്ന് ആഞ്ഞുപിടിച്ചിരുന്നെങ്കില്‍ സ്കോട്‌ലന്‍ഡ് ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്ന് നടത്തുമായിരുന്നു. പക്ഷെ കിവീസിന്‍റെ പരിചയസമ്പത്തിന് മുന്നിലാണ് സ്കോട്ടിഷ് പട ഒടുവില്‍ മുട്ടുകുത്തിയത്. കിവീസ് ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിന് മുന്നില്‍ തളരാതെ പൊരുതിയ സ്കോട്‌ലന്‍ഡ് അവസാനം വരെ വിജയപ്രതീക്ഷ നിലനിര്‍ത്തി.

ദുബായ്: ടി20 ലോകകപ്പിലെ(T20 World Cup 2021) സൂപ്പര്‍ 12(Super 12) പോരാട്ടത്തില്‍ സ്കോട്‌ലന്‍ഡിനെ(Scotland) 16 റണ്‍സിന് കീഴടക്കി രണ്ടാം ജയം കുറിച്ച് ന്യൂസിലന്‍ഡ്(New Zealand). ആദ്യം ബാറ്റ് ചെയ്ത് ന്യൂസിലന്‍ഡ് മുന്നോട്ടുവെച്ച 173 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സ്കോട്‌ലന്‍ഡ് അവസാന ഓവര്‍ വരെ പൊരുതിയെങ്കിലും ഒടുവില്‍ 16 റണ്‍സിന്‍റെ തോല്‍വി വഴങ്ങി. 20 പന്തില്‍ 40 റണ്‍സെടുത്ത് പുറത്താവാതെ നിന്ന മൈക്കല്‍ ലീസ്കാണ് സ്കോട്‌ലന്‍ഡിന്‍റെ ടോപ് സ്കോറര്‍.

സൂപ്പര്‍ 12ല്‍ രണ്ടാം ജയത്തോടെ ന്യൂസിലന്‍ഡ് സെമി പ്രതീക്ഷകള്‍ നിലനിര്‍ത്തിയപ്പോള്‍ തുടര്‍ച്ചയായ മൂന്നാം തോല്‍വി വഴങ്ങിയ സ്കോട്‌ലന്‍ഡിന്‍റെ സെമി പ്രതീക്ഷകള്‍ തീര്‍ത്തും മങ്ങി. ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനോട് തോറ്റ ന്യൂസിലന്‍ഡ് കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു. സ്കോര്‍ ന്യൂസിലന്‍ഡ് 20 ഓവറില്‍ 172-5, സ്കോട്‌ലന്‍ഡ് 20 ഓവറില്‍ 156-5.

ഒന്ന് ആഞ്ഞുപിടിച്ചിരുന്നെങ്കില്‍

ഒന്ന് ആഞ്ഞുപിടിച്ചിരുന്നെങ്കില്‍ സ്കോട്‌ലന്‍ഡ് ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്ന് നടത്തുമായിരുന്നു. പക്ഷെ കിവീസിന്‍റെ പരിചയസമ്പത്തിന് മുന്നിലാണ് സ്കോട്ടിഷ് പട ഒടുവില്‍ മുട്ടുകുത്തിയത്. കിവീസ് ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിന് മുന്നില്‍ തളരാതെ പൊരുതിയ സ്കോട്‌ലന്‍ഡ് അവസാനം വരെ വിജയപ്രതീക്ഷ നിലനിര്‍ത്തി.

ഓപ്പണിംഗ് വിക്കറ്റില്‍ കെയ്ല്‍ കോയ്റ്റസറും(17), ജോര്‍ജ് മുന്‍സെയും(22) 2.4 ഓവറില്‍ 21 റണ്‍സടിച്ചു. കോയെറ്റസ്ര്‍ പുറത്തായശേഷമെത്തിയ മാത്യൂ ക്രോസും മികച്ച പ്രകടനം പുറത്തെടുത്തതോടെ സ്കോട്‌ലന്‍ കൂടുതല്‍ നഷ്ടങ്ങളില്ലാതെ 50 കടന്നു. എന്നാല്‍ ഈ ഘട്ടത്തില്‍ സ്കോറിംഗ് നിരക്ക് ഉയര്‍ത്താനാവാഞ്ഞത് സ്കോട്‌ലന്‍ഡിന് തോല്‍വിയില്‍ നിര്‍ണായകമായി. മാത്യു ക്രോസ് 29 പന്തില്‍ 27 റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ മുന്‍സേ 18 പന്തില്‍ 22 റണ്‍സെടുത്തു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ICC (@icc)

മധ്യനിരയില്‍ റിച്ചി ബെറിംഗ്ടണും(17 പന്തില്‍ 20) കാളം മക്‌ലോയ്ഡും(12) വലിയ സംഭാവനകളില്ലാതെ മടങ്ങിയെങ്കിലും ക്രിസ് ഗ്രീവ്സിനെ കൂട്ടുപിടിച്ച് മൈക്കേല്‍ ലീസ്ക് (20 പന്തില്‍ 42*) നടത്തിയ പോരാട്ടം സ്കോട്‌ലന്‍ഡിന്‍റെ പരാജയഭാരം കുറച്ചു.  കിവീസിനായി ട്രെന്‍റ് ബോള്‍ട്ട് 29 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ഇഷ് സോധി 42 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് മാര്‍ട്ടിന്‍ ഗപ്ടിലിന്‍റെ(Martin Guptill) അര്‍ധസെഞ്ചുറി മികവിലാണ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സടിച്ചത്. 56 പന്തില്‍ 93 റണ്‍സടിച്ച ഗപ്ടിലാണ് കിവീസിന്‍റെ ടോപ് സ്കോറര്‍.

52-3 എന്ന നിലയില്‍ തകര്‍ കിവീസിനെ നാലാം വിക്കറ്റില്‍ ഗപ്ടിലും ഗ്ലെന്‍ ഫിലിപ്സും(33(Glenn Phillips)) സെഞ്ചുറി കൂട്ടുകെട്ടിലൂടെ കരകയറ്റുകയായിരുന്നു. സ്കോട്‌ലന്‍ഡിനായി ബ്രാഡ്‌ലി വീലും സഫിയാന്‍ ഷെരീഫും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

click me!