T20 World Cup‌‌|സെമി പോരില്‍ ഇംഗ്ലണ്ടിനെതിരെ ന്യൂസിലന്‍ഡിന് ടോസ്, ഇംഗ്ലണ്ട് ടീമില്‍ ഒരു മാറ്റം

Published : Nov 10, 2021, 07:15 PM IST
T20 World Cup‌‌|സെമി പോരില്‍ ഇംഗ്ലണ്ടിനെതിരെ ന്യൂസിലന്‍ഡിന് ടോസ്, ഇംഗ്ലണ്ട് ടീമില്‍ ഒരു മാറ്റം

Synopsis

കഴിഞ്ഞ ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് പകരം ചോദിക്കാന്‍ കൂടിയാണ് ഇന്ന് ന്യൂസീലന്‍ഡ് ഇറങ്ങുന്നത്. ലോകകിരീടം കൈയ്യെത്തും ദൂരത്ത് അംപയറുടെ പിഴവിലൂടെയാണ് അന്ന് കിവിസിന് നഷ്ടമായത്.

അബുദാബി: ടി20 ലോകകപ്പിലെ(T20 World Cup) ആദ്യ സെമിഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ(England) ടോസ് നേടിയ ന്യൂസിലന്‍ഡ്(New Zealand) ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. പരിക്കേറ്റ് പുറത്തായ ഓപ്പണര്‍ ജേസണ്‍ റോയ്ക്ക്(Jason Roy)പകരം സാം ബില്ലിംഗ്സാണ് ഇംഗ്ലണ്ട് ടീമിലിടം നേടിയത്. ബില്ലിംഗ്സ് മധ്യനിരയിലെത്തുമ്പോള്‍ ഡേവിഡ് മലനോ ജോണി ബെയര്‍സ്റ്റോയോ ജോസ് ബട്‌ലര്‍ക്കൊപ്പം ഒപ്പണറാകുമെന്നാണ് കരുതുന്നത്.

കഴിഞ്ഞ ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് പകരം ചോദിക്കാന്‍ കൂടിയാണ് ന്യൂസീലന്‍ഡ് ഇന്നിറങ്ങുന്നത്. ലോകകിരീടം കൈയ്യെത്തും ദൂരത്ത് അംപയറുടെ പിഴവിലൂടെയാണ് അന്ന് കിവിസിന് നഷ്ടമായത്. അന്ന് മത്സരം നിയന്ത്രിച്ച കുമാര ധര്‍മസേന തന്നെയാണ് ഇന്നത്തെ മത്സരത്തിലെ ഒരു ഫീല്‍ഡ് അമ്പയര്‍ എന്നതും കൗതുകമാണ്.

ന്യൂസിലന്‍ഡ് ബൗളിംഗ് നിരയും ഇംഗ്ലണ്ട് ബാറ്റര്‍മാരും തമ്മിലുള്ള പോരാട്ടമാകും ഇന്നത്തെ മത്സരമെന്നാണ് കരുതുന്നത്. ബൗളിംഗ് കുന്തമുനകളായ ട്രെന്‍റ് ബോള്‍ട്ടും ടിം സൗത്തിയും ടൂര്‍ണമെന്‍റില്‍ ഇതുവരെ പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നു. മദ്യ ഓവറുകളില്‍ റണ്‍സ് വഴങ്ങായതെ ബാറ്റര്‍മാരെ സമ്മര്‍ദ്ദത്തിലാക്കുന്ന മിച്ചല്‍ സാന്‍റനറും വിക്കറ്റ് വീഴ്ത്തുന്ന ഇഷ് സോധിയും ഇംഗ്ലണ്ടിനെ എങ്ങനെ പിടിച്ചുകെട്ടുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍.

England (Playing XI): Jos Buttler(w), Jonny Bairstow, Dawid Malan, Moeen Ali, Eoin Morgan(c), Sam Billings, Liam Livingstone, Chris Woakes, Chris Jordan, Adil Rashid, Mark Wood.

New Zealand (Playing XI): Martin Guptill, Daryl Mitchell, Kane Williamson(c), Devon Conway(w), Glenn Phillips, James Neesham, Mitchell Santner, Adam Milne, Tim Southee, Ish Sodhi, Trent Boult.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

തിരുവനന്തപുരത്ത് മഹാദാനം! മസ്തിഷ്ക മരണം സംഭവിച്ച 8 വയസുകാരൻ 7 പേർക്കും 53 കാരൻ 5 പേർക്കും പുതുജീവനേകി
10 സിക്സ്, ഇഷാൻ കിഷന്‍റെ അടിയോടടി, അതിവേഗ സെഞ്ചുറിക്ക് മറുപടിയില്ല! റണ്‍മലക്ക് മുന്നിൽ കാലിടറി ഹരിയാന; മുഷ്താഖ് അലി കിരീടത്തിൽ മുത്തമിട്ട് ജാർഖണ്ഡ്