പാപ്പുവ ന്യൂ ഗിനിയയെ കറക്കി വീഴ്ത്തി ഷാക്കിബ് റെക്കോര്‍ഡിനൊപ്പം

By Web TeamFirst Published Oct 21, 2021, 9:48 PM IST
Highlights

ലോകകപ്പില്‍ 28 മത്സരങ്ങളില്‍ നിന്നാണ് 6.38 എന്ന മികച്ച ശരാശരിയില്‍ ഷാക്കിബ് 39 വിക്കറ്റെടുത്തത്. അഫ്രീദി 34 മത്സരങ്ങളില്‍ നിന്നാണ് 39 വിക്കറ്റെടുത്തത്. ഈ ലോകകപ്പില്‍ പങ്കെടുക്കുന്ന കളിക്കാരില്‍ 30ല്‍ കൂടുതല്‍ വിക്കറ്റെടുത്ത ബൗളറും ഷാക്കിബ് മാത്രമാണ്. 25 വിക്കറ്റെടുത്തിട്ടുള്ള വെസ്റ്റ് ഇന്‍ഡീസിന്‍റെ ഡ്വയിന്‍ ബ്രാവോ ആണ് രണ്ടാമത്.

ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) പാപ്പുവ ന്യൂ ഗിനിയയെ(Papua New Guinea) കറക്കി വീഴ്ത്തിയ ബംഗ്ലാദേശ്(Bangladesh) സൂപ്പര്‍ താരം ഷാക്കിബ് അല്‍ ഹസന്‍(Shakib Al Hasan) റെക്കോര്‍ഡ് നേട്ടത്തിനൊപ്പമെത്തി. സൂപ്പര്‍ 12(Super 12) യോഗ്യത ഉറപ്പാക്കാന്‍ വിജയം അനിവാര്യമായ പാപ്പുവ ന്യൂ ഗിനിയക്കെതിരായ നിര്‍ണായക പോരാട്ടത്തില്‍ നാലോവറില്‍ ഒമ്പത് റണ്‍സിന് നാലു വിക്കറ്റെടുത്ത ഷാക്കിബ് ടി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന ബൗളര്‍ എന്ന നേട്ടത്തിനൊപ്പമെത്തി.

പാപ്പുവ ന്യൂ ഗിനിയക്കെതിരായ നാലു വിക്കറ്റ് നേട്ടത്തോടെ ലോകകപ്പിലെ ഷാക്കിബിന്‍റെ ആകെ വിക്കറ്റ് നേട്ടം 39 ആയി. 39 വിക്കറ്റ് നേടിയിട്ടുള്ള മുന്‍ പാക് നായകന്‍ ഷാഹിദ് അഫ്രിദീയുടെ റെക്കോര്‍ഡിനൊപ്പമാണ് ഷാക്കിബ് ഇപ്പോള്‍. ബംഗ്ലാദേശ് സൂപ്പര്‍ 12 റൗണ്ടിലേക്ക് യോഗ്യത നേടിയതിനാല്‍ സൂപ്പര്‍ 12ലെ അഞ്ച് മത്സരങ്ങളില്‍ നിന്ന് ഒരു വിക്കറ്റ് കൂടി നേടിയാല്‍ 40 വിക്കറ്റുമായി ഷാക്കിബിന് ടി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളറാവാം.

Also Read: ടി20 ലോകകപ്പ്: റണ്‍വേട്ടയിലും വിക്കറ്റ് വേട്ടയിലും മുന്നിലെത്തുക രണ്ട് ഇന്ത്യന്‍ താരങ്ങളെന്ന് ബ്രെറ്റ് ലീ

ലോകകപ്പില്‍ 28 മത്സരങ്ങളില്‍ നിന്നാണ് 6.38 എന്ന മികച്ച ശരാശരിയില്‍ ഷാക്കിബ് 39 വിക്കറ്റെടുത്തത്. അഫ്രീദി 34 മത്സരങ്ങളില്‍ നിന്നാണ് 39 വിക്കറ്റെടുത്തത്. ഈ ലോകകപ്പില്‍ പങ്കെടുക്കുന്ന കളിക്കാരില്‍ 30ല്‍ കൂടുതല്‍ വിക്കറ്റെടുത്ത ബൗളറും ഷാക്കിബ് മാത്രമാണ്. 25 വിക്കറ്റെടുത്തിട്ടുള്ള വെസ്റ്റ് ഇന്‍ഡീസിന്‍റെ ഡ്വയിന്‍ ബ്രാവോ ആണ് രണ്ടാമത്.

Also Read: ഐപിഎല്‍ ടീം സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡും? ടെന്‍ഡര്‍ ഡോക്യുമെന്റ് വാങ്ങിയതായി റിപ്പോര്‍ട്ട്

ഇതിന് പുറമെ ടി20 ലോകകപ്പില്‍ ഒരു മത്സരത്തില്‍ 40ല്‍ കൂടുതല്‍ റണ്‍സും നാലു വിക്കറ്റും വീഴ്ത്തുന്ന രണ്ടാമത്തെ മാത്രം കളിക്കാരനെന്ന റെക്കോര്‍ഡും ഷാക്കിബ് ഇന്ന് സ്വന്തമാക്കി. 2009ലെ ലോകകപ്പില്‍ ലോര്‍ഡ്സില്‍ ഇന്ത്യക്കെതിരെ നാലു വിക്കറ്റും 66 റണ്‍സും നേടിയ ഡ്വയിന്‍ ബ്രാവോ മാത്രമാണ് ഷാക്കിബിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ ഒരേയൊരു കളിക്കാരന്‍.\

click me!