അയാള്‍ക്ക് ഇന്ത്യയുടെ ഇയാന്‍ ബോതം ആകാന്‍ കഴിയും, ഇന്ത്യന്‍ ഓള്‍റൗണ്ടറെ പ്രകീര്‍ത്തിച്ച് മൈക്കല്‍ വോണ്‍

By Asianet MalayalamFirst Published Oct 20, 2021, 5:04 PM IST
Highlights

കഴിഞ്ഞ ആഴ്ച ഞാന്‍ ലോര്‍ഡ് ഇയാന്‍ ബോതത്തിനൊപ്പം ഉണ്ടായിരുന്നു. അദ്ദേഹം ശരിക്കുമൊരു ലോര്‍ഡ് ആണ്. ഷര്‍ദ്ദുല്‍ ഠാക്കൂറും ഇയാന്‍ ബോതത്തെപ്പോലെയാണ്. പന്ത് കൈയിലെടുത്താല്‍ എന്തെങ്കിലുമൊക്കെ നടക്കും. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും ഐപിഎല്ലിലും എല്ലാം ഷര്‍ദ്ദുല്‍ അത് തെളിയിച്ചതാണ്.

ദുബായ്: ടി20 ലോകകപ്പിലെ(T20 World Cup 2021) സൂപ്പര്‍ 12 (Super 12)പോരാട്ടങ്ങള്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഷര്‍ദ്ദുല്‍ ഠാക്കൂറിനെ(Shardul Thakur) പ്രശംസിച്ച് ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍(Michael Vaughan). ഷര്‍ദ്ദുല്‍ ഠാക്കൂറിന് ഇന്ത്യയുടെ ഇയാന്‍ ബോതം ആകാനുള്ള കഴിവുണ്ടെന്നും ഷര്‍ദ്ദുലിനെ ലോകകപ്പ് ടീമിലുള്‍പ്പെടുത്തിയത് ധോണിയുടെ(MS Dhoni) നിര്‍ദേശപ്രകാരം ആയിരിക്കുമെന്നും വോണ്‍ ക്രിക് ബസിനോട് പറഞ്ഞു.

ഐപിഎല്ലില്‍ കിരീടം നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്തത്(21) ഷര്‍ദ്ദുലായിരുന്നു. ലോകകപ്പിനുള്ള 15 അംഗ ടീമില്‍ ആദ്യം ഇടം പിടിക്കാതിരുന്ന ഷര്‍ദ്ദുല്‍ പിന്നീട് അക്സര്‍ പട്ടേലിന് പകരക്കാരനായാണ് 15 അംഗ ടീമിലെത്തിയത്. ഈ സാഹചര്യത്തിലാണ് വോണിന്‍റെ പ്രസ്താവന.

കഴിഞ്ഞ ആഴ്ച ഞാന്‍ ലോര്‍ഡ് ഇയാന്‍ ബോതത്തിനൊപ്പം ഉണ്ടായിരുന്നു. അദ്ദേഹം ശരിക്കുമൊരു ലോര്‍ഡ് ആണ്. ഷര്‍ദ്ദുല്‍ ഠാക്കൂറും ഇയാന്‍ ബോതത്തെപ്പോലെയാണ്. പന്ത് കൈയിലെടുത്താല്‍ എന്തെങ്കിലുമൊക്കെ നടക്കും. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും ഐപിഎല്ലിലും എല്ലാം ഷര്‍ദ്ദുല്‍ അത് തെളിയിച്ചതാണ്. ഐപിഎല്ലില്‍ ഇന്ത്യന്‍ ടീമിന്‍റെ മെന്‍ററായിരുന്ന ധോണിയായിരുന്നു ചെന്നൈയുടെ വിക്കറ്റിന് പിന്നില്‍. ഷര്‍ദ്ദുലിന്‍റെ പ്രകടനം കണ്ട് അദ്ദേഹം കോലിയെയും ശാസ്ത്രിയെയും ഫോണില്‍ വിളിച്ചു പറഞ്ഞു കാണും. ഇവനെ ടീമിലെടുക്കു, ഇവനുണ്ടെങ്കില്‍ എന്തും നടക്കുമെന്ന്.

പന്തിലെ വൈവിധ്യം കൊണ്ട് ബാറ്റര്‍മാരെ വെള്ളം കുടിപ്പിക്കാന്‍ ഷര്‍ദ്ദുലിനാവും. അശ്വിനെപ്പോലെ പന്തില്‍ എപ്പോഴും വൈവിധ്യം കൊണ്ടുവരാനുള്ള ശ്രമം ഷര്‍ദ്ദുലിലും കാണാം. അതുകൊണ്ടുതന്നെ ഠാക്കൂറിനെതിരെ റണ്‍സടിക്കുക ബുദ്ധിമുട്ടാണ്. ക്രോസ് സീം എറിഞ്ഞ് ബാറ്ററെ അമ്പരപ്പിക്കുന്നതിനൊപ്പം ചെറിയ ചെറിയ മാറ്റങ്ങളിലൂടെ ബാറ്റര്‍ക്ക് കാര്യങ്ങള്‍ കടുപ്പമാക്കാന്‍ ഷര്‍ദ്ദുലിനാവുമെന്നും വോണ്‍ പറഞ്ഞു.

ഐപിഎല്ലില്‍ ചെന്നൈയുടെ കിരീടനേട്ടത്തില്‍ ഷര്‍ദ്ദുല്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ പന്തുകൊണ്ടും ബാറ്റുകൊണ്ടും തിളങ്ങിയ ഷര്‍ദ്ദുല്‍ ഓള്‍ റൗണ്ടര്‍ സ്ഥാനത്തേക്ക് ഹര്‍ദ്ദിക് പാണ്ഡ്യക്ക് വെല്ലുവിളി ഉയര്‍ത്തുകയും ചെയ്തു. ഹര്‍ദ്ദിക് പാണ്ഡ്യ പന്തെറിയാത്ത സാഹചര്യത്തില്‍ ഷര്‍ദ്ദുലിനെ പേസ് ഓള്‍ റൗണ്ടര്‍ എന്ന നിലയിലാമ് ടീമിലേക്ക് പരിഗണിക്കുന്നത്.

click me!