
ഷാര്‍ജ: ടി20 ലോകകപ്പിലെ(T20 World Cup 2021) സൂപ്പര്‍ 12(Super 12) പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെതിരെ(England) ടോസ് നേടിയ ശ്രീലങ്ക(Sri Lanka) ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. മൂന്ന് ജയങ്ങളുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തുള്ള ഇംഗ്ലണ്ട് നാലാം ജയത്തോടെ സെമി ഉറപ്പിക്കാനാണ് ഇന്നിറങ്ങുന്നത്. അതേസമയം, മൂന്ന് കളികളില്‍ രണ്ട് തോല്‍വി വഴങ്ങിയ ശ്രീലങ്കക്ക് സെമി സാധ്യത നിലനിര്‍ത്താന്‍ ഇന്ന് ഇംഗ്ലണ്ടിനെതിരെ ജയിച്ചേ മതിയാകു.
ഇതാദ്യമായാണ് സൂപ്പര്‍ 12 പോരാട്ടത്തില്‍ ടോസ് നഷ്ടമായി ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഓസ്ട്രേലിയക്കെതിരെ ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ഇംഗ്ലണ്ട് ഇന്നിറങ്ങുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ മത്സരം തോറ്റ ടീമില്‍ ശ്രീലങ്കയും മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.
ഓസ്ട്രേലിയ, വെസ്റ്റ ഇന്‍ഡീസ്, ബംഗ്ലാദശ് ടീമുകളെ തോല്‍പ്പിച്ചാണ് ഇംഗ്ലണ്ട് വരുന്നത്. അതേസമയം, ബംഗ്ലാദേശിനെ ആദ്യ മത്സരത്തില്‍ തോല്‍പ്പിച്ച ശ്രീലങ്ക ഓസ്ട്രേലിയയോടും ദക്ഷിണാഫ്രിക്കയോടും തോറ്റു.
ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവന്‍: Jason Roy, Jos Buttler(w), Dawid Malan, Jonny Bairstow, Eoin Morgan(c), Liam Livingstone, Moeen Ali, Chris Woakes, Chris Jordan, Adil Rashid, Tymal Mills.
ശ്രീലങ്ക പ്ലേയിംഗ് ഇലവന്‍: Pathum Nissanka, Kusal Perera(w), Charith Asalanka, Bhanuka Rajapaksa, Avishka Fernando, Wanindu Hasaranga, Dasun Shanaka(c), Chamika Karunaratne, Dushmantha Chameera, Maheesh Theekshana, Lahiru Kumara.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!