ടി20 ലോകകപ്പ്: ബംഗ്ലാദേശിന് തിരിച്ചടി; ഷാക്കിബ് അല്‍ ഹസന് ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാവും

Published : Nov 01, 2021, 04:49 PM IST
ടി20 ലോകകപ്പ്: ബംഗ്ലാദേശിന് തിരിച്ചടി; ഷാക്കിബ് അല്‍ ഹസന് ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാവും

Synopsis

അവരുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന് ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കാനാവില്ല. വിന്‍ഡീസിനെതിരായ മത്സരത്തിന് പേശിവലിവ് അനുഭവപ്പെട്ടിരുന്നു.

ദുബായ്: ടി20 ലോകകപ്പില്‍ (T20 World Cup) പ്രതീക്ഷകള്‍ അസ്തമിച്ച ടീമാണ് ബംഗ്ലാദേശ് (Bangladesh). കളിച്ച മൂന്ന് മത്സരങ്ങളിലും അവര്‍ തോറ്റു. ശ്രീലങ്ക (Sri Lanka), ഇംഗ്ലണ്ട് (England), വെസ്റ്റ് ഇന്‍ഡീസ് (West Indies) എന്നിവരോടാണ് ബംഗ്ലാദേശ് തോറ്റത്. നാളെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് അവരുടെ അടുത്ത മത്സരം. എന്നാല്‍ ശേഷിക്കുന്ന രണ്ട് മത്സരത്തിനിറങ്ങുന്ന ബംഗ്ലാദേശിന് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.

അവരുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന് ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കാനാവില്ല. വിന്‍ഡീസിനെതിരായ മത്സരത്തിന് പേശിവലിവ് അനുഭവപ്പെട്ടിരുന്നു. ഫീല്‍ഡ് ചെയ്യുന്നതിനിടെ യായിരുന്നു ഷക്കീബിന് പരിക്ക് പറ്റിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പരിക്കില്‍ നിന്ന് മോചിതനാവാന്‍ താരത്തിന് വിശ്രമം വേണ്ടി വരുമെന്ന് വ്യക്തമായത്. 

എന്നാല്‍ ഷക്കീബിന്റെ പരിക്കിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്ന കാര്യം കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമേ വ്യക്തമാക്കൂ. കഴിഞ്ഞ ദിവസമാണ് ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വന്നത്. ദക്ഷിണാഫ്രിക്കയെ കൂടാതെ ഓസ്‌ട്രേലിയക്കെതിരേയും ബംഗ്ലാദേശിന് മത്സരമുണ്ട്.

രണ്ട് മത്സരങ്ങള്‍ ബാക്കിയുണ്ടെങ്കിലും ഷക്കീബിന് പകരക്കാരനെ സ്‌ക്വാഡിലെടുക്കാന്‍ ബംഗ്ലാദേശ് താല്പര്യപ്പെടുന്നില്ലെന്നാണ് സൂചനകള്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

തകര്‍ത്തടിച്ച് പാകിസ്ഥാന്‍, അണ്ടര്‍ 19 ഏഷ്യാ കപ്പ് കിരീടപ്പോരില്‍ ഇന്ത്യക്കെതിരെ മികച്ച തുടക്കം
കോമ്പിനേഷനാണ് മെയിൻ, ഗില്ലിനെ വെറുതെ തട്ടിയതല്ല; ലോകകപ്പ് ടീം തിരഞ്ഞെടുപ്പിലെ ബ്രില്യൻസ്