ടി20 ലോകകപ്പ്: ഷാര്‍ജയില്‍ നിര്‍ണായക അങ്കം; ന്യൂസിലന്‍ഡിനെതിരെ പാകിസ്ഥാന് ടോസ്

By Web TeamFirst Published Oct 26, 2021, 7:12 PM IST
Highlights

പാകിസ്ഥാന്‍ ഇന്ത്യക്കെതിരായ കഴിഞ്ഞ മത്സരത്തിലെ ടീമിനെ നിലനിര്‍ത്തിയിരിക്കുകയാണ്

ഷാര്‍ജ: ടി20 ലോകകപ്പില്‍(T20 World Cup 2021) പാകിസ്ഥാന്‍-ന്യൂസിലന്‍ഡ്(PAKvNZ) നിര്‍ണായക പോരാട്ടം അല്‍പസമയത്തിനകം. ടോസ് നേടിയ പാക് നായകന്‍ ബാബര്‍ അസം(Babar Azam) ബൗളിംഗ് തെര‍ഞ്ഞെടുത്തു. പാകിസ്ഥാന്‍ ഇന്ത്യക്കെതിരായ കഴിഞ്ഞ മത്സരത്തിലെ ടീമിനെ നിലനിര്‍ത്തിയിരിക്കുകയാണ്. 

Pakistan have won the toss and will field first 🏏

Who are you backing in this one? | | https://t.co/rpw034kJXO pic.twitter.com/QhFbLjzGHP

— T20 World Cup (@T20WorldCup)

പാകിസ്ഥാന്‍ ടീം: Mohammad Rizwan(w), Babar Azam(c), Fakhar Zaman, Mohammad Hafeez, Shoaib Malik, Asif Ali, Imad Wasim, Shadab Khan, Hasan Ali, Haris Rauf, Shaheen Afridi

ന്യൂസിലന്‍ഡ് ടീം: Martin Guptill, Daryl Mitchell, Kane Williamson(c), Devon Conway, Glenn Phillips, James Neesham, Tim Seifert(w), Mitchell Santner, Ish Sodhi, Tim Southee, Trent Boult

ഇന്ത്യയെ 10 വിക്കറ്റിന് തോൽപിച്ചാണ് പാകിസ്ഥാന്‍ വരുന്നത്. ന്യൂസിലൻഡിനെ മറികടന്നാൽ സെമി ഫൈനൽ ഉറപ്പിക്കാൻ പാകിസ്ഥാന് ഏറെ വിയർപ്പൊഴുക്കേണ്ടിവരില്ല. ഗ്രൂപ്പിലെ മറ്റ് എതിരാളികൾ താരതമ്യേന ദുർബലരാണ്. രണ്ടാം പോരിനിറങ്ങുമ്പോൾ പാകിസ്ഥാന് മറ്റൊരു കണക്കുകൂടി തീർക്കാനുണ്ട്. ടെസ്റ്റ് പരമ്പര തുടങ്ങാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ന്യൂസിലൻഡ് കഴിഞ്ഞമാസം സുരക്ഷാ കാരണങ്ങൾ ഉന്നയിച്ച് നാട്ടിലേക്ക് മടങ്ങിയത് പാകിസ്ഥാന് അത്ര പെട്ടെന്ന് മറക്കാനാവില്ല. 

ടി20യിൽ പുതിയ മേൽവിലാസമുണ്ടാക്കാൻ ഇറങ്ങുന്ന ലോക ടെസ്റ്റ് ചാമ്പ്യൻമാരായ ന്യൂസിലൻഡിന് ഷഹീൻ അഫ്രീദിയുടെ ആദ്യ സ്പെൽ അതിജീവിക്കുകയാവും പ്രധാന വെല്ലുവിളി. ഫോമിലേക്കുയർന്നാൽ ഏത് ടീമിനെയും തകർക്കാൻ ശേഷിയുള്ള താരങ്ങളുണ്ട് കെയ്ൻ വില്യംസന്‍റെ സംഘത്തിൽ. സെമിയിലേക്ക് മുന്നേറാൻ കിവീസിന് ജയം അനിവാര്യമാണ്. സ്‌പിന്നർമാർ നിർണായക പങ്കുവഹിക്കും.

ആകാംക്ഷയോടെ ടീം ഇന്ത്യ

ഇന്ന് ന്യൂസിലന്‍ഡ്- പാകിസ്ഥാന്‍ മത്സരം ആകാംക്ഷയോടെയാണ് ഇന്ത്യയും കാത്തിരിക്കുന്നത്. ന്യൂസിലന്‍ഡിനെതിരെ ഞായറാഴ്ചത്തെ മത്സരം ഇന്ത്യക്ക് ജീവന്‍മരണ പോരാട്ടമാണ്. അഫ്ഗാനിസ്ഥാന്‍, നമീബിയ, സ്‌കോട്‌ലന്‍ഡ് എന്നിവരുള്‍പ്പെടുന്ന ഗ്രൂപ്പില്‍ ഇന്ത്യയും പാകിസ്ഥാനും ന്യൂസിലന്‍ഡുമാണ് വമ്പന്മാര്‍. ഗ്രൂപ്പില്‍ ഒന്നിലേറെ അട്ടിമറികള്‍ ഉണ്ടായില്ലെങ്കില്‍ ഇന്ത്യ, പാകിസ്ഥാന്‍, ന്യൂസിലന്‍ഡ് ടീമുകളില്‍ രണ്ടെണ്ണം സെമിയിലേക്ക് മുന്നേറാനാണ് സാധ്യത. അതിനാല്‍ ന്യൂസിലന്‍ഡിനെ ഞായറാഴ്‌ച തോല്‍പ്പിച്ചില്ലെങ്കില്‍ ഇന്ത്യക്ക് പുറത്തേക്കുള്ള വഴിയൊരുങ്ങും. 

ടി20 ലോകകപ്പ്: ന്യൂസിലന്‍ഡ്- പാകിസ്ഥാന്‍ മത്സരം; ആകാംക്ഷയോടെ ടീം ഇന്ത്യ
 

click me!