ക്യാപ്റ്റന്‍ രോഹിത്; പക്ഷെ മാക്സ്‌വെല്ലിനെ വീഴ്ത്താന്‍ കെണിയൊരുക്കിയത് കോലി-വീഡിയോ

By Web TeamFirst Published Oct 20, 2021, 8:42 PM IST
Highlights

രാഹുല്‍ ചാഹറിന് അടുത്തെത്തിയ കോലി ഫീല്‍ഡ് പ്ലേസ്മെന്‍റുകളെക്കുറിച്ചും മാക്സ്‌വെല്ലിന് എങ്ങനെ പന്തെറിയണമെന്നതിനെക്കുറിച്ചും പറയുന്നത് കാണാമായിരുന്നു. അതിന് ഉടന്‍ ഫലമുണ്ടായി.

ദുബായ്: ടി20 ലോകകപ്പിന്(T20 World Cup 2021) മുന്നോടിയായി ഓസ്ട്രേലിയക്കെതിരെ(Australia) നടന്ന രണ്ടാം സന്നാഹ 9Warm-up Match)മത്സരത്തില്‍ ഇന്ത്യയെ(India) നയിച്ചത് രോഹിത് ശര്‍മയായിരുന്നു(Rohit Sharma). ക്യാപ്റ്റന്‍ വിരാട് കോലിയും(Virat Kohli) ടീമിലുണ്ടായിരുന്നെങ്കിലും രോഹിത്തായിരുന്നു കളി നിയന്ത്രിച്ചിരുന്നത്.

എന്നാല്‍ ഐപിഎല്ലില്‍ തന്‍റെ ടീമിലെ സഹതാരമായ ഓസ്ട്രേലിയയുടെ ഗ്ലെന്‍ മാക്സ്‌വെല്ലിനെ വീഴ്ത്താന്‍ രാഹുല്‍ ചാഹറിന് തന്ത്രം ഉപദേശിച്ചത് വിരാട് കോലിയായിരുന്നു. മത്സരത്തിന്‍റെ പന്ത്രണ്ടാം ഓവറിലായിരുന്നു സംഭവം. സ്പിന്നര്‍മാര്‍ക്കെതിരെ റിവേഴ്സ് സ്വീപ്പുമായി മാക്സ്‌വെല്‍ അപകടകാരിയായി മുന്നേറുകയായിരുന്നു. ആദ്യ രണ്ടോവര്‍ നന്നായി എറിഞ്ഞ രാഹുല്‍ ചാഹര്‍ മൂന്നാം ഓവര്‍ എറിയാനെത്തി. ചാഹറിനെ റിവേഴ്സ് സ്വീപ്പിലൂടെ ബൗണ്ടറി കടത്തിയാണ് മാക്സ്‌വെല്‍ വരവേറ്റത്.

എന്നാല്‍ ഇതിന് തൊട്ടുപിന്നാലെ രാഹുല്‍ ചാഹറിന് അടുത്തെത്തിയ കോലി ഫീല്‍ഡ് പ്ലേസ്മെന്‍റുകളെക്കുറിച്ചും മാക്സ്‌വെല്ലിന് എങ്ങനെ പന്തെറിയണമെന്നതിനെക്കുറിച്ചും പറയുന്നത് കാണാമായിരുന്നു. അതിന് ഉടന്‍ ഫലമുണ്ടായി. പിന്നീടുള്ള ചാഹറിന്‍റെ മൂന്ന് പന്തുകളും മാക്സ്‌വെല്ലിന് തൊടാനായില്ല. തുടര്‍ച്ചയായി ഓഫ് സ്റ്റംപിന് പുറത്തെറിഞ്ഞ ചാഹറിനെ വീണ്ടും റിവേഴ്സ് സ്വീപ്പ് ചെയ്യാനും മാക്സ്‌വെല്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ICC (@icc)

ഒടുവില്‍ ഓഫ് സ്റ്റംപിന് പുറത്തെറിഞ്ഞ അ‍ഞ്ചാം പന്തിനെ ലെഗ് സൈഡിലേക്ക് വലിച്ചടിക്കാന്‍ ശ്രമിച്ച മാക്സ്‌വെല്ലിന് പിഴച്ചു. ബാറ്റില്‍ കൊണ്ട പന്ത് മാക്സ്‌വെല്ലിന്‍റെ സ്റ്റംപിളക്കി. മാക്സ്‌വെല്ലും സ്മിത്തും തമ്മിലുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യക്ക് ഭീഷണിയായ ഘട്ടത്തിലായിരുന്നു കോലിയുടെ ഇടപെടല്‍. 28 പന്തില്‍ 37 റണ്‍സെടുത്താണ് മാക്സ്‌വെല്‍ പുറത്തായത്. സ്മിത്തുമൊത്ത് നാലാം വിക്കറ്റില്‍ 61 റണ്‍സ് കൂട്ടുകെട്ടുയര്‍ത്താനും മാക്സ്‌വെല്ലിനായി.

ഹാര്‍ദ്ദിക് പാണ്ഡ്യ ബൗള്‍ ചെയ്യാത്തതിനാല്‍ ആറാം ബൗളറുടെ കുറവ് നികത്താന്‍ താനും കോലിയും സൂര്യകുമാറും ബൗള്‍ ചെയ്യാന്‍ ശ്രമിക്കുമെന്ന് ടോസ് സമയത്ത് രോഹിത് പറഞ്ഞിരുന്നു. മത്സരത്തില്‍ കോലി രണ്ടോവര്‍ പന്തെറിയുകയും ചെയ്തു. വിക്കറ്റൊന്നും വീഴ്ത്തിയില്ലെങ്കിലും 12 റണ്‍സ് മാത്രമാണ് കോലി വിട്ടുകൊടുത്തത്.

click me!