ടി20 ലോകപ്പില്‍ ചരിത്ര നേട്ടവുമായി ഹസരങ്ക

By Web TeamFirst Published Oct 30, 2021, 7:46 PM IST
Highlights

ഇതിനൊപ്പം ഏകദിനത്തിലും ടി20യിലും ഹാട്രിക്ക് നേടുന്ന നാലാമത്തെ മാത്രം ബൗളറെന്ന നേട്ടവും ഹസരങ്ക ഇന്ന് സ്വന്തം പേരിലാക്കി.

ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) ചരിത്രനേട്ടം സ്വന്തമാക്കി ശ്രീലങ്കന്‍ സ്പിന്നര്‍ വാനിന്ദു ഹസരങ്ക(Wanindu Hasaranga). ദക്ഷിണാഫ്രിക്കക്കെതിരെയ ഹാട്രിക്(Hat-Trick) നേടിയ ഹസരങ്ക ടി20 ലോകകപ്പില്‍ ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം ബൗളറെന്ന റെക്കോര്‍ഡാണ് സ്വന്തമാക്കിയത്. 2007ലെ ലോകകപ്പില്‍ ഓസ്ട്രേലിയയുടെ ബ്രെറ്റ് ലീയും ഈ ലോകകപ്പിന്‍റെ യോഗ്യതാ റൗണ്ടില്‍ നെതര്‍ല്‍ന്‍ഡ്സിന്‍റെ കര്‍ടിസ് കാംഫറുമാണ് ലോകകപ്പില്‍ ഹാട്രിക്ക് നേട്ടം സ്വന്തമാക്കിയ മറ്റ് ബൗളര്‍മാര്‍.

ഇതിനൊപ്പം ഏകദിനത്തിലും ടി20യിലും ഹാട്രിക്ക് നേടുന്ന നാലാമത്തെ മാത്രം ബൗളറെന്ന നേട്ടവും ഹസരങ്ക ഇന്ന് സ്വന്തം പേരിലാക്കി. ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ശ്രീലങ്കന്‍ താരമാണ് ഹസരങ്ക. ബ്രെറ്റ് ലീ, തിസാര പേരേര, ലസിത് മലിംഗ എന്നിവരാണ് ഏകദിനത്തിലും ടി20യിലും ഹാട്രിക്ക് നേടിയ മറ്റ് ബൗളര്‍മാര്‍. ഇതില്‍ തിസാര പേരെരയും മലിംഗയും ലങ്കന്‍ താരങ്ങളാണ്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ICC (@icc)

Also Read:ടി20 ലോകകപ്പ്: നാലു പന്തില്‍ നാലു വിക്കറ്റ്; അയര്‍ലന്‍ഡ് ബൗളര്‍ കര്‍ടിസ് കാംഫര്‍ ലോക റെക്കോര്‍ഡിനൊപ്പം

ദക്ഷിണാഫ്രിക്കക്കെതിരെ തുടര്‍ച്ചയായ നാലു പന്തില്‍ നാലു വിക്കറ്റെന്ന  ചരിത്ര നേട്ടം തലനാരിഴക്കാണ് ഹസരങ്കക്ക് നഷ്ടമായത്. പതിന‍ഞ്ചാം ഓവറിലെ അവസാന പന്തില്‍ ഏയ്ഡന്‍ മാര്‍ക്രത്തെ ബൗള്‍ഡാക്കിയാണ് ഹസരങ്ക ഹാട്രിക്ക് വേട്ട തുടങ്ങിയത്. പതിനേഴാം ഓവറെ ആദ്യ പന്തില്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ തെംബാ ബാവുമയെ ബൗണ്ടറിയില്‍ നിസങ്കയുടെ കൈകലിലെത്തിച്ച ഹസരങ്ക, അടുത്ത പന്തില്‍ ഡ്വയിന്‍ പ്രിട്ടോറിയസിനെ രജപക്സയുടെ കൈകളിലെത്തിച്ചാണ് ഹാട്രിക്ക് പൂര്‍ത്തിയാക്കിയത്.

തൊട്ടടുത്ത പന്തില്‍ കാഗിസോ റബാദയെ വിക്കറ്റിന് മുന്നില്‍ കുടുക്കിയെങ്കിലും അമ്പയര്‍ ഔട്ട് അനുവദിച്ചില്ല. ലങ്ക റിവ്യു എടുത്തപ്പോള്‍ പന്ത് മിഡില്‍ സ്റ്റംപില്‍ തട്ടുമെന്ന് വ്യക്തമായെങ്കിലും പിച്ച് ചെയ്തത് ലെഗ് സ്റ്റംപിന് പുറത്തായതിനാല്‍ ഓണ്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനം ശരിവെക്കുകയായിരുന്നു.

Also Read:ആദ്യ ഓവറില്‍ മൂന്ന് വിക്കറ്റ്, ചരിത്രനേട്ടം സ്വന്തമാക്കി നമീബിയയുടെ ട്രംപിള്‍മാന്‍

ഹസരങ്കയുടെ ഹാട്രിക്കിനും പക്ഷെ ദക്ഷിണാഫ്രിക്കയുടെ വിജയം തടയാനായില്ല.143 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കക്ക് അവസാന രണ്ടോവറില്‍ 25 റണ്‍സും അവസാന ഓവറില്‍ 15 റണ്‍സുമായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. ലഹിരു കുമാര എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ റബാദ സിംഗിളെടുത്തപ്പോള്‍ അടുത്ത രണ്ട് പന്തും സിക്സിന് പറത്തി ഡേവിഡ് മില്ലര്‍ ദക്ഷിണാഫ്രിക്കയുടെ ജയം ഉറപ്പാക്കി. അ‍ഞ്ചാം പന്ത് ബൗണ്ടറി കടക്കി റബാദ ദക്ഷിണാഫ്രിക്കയെ വിജയവര കടത്തി.

click me!