ഇന്ത്യക്കെതിരായ ആദ്യ വനിതാ ടി20 മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് പതിഞ്ഞ തുടക്കം.
ദുബായ്: ഇന്ത്യക്കെതിരായ ആദ്യ വനിതാ ടി20 മത്സരത്തില്‍ ശ്രീലങ്കയ്ക്ക് പതിഞ്ഞ തുടക്കം. വിശാഖപട്ടണത്ത് ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ശ്രീലങ്ക ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ എഴ് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 34 റണ്‍സെന്ന നിലയിലാണ്. വിഷ്മി ഗുണരത്‌നെ (8), ഹസിനി പെരേര (10) എന്നിവരാണ് ക്രീസില്‍. ചമാരി അത്തപ്പത്തുവിന്റെ (15) വിക്കറ്റ് ശ്രീലങ്കയ്ക്ക് നഷ്ടമായി. ക്രാന്തി ഗൗദിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ സന്ദര്‍ശകരെ ബാറ്റിംഗിന് അയക്കുകയായിരുന്നു.
അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഏകദിന ലോകകപ്പ് നേട്ടത്തിന് ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ പരമ്പരയാണിത്. പ്രമുഖരെല്ലാം ഇന്ത്യന്‍ നിരയിലുണ്ട്. എന്നാല്‍ മലയാളി താരങ്ങള്‍ക്കാര്‍ക്കും ടീമില്‍ ഇടം നേടാന്‍ സാധിച്ചിട്ടില്ല. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
ശ്രീലങ്ക: വിഷ്മി ഗുണരത്നെ, ചമാരി അത്തപത്തു (ക്യാപ്റ്റന്‍), ഹസിനി പെരേര, ഹര്‍ഷിത സമരവിക്രമ, നിലാക്ഷി ഡി സില്‍വ, കൗഷാനി നുത്യംഗന (വിക്കറ്റ് കീപ്പര്‍), കവിഷ ദില്‍ഹാരി, മാല്‍കി മദാര, ഇനോക രണവീര, കാവ്യ കാവിന്ദി, ശശിനി ഗിംഹാനായി.
ഇന്ത്യ: സ്മൃതി മന്ദാന, ഷഫാലി വര്‍മ, ജെമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ദീപ്തി ശര്‍മ, അമന്‍ജോത് കൗര്‍, അരുന്ധതി റെഡ്ഡി, വൈഷ്ണവി ശര്‍മ, ക്രാന്തി ഗൗഡ്, ശ്രീ ചരണി.
പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിശാഖപട്ടണത്താണ് നടക്കുന്ന്. അവസാന മൂന്ന് മത്സരങ്ങള്‍ കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകും.

