സിഡ്‌നിയില്‍ മഴ ഭീഷണി; ഓസ്‌ട്രേലിയ-ന്യൂസിലന്‍ഡ് മത്സരം എയറില്‍

Published : Oct 22, 2022, 08:04 AM ISTUpdated : Oct 22, 2022, 08:07 AM IST
സിഡ്‌നിയില്‍ മഴ ഭീഷണി; ഓസ്‌ട്രേലിയ-ന്യൂസിലന്‍ഡ് മത്സരം എയറില്‍

Synopsis

ലോകകപ്പ് പുരോഗമിക്കുന്നതിന് അനുസരിച്ച് ഓസീസ് മണ്ണിലെ കാലാവസ്ഥ മെച്ചപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും ഇന്നത്തെ ഓസീസ്-കിവീസ് മത്സരത്തിന് മഴ ഭീഷണിയുണ്ട്

സിഡ്‌നി: ട്വന്‍റി 20 ലോകകപ്പില്‍ സൂപ്പര്‍-12 പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാവുകയാണ്. ആദ്യ മത്സരത്തില്‍ ആതിഥേയരും നിലവിലെ ചാമ്പ്യന്‍മാരുമായ ഓസ്‌ട്രേലിയയെ ന്യൂസിലന്‍ഡ് നേരിടും. ബന്ധവൈരികളുടെ പോരാട്ടത്തോടെ ത്രസിപ്പിക്കുന്ന തുടക്കമാണ് ലോകകപ്പിലെ സൂപ്പര്‍-12 ഘട്ടത്തില്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ തകര്‍പ്പന്‍ മത്സരം കാത്തിരിക്കുന്ന ആരാധകര്‍ക്ക് നിരാശ വാര്‍ത്തയാണ് സിഡ്‌നിയിലെ കാലാവസ്ഥ നല്‍കുന്നത്. 

ഓസ്ട്രലിയയില്‍ വിവിധ സംസ്ഥാനങ്ങളില്‍ ദിവസങ്ങളായി മഴ പെയ്യുന്നുണ്ട്. ഗാബയിലെ മഴമൂലം ഇന്ത്യ-ന്യൂസിലന്‍ഡ് വാംഅപ് മത്സരം ഉപേക്ഷിച്ചിരുന്നു. പാകിസ്ഥാന്‍-അഫ്‌ഗാനിസ്ഥാന്‍ മത്സരവും മഴ കാരണം താറുമാറായി. ലോകകപ്പ് പുരോഗമിക്കുന്നതിന് അനുസരിച്ച് ഓസീസ് മണ്ണിലെ കാലാവസ്ഥ മെച്ചപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും ഇന്നത്തെ ഓസീസ്-കിവീസ് മത്സരത്തിന് മഴ ഭീഷണിയുണ്ട്. ഇന്ത്യന്‍ സമയം 12.30ന് ആരംഭിക്കുന്ന മത്സരം ഓസ്ട്രേലിയയില്‍ വൈകിട്ട് ആറ് മണിക്കാണ്. സിഡ്‌നിയില്‍ രാവിലെയും ഉച്ചതിരിഞ്ഞും മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാ പ്രവചനം. വൈകിട്ട് 21 ഡിഗ്രി സെല്‍ഷ്യസായിരിക്കും താപനില. വൈകിട്ട് മഴമേഘങ്ങള്‍ മൂടിയ ആകാശവും പ്രതീക്ഷിക്കുന്നു. 

റണ്ണൊഴുകും പിച്ച്

സിഡ്‌നിയിലെ പിച്ച് ബാറ്റിംഗിന് അനുകൂലമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. മികച്ച പേസും ബൗണ്‍സും ബാറ്റര്‍മാരെ തേടിയെത്താം. ആദ്യം ബാറ്റ് ചെയ്യുന്നവര്‍ 170-180 റണ്‍സ് സ്കോര്‍ ചെയ്‌തേക്കും എന്നാണ് സൂചനകള്‍. 

അവസാന നിമിഷം സ്‌ക്വാഡില്‍ മാറ്റവുമായാണ് ഓസ്ട്രേലിയ ഇറങ്ങുന്നത്. പരിക്കേറ്റ വിക്കറ്റ് കീപ്പർ ജോഷ് ഇൻഗ്ലിസിന് പകരം ഓസ്ട്രേലിയ ഓൾറൗണ്ടർ കാമറൂൺ ഗ്രീനിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരെ പരമ്പര തോറ്റതിന് പിന്നാലെ ഓസ്ട്രേലിയ സന്നാഹമത്സരത്തിൽ ഇന്ത്യയോടും തോല്‍വി രുചിച്ചാണ് ലോകകപ്പിനിറങ്ങുന്നത്. ന്യൂസിലൻഡ് സന്നാഹമത്സരത്തിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചപ്പോൾ ഇന്ത്യക്കെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. 

ട്വന്‍റി 20 ലോകകപ്പ്: സൂപ്പർ-12 പോരാട്ടങ്ങള്‍ ഇന്നുമുതല്‍; കിവീസും ഓസീസും നേര്‍ക്കുനേര്‍

PREV
click me!

Recommended Stories

'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം
വിവാഹം നീട്ടിവെച്ച ശേഷമുള്ള സ്മൃതി മന്ദാനയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്, ആരാധകർക്കിടയിൽ ചർച്ചയായി ഒരു കാര്യം! വിവാഹ നിശ്ചയ മോതിരം കാണാനില്ല