ടി20 ലോകകപ്പ്: ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് നിര്‍ണായക ടോസ്, ഇരു ടീമിലും മാറ്റം

By Gopala krishnanFirst Published Nov 2, 2022, 1:09 PM IST
Highlights

ദക്ഷിണാഫ്രിക്കക്കെതിരെ പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിന് പകരം റിഷഭ് പന്ത് ഇന്ന് ഇന്ത്യയുടെ അന്തിമ ഇലവനിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കാര്‍ത്തക്കിനെ ടീമില്‍ നിലനിര്‍ത്തി. പേസര്‍മാരായി മുഹമ്മദ് ഷമിയും ഭുവനേശ്വര്‍ കുമാറും അര്‍ഷ്ദീപ് സിംഗും തന്നെയാണ് ടീമിലുള്ളത്.

അഡ്‌ലെയ്ഡ്: ടി20 ലോകകപ്പിലെ നിര്‍ണായക സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ബംഗ്ലാദേശ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഓരോ മാറ്റവുമായാണ് ഇരു ടീമുകളും ഇന്നിറങ്ങുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ കളിച്ച ദീപക് ഹൂഡക്ക് പകരം അക്സര്‍ പട്ടേല്‍ ഇന്ത്യയുടെ അന്തിമ ഇലവനില്‍ എത്തിയപ്പോള്‍ സൗമ്യ സര്‍ക്കാരിന് പകരം ഷരീഫുള്‍ ഇസ്ലാം ബംഗ്ലാദേശിന്‍റെ അന്തിമ ഇലവനിലെത്തി.

ദക്ഷിണാഫ്രിക്കക്കെതിരെ പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിന് പകരം റിഷഭ് പന്ത് ഇന്ന് ഇന്ത്യയുടെ അന്തിമ ഇലവനിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കാര്‍ത്തക്കിനെ ടീമില്‍ നിലനിര്‍ത്തി. പേസര്‍മാരായി മുഹമ്മദ് ഷമിയും ഭുവനേശ്വര്‍ കുമാറും അര്‍ഷ്ദീപ് സിംഗും തന്നെയാണ് ടീമിലുള്ളത്.

മൂന്ന് കളിയില്‍ 5 പോയിന്‍റുള്ള ദക്ഷിണാഫ്രിക്കയാണ് ഗ്രൂപ്പ് രണ്ടില്‍ നിലവില്‍ ഒന്നാം സ്ഥാനത്തുള്ളത്. ഇന്ത്യക്കും ബംഗ്ലാദേശിനും നാല് പോയിന്‍റ് വീതമാണുള്ളത്. റൺ നിരക്കിന്‍റെ അടിസ്ഥാനത്തിൽ ഇന്ത്യ രണ്ടും ബംഗ്ലാദേശ് മൂന്നും സ്ഥാനങ്ങളിൽ. ഇന്ന് ബംഗ്ലാദേശിനെതിരായ പോരാട്ടം കഴിഞ്ഞാല്‍ ഞായറാഴ്ച സിംബാബ്‍വേയാണ് ഇന്ത്യയുടെ എതിരാളികൾ. ഈ രണ്ടുകളികളും  ജയിച്ചാൽ എട്ട് പോയിന്‍റുമായി ഇന്ത്യക്ക് സെമി ഉറപ്പിക്കാം.

മനോഭാവം മാറ്റണം, രാഹുലിന് സ്വന്തം കഴിവില്‍ വിശ്വാസമില്ലെന്ന് തുറന്നടിച്ച് ഗവാസ്കര്‍

അഡലെയ്ഡിൽ ബംഗ്ലാദേശിനോട് തോറ്റാൽ സെമിയിലെത്താൻ മറ്റ് ടീമുകളുടെ മത്സരഫലങ്ങളിലേക്കും റൺനിരക്കിലേക്കും ഉറ്റുനോക്കേണ്ടിവരും ഇന്ത്യക്ക്. 2007 ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ വഴിമുടക്കിയ ചരിത്രമുള്ള ടീമാണ് ബംഗ്ലാദേശ്.

ബംഗ്ലാദേശ് പ്ലേയിംഗ് ഇലവന്‍: Najmul Hossain Shanto, Litton Das, Shakib Al Hasan(c), Afif Hossain, Yasir Ali, Mosaddek Hossain, Shoriful Islam, Nurul Hasan(w), Mustafizur Rahman, Hasan Mahmud, Taskin Ahmed.

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: KL Rahul, Rohit Sharma(c), Virat Kohli, Suryakumar Yadav, Hardik Pandya, Dinesh Karthik(w), Axar Patel, Ravichandran Ashwin, Bhuvneshwar Kumar, Mohammed Shami, Arshdeep Singh.

click me!