
സിഡ്നി: ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരായ നിര്‍ണായ പോരാട്ടത്തിന് പാക്കിസ്ഥാന് തിരിച്ചടിയായി സൂപ്പര്‍ താരത്തിന്‍റെ പരിക്ക്. വലതു കാല്‍മുട്ടിന് പരിക്കേറ്റ ഫഖര്‍ സമന്‍ ടി20 ലോകകപ്പില്‍ നിന്ന് പുറത്തായതാണ് പാക്കിസ്ഥാന് തിരിച്ചടിയായത്. ഫഖറിന് പകരം മുഹമ്മദ് ഹാരിസിനെ 15 അംഗ ടീമില്‍ ഉള്‍പ്പെടുത്താന്‍ ഐസിസി ടെക്നിക്കല്‍ കമ്മിറ്റി പാക് ടീമിന് അനുമതി നല്‍കി.
വലതുകാല്‍മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്ന് സമന് സൂപ്പര്‍ 12ല്‍ ഇന്ത്യക്കും സിംബാബ്‌വെക്കുമെതിരായ മത്സരങ്ങള്‍ നഷ്ടമായിരുന്നു. എന്നാല്‍ നെതര്‍ലന്‍ഡ്സിനെതിരായ മത്സരത്തില്‍ ടീമിലെത്തിയ സമന്‍ 16 പന്തില്‍ 20 റണ്‍സെടുത്ത് പുറത്തായി. പിന്നീട് പരിക്ക് വഷളയാതോടെ സമന് ലോകകപ്പില്‍ കളിക്കാനാവില്ലെന്ന് വ്യക്തമായതോടെയാണ് പാക്കിസ്ഥാന്‍ പകരം താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയത്.
കോലിയുടെ ചതി, പെനാല്‍റ്റി വിധിച്ചിരുന്നെങ്കില്‍ കളി മാറിയേനെ'; ഗുരുതര ആരോപണവുമായി ബംഗ്ലാദേശി താരം
സമന് പകരം ടീമിലെത്തിയ 21കാരനായ ഹാരിസ് പാക്കിസ്ഥാനുവേണ്ടി ഇതുവരെ ഒരു ടി20 മത്സരം മാത്രമാണ് കളിച്ചത്.സെപ്റ്റംബറില്‍ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു ഇത്. ക്യാപ്റ്റന്‍ ബാബര്‍ അസമിനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത ഹാരിസ് ഏഴ് റണ്‍സെടുത്ത് പുറത്തായി. വിക്കറ്റ് കീപ്പര്‍ കൂടിയാണ് ഹാരിസ്.
പരിക്കിനെത്തുടര്‍ന്ന് ടി20 ലോകകപ്പിനുള്ള 15 അംഗ ടീമില്‍ ഫഖര്‍ സമന്‍ ആദ്യം ഉള്‍പ്പെട്ടിരുന്നില്ല. സ്റ്റാന്‍ഡ് ബൈ താരങ്ങളുടെ പട്ടികയിലായിരുന്നു സമന്‍. എന്നാല്‍ ലെഗ് സ്പിന്നര്‍ ഉസ്മാന്‍ ഖാദിറിന് ലോകകപ്പിന് മുമ്പ് പരിക്കേറ്റതോടെയാണ് സമനെ പകരക്കാരനായി 15 അംഗ ടീമില്‍ ഉള്‍പ്പെടുത്തിയത്.
ആ റണ്‍ ഔട്ടിലൂടെ കോലി കാര്‍ത്തിക്കിന്‍റെ കരിയര്‍ അവസാനിപ്പിച്ചെന്ന് ആരാധകര്‍
സൂപ്പര്‍ 12ല്‍ ഇന്ത്യക്കും സിംബാബ്‌വെക്കുമെതിരായ മത്സരങ്ങള്‍ തോറ്റ പാക്കിസ്ഥാന് സെമിയിലെത്താന്‍ നേരിയ സാധ്യതകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇന്നത്തെ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെയും അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെയും വന്‍ മാര്‍ജിനില്‍ തോല്‍പ്പിച്ചാലും മറ്റ് ടീമുകളുടെ മത്സരഫലം അനുസരിച്ചെ പാക്കിസ്ഥാന് സെമി സാധ്യതയുള്ളു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!