ഓസീസ് കളരിയില്‍ അടവുകള്‍ തേച്ചുമിനുക്കാന്‍ ഇന്ത്യ, ഷമി കളിക്കുമോ? ഇന്ന് സന്നാഹമത്സരം

Published : Oct 17, 2022, 07:19 AM ISTUpdated : Oct 17, 2022, 07:24 AM IST
ഓസീസ് കളരിയില്‍ അടവുകള്‍ തേച്ചുമിനുക്കാന്‍ ഇന്ത്യ, ഷമി കളിക്കുമോ? ഇന്ന് സന്നാഹമത്സരം

Synopsis

ഇന്ത്യയിൽ നടന്ന ട്വന്‍റി 20 പരമ്പരയിൽ ഓസ്ട്രേലിയയെ 2-1ന് തോൽപ്പിച്ച് ഇന്ത്യ കിരീടം നേടിയിരുന്നു

ബ്രിസ്‌ബേന്‍: ട്വന്‍റി 20 ലോകകപ്പിനൊരുങ്ങുന്ന ടീം ഇന്ത്യക്ക് ഇന്ന് ആദ്യ സന്നാഹമത്സരം. ആതിഥേയരായ ഓസ്ട്രേലിയയാണ് എതിരാളികൾ. രാവിലെ 9.30ന് ബ്രിസ്ബേനിലാണ് മത്സരം.

ഇന്ത്യയിൽ നടന്ന ട്വന്‍റി 20 പരമ്പരയിൽ ഓസ്ട്രേലിയയെ 2-1ന് തോൽപ്പിച്ച് ഇന്ത്യ കിരീടം നേടിയിരുന്നു. ഇംഗ്ലണ്ടിനെതിരായ ട്വന്‍റി 20 പരമ്പരയിൽ തോറ്റാണ് ഓസ്ട്രേലിയ ലോകകപ്പിനൊരുങ്ങുന്നത്. ഓസ്ട്രേലിയയിലെത്തിയ ശേഷം രണ്ട് പരിശീലന മത്സരങ്ങളാണ് ഇന്ത്യ കളിച്ചത്. വെസ്റ്റേൺ ഓസ്ട്രേലിയക്കെതിരെ ഒരു മത്സരത്തിൽ ജയിച്ചപ്പോൾ ഒന്നിൽ തോറ്റു. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്രയുടെ പകരക്കാരനായി ടീമിലെത്തിയ മുഹമ്മദ് ഷമി ഇന്നലെ പരിശീലനത്തിൽ പങ്കെടുത്തിരുന്നു. ഷമിയിലാണ് ഇന്നത്തെ കണ്ണുകളെല്ലാം. 

മറ്റന്നാൾ ന്യൂസിലൻഡിനെ ഐസിസിയുടെ രണ്ടാം ഔദ്യൗഗിക സന്നാഹമത്സരത്തില്‍ ഇന്ത്യ നേരിടും. ഒക്ടോബര്‍ 23ന് അയല്‍ക്കാരായ പാകിസ്ഥാനെതിരെയാണ് ടി20 ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം. 

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവിചന്ദ്രന്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്‌ദീപ് സിംഗ്, മുഹമ്മദ് ഷമി. 

ടി20 ലോകകപ്പിനുള്ള ഓസ്ട്രേലിയന്‍ സ്‌ക്വാഡ്: ആരോണ്‍ ഫിഞ്ച്(ക്യാപ്റ്റന്‍), ആഷ്‌ടണ്‍ അഗര്‍, പാറ്റ് കമ്മിന്‍സ്, ടിം ഡേവിഡ്, ജോഷ് ഹേസല്‍വുഡ്, ജോഷ് ഇംഗ്ലിസ്, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, കെയ്‌ന്‍ റിച്ചാര്‍ഡ്‌സണ്‍, സ്റ്റീവന്‍ സ്‌മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, മാര്‍ക്കസ് സ്റ്റോയിനിസ്, മാത്യൂ വെയ്‌ഡ്, ഡേവിഡ് വാര്‍ണര്‍, ആദം സാംപ. 

ടി20 ലോകകപ്പ്: ഇന്ത്യ-പാക് സൂപ്പര്‍ പോരാട്ടം മഴ കവരുമോ? ആശങ്ക കനക്കുന്നു

PREV
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര