
ബ്രിസ്ബേന്‍: ടി20 ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യന്‍ ടീമിന്‍റെ ആദ്യ സന്നാഹ മത്സരം നാളെ നടക്കും. നിലവിലെ ചാമ്പ്യന്‍മാരും ആതിഥേയരുമായ ഓസ്ട്രേലിയയാണ് എതിരാളികള്‍. രണ്ട് വര്‍ഷം മുമ്പ് ഓസീസിനെ വീഴ്ത്തി ടെസ്റ്റ് പരമ്പര നേടിയ ബ്രിസ്ബേനിലെ ഗാബയിലാണ് മത്സരം. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ 2-0ന്‍റെ തോല്‍വി വഴങ്ങിയാണ് ഓസീസ് വരുന്നത്. ഇന്ത്യയാകട്ടെ ഓസ്ട്രേലിയയെയും ദക്ഷിണാഫ്രിക്കയെയും നാട്ടില്‍ തോല്‍പ്പിച്ച പരമ്പര നേടിയെങ്കിലും വെസ്റ്റേണ്‍ ഓസ്ട്രേലിയക്കെതിരെ നടന്ന അവസാന സന്നാഹ മത്സരത്തില്‍ തോല്‍വി വഴങ്ങി.
പരിക്കിനെത്തുടര്‍ന്ന് ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായ പേസര്‍ ജസ്പ്രീത് ബുമ്രക്ക് പകരം ടീമിലെത്തിയ മുഹമ്മദ് ഷമിക്ക് സൂപ്പര്‍ 12ല്‍ പാക്കിസ്ഥാനെതിരായ ആദ്യ പോരാട്ടത്തിന് മുമ്പ് മികവ് കാട്ടാനുള്ള അവസരമാണ് നാളെ. ഇന്ന് പരിശീലനത്തിനിറങ്ങിയ ഷമിക്ക് കാര്യമായി തിളങ്ങാനായിരുന്നില്ല. സ്പിന്നര്‍മാരായി ആര്‍ അശ്വിനെയും യുസ്‌വേന്ദ്ര ചാഹലിനെയുമാകും ആദ്യ ഇലവനില്‍ ഇന്ത്യ പരീക്ഷിക്കുക.
ശ്രീലങ്കയെ അട്ടിമറിച്ച നമീബിയ സൂപ്പര്‍ 12ല്‍ ഇന്ത്യക്ക് തന്നത് മുട്ടന്‍ പണി
പേസര്‍ ഹര്‍ഷല്‍ പട്ടേലിനും പാക്കിസ്ഥാനെതിരായ പോരാട്ടത്തിന് മുമ്പ് താളം കണ്ടെത്താനുള്ള അവസരമാണ് നാളെ. ബാറ്റിംഗ് നിരയില്‍ റിഷഭ് പന്തിന് അവസരം ലഭിക്കുമോ എന്നതും ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നു. ഗാബയില്‍ ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്ക് ചരിത്രവിജയം സമ്മാനിച്ചത് റിഷഭ് പന്തിന്‍റെ ബാറ്റിംഗായിരുന്നു. ബാറ്റിംഗ് ഓര്‍ഡറില്‍ വിരാട് കോലിയുടെ തിരിച്ചുവരവും നാളെ കാണാനാകും. സന്നാഹ മത്സരമായതിനാല്‍ പരമാവധി താരങ്ങള്‍ക്ക് അവസരം നല്‍കാന്‍ ടീം മാനേജ്മെന്‍റ് തയാറായേക്കും.
മത്സരസമയം, കാണാനുള്ള വഴികള്‍
ഇന്ത്യന്‍ സമയം രാവിലെ 9.30നാണ് സന്നാഹ മത്സരം തുടങ്ങുക. സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലും ഡിസ്‌നി ഹോട്സ്റ്റാറിലും മത്സരത്തിന്‍റെ തത്സമയ സംപ്രേഷണമുണ്ടാകും. നാളത്തെ സന്നാഹ മത്സരത്തിനുശേഷം 19ന് ന്യൂസിലന്‍ഡിനെതിരെയും ഇന്ത്യ സന്നാഹ മത്സരം കളിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ റണ്ണറപ്പുകളാണ് ന്യൂസിലന്‍ഡ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!