ട്വന്‍റി 20 ലോകകപ്പ്: ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം; സെമിയില്‍ ന്യൂസിലന്‍ഡും പാകിസ്ഥാനും നേര്‍ക്കുനേര്‍

Published : Nov 09, 2022, 07:19 AM ISTUpdated : Nov 09, 2022, 08:09 AM IST
ട്വന്‍റി 20 ലോകകപ്പ്: ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം; സെമിയില്‍ ന്യൂസിലന്‍ഡും പാകിസ്ഥാനും നേര്‍ക്കുനേര്‍

Synopsis

ഇന്ത്യയുൾപ്പെടുന്ന ഗ്രൂപ്പിൽ നിന്ന് അവിശ്വസനീയമായി സെമിയിലേക്ക് മുന്നേറുകയായിരുന്നു പാകിസ്ഥാൻ

സിഡ്‌നി: ട്വന്‍റി 20 ലോകകപ്പിൽ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. ആദ്യ സെമി ഫൈനലിൽ ന്യൂസിലൻഡിന് പാകിസ്ഥാനാണ് എതിരാളികൾ. സിഡ്നിയിൽ ഉച്ചയ്ക്ക് ഒന്നരയ്ക്ക് മത്സരം തുടങ്ങും. ആദ്യ കിരീടം തേടി എത്തിയ ന്യൂസിലൻഡ് ഗ്രൂപ്പ് ഒന്നിലെ ചാമ്പ്യന്മാരായാണ് അവസാന നാലിലെത്തിയത്. ലോകകപ്പുകളിൽ തുടർച്ചയായി അഞ്ചാമത്തെ സെമിഫൈനലിലാണ് ന്യൂസിലൻഡ് കളിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

ഇന്ത്യയുൾപ്പെടുന്ന ഗ്രൂപ്പിൽ നിന്ന് അവിശ്വസനീയമായി സെമിയിലേക്ക് മുന്നേറുകയായിരുന്നു പാകിസ്ഥാൻ. ഇന്ത്യയോട് തോറ്റ് തുടങ്ങിയ പാകിസ്ഥാനെ സിംബാബ്‍വെ അട്ടിമറിച്ചിട്ടും അവസാന മത്സരങ്ങളിൽ തുടരെ ജയിച്ച് ടീം സെമി ഉറപ്പിക്കുകയായിരുന്നു. കരുത്തുറ്റ പേസ് ബൗളിംഗ് നിരയാണ് പാകിസ്ഥാന്‍റെ കരുത്ത്. ജീവന്‍മരണ പോരാട്ടത്തില്‍ ബാബര്‍ അസമും മുഹമ്മദ് റിസ്‌വാനും അടക്കമുള്ള ബാറ്റര്‍മാര്‍ ഫോമിലേക്ക് മടങ്ങിയെത്തേണ്ടത് പാകിസ്ഥാന് ആവശ്യമാണ്. 

ന്യൂസിലന്‍ഡ്: ഫിന്‍ അലന്‍, ഡെവോണ്‍ കോണ്‍വെ, കെയ്ന്‍ വില്യംസണ്‍, ഗ്ലെന്‍ ഫിലിപ്‌സ്, ഡാരില്‍ മിച്ചല്‍, ജയിംസ് നീഷം, മിച്ചല്‍ സാന്‍റ്‌നര്‍, ടിം സൗത്തി, ഇഷ് സോധി, ലോക്കി ഫെര്‍ഗൂസണ്‍, ട്രന്‍റ് ബോള്‍ട്ട്.

പാകിസ്ഥാന്‍: ബാബര്‍ അസം, മുഹമ്മദ് റിസ്‌വാന്‍, മുഹമ്മദ് നവാസ്, മുഹമ്മദ് ഹാരിസ്, ഷാന്‍ മസൂദ്, ഇഫ്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഹമ്മദ് വസിം, നസീം ഷാ, ഹാരിസ് റൗഫ്, ഷഹീന്‍ അഫ്രീദി. 

ഇന്ത്യക്ക് അങ്കം നാളെ

നാളെയാണ് ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം സെമി. ഉച്ചക്ക് 1.30ന് അഡ്‍ലെയ്‌ഡിലാണ് കളി. പാകിസ്ഥാനെയും നെതർലൻഡിനെയും ബംഗ്ലാദേശിനെയും സിംബാബ്‍വെയെയും തോൽപ്പിച്ചാണ് ഇന്ത്യ ഗ്രൂപ്പ് 2 ചാമ്പ്യൻമാരായി സെമിയിലെത്തിയത്. സെമികളില്‍ ടീം ഇന്ത്യയും പാകിസ്ഥാനും വിജയിച്ചാല്‍ ഇന്ത്യ-പാക് സ്വപ്‌ന ഫൈനല്‍ വരും. 

ഒരു ഇന്ത്യന്‍ താരത്തെ ഭയക്കണം; സെമിക്ക് മുമ്പ് ഇംഗ്ലണ്ടിന് മുന്നറിയിപ്പുമായി നാസര്‍ ഹുസൈന്‍

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പരിഭവങ്ങളില്ല, തന്‍റെ നാട്ടിലെത്തിയ സഞ്ജുവിനെ സ്നേഹത്തോടെ കെട്ടിപ്പിടിച്ച് ജിതേഷ് ശര്‍മ; ആരാധകരെല്ലാം ഡബിൾ ഹാപ്പി!
ചില പൊരുത്തക്കേടുകൾ, മുഹമ്മദ് ഷമിക്കും എസ്ആആർ ഹിയറിങ്; ഹാജരായതിന് പിന്നാലെ ജനങ്ങളോട് അഭ്യർഥന