സെമി സാധ്യത നിലനിര്‍ത്താന്‍ പാക്കിസ്ഥാന്‍, ഗ്രൂപ്പ് ചാമ്പ്യന്‍മാരാകാന്‍ ദക്ഷിണാഫ്രിക്ക; ടോസ് വീണു

Published : Nov 03, 2022, 01:11 PM IST
സെമി സാധ്യത നിലനിര്‍ത്താന്‍ പാക്കിസ്ഥാന്‍, ഗ്രൂപ്പ് ചാമ്പ്യന്‍മാരാകാന്‍ ദക്ഷിണാഫ്രിക്ക; ടോസ് വീണു

Synopsis

ദക്ഷിണാഫ്രിക്ക ജയിച്ചാൽ ഇന്ത്യ അടങ്ങുന്ന ഗ്രൂപ്പില്‍ , ദക്ഷിണാഫ്രിക്ക ഗ്രൂപ്പ് ചാംപ്യന്മാരാകാനുള്ള സാധ്യത ശക്തമാകും. നെതര്‍ലന്‍ഡ്സിനെതിരെ ആണ് ദക്ഷിണാഫ്രിക്കയുടെ അവസാന മത്സരം. ഇന്ത്യക്ക് സിംബാബ്‌വെ ആണ് അവസാന മത്സരത്തിലെ ഏതിരാളികള്‍. പാക്കിസ്ഥാന് ബംഗ്ലാദേശ് ആണ് എതിരാളികള്‍.

സിഡ്നി: ടി20 ലോകകപ്പില്‍ സെമി സാധ്യത നിലനിര്‍ത്താനുള്ള ജീവന്‍മരണപ്പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ടോസ് നേടിയ പാക്കിസ്ഥാന്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു. നെതര്‍ലന്‍ഡ്സിനെതിരെ കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ മാറ്റവുമായാണ് പാക്കിസ്ഥാന്‍ നിര്‍ണായക പോരാട്ടത്തിനിറങ്ങുന്നത്. പരിക്കേറ്റ് പുറത്തായ ഫഖര്‍ സമന് പകരം മുഹമ്മദ് ഹാരിസ് ടീമിലെത്തി.

മറുവശത്ത് ഇന്ത്യക്കെതിരായ മത്സരം ജയിച്ച ടീമില്‍ ദക്ഷിണാഫ്രിക്കന്‍ ടീമും രണ്ട് മാറ്റം വരുത്തി. പരിക്കേറ്റ ഡേവിഡ് മില്ലര്‍ക്ക് പകം ഹെന്‍റിച്ച് ക്ലാസന്‍ ടീമിലെത്തിയപ്പോള്‍ സ്പിന്നര്‍ കേശവ് മഹാരാജിന് പകരം സ്പിന്നര്‍ ടബ്രൈസ് ഷംസി അന്തിമ ഇലവനലെത്തി. മൂന്ന് കളിയിൽ ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ചും, പാകിസ്ഥാന് രണ്ടും പോയിന്‍റാണുള്ളത്. ഇന്ന് തോറ്റാൽ പാകിസ്ഥാന്‍റെ സെമി സാധ്യത അവസാനിക്കും.

ദക്ഷിണാഫ്രിക്ക ജയിച്ചാൽ ഇന്ത്യ അടങ്ങുന്ന ഗ്രൂപ്പില്‍ , ദക്ഷിണാഫ്രിക്ക ഗ്രൂപ്പ് ചാംപ്യന്മാരാകാനുള്ള സാധ്യത ശക്തമാകും. നെതര്‍ലന്‍ഡ്സിനെതിരെ ആണ് ദക്ഷിണാഫ്രിക്കയുടെ അവസാന മത്സരം. ഇന്ത്യക്ക് സിംബാബ്‌വെ ആണ് അവസാന മത്സരത്തിലെ ഏതിരാളികള്‍. പാക്കിസ്ഥാന് ബംഗ്ലാദേശ് ആണ് എതിരാളികള്‍. ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിച്ചാല്‍ മാത്രമെ പാക്കിസ്ഥാന് സെമിയിലെത്താന്‍ നേരിയ സാധ്യത ബാക്കിയുള്ളു.

ദക്ഷിണാഫ്രിക്കക്കെതിരായ ജീവന്‍മരണപ്പോരിന് മുമ്പ് പാക്കിസ്ഥാന് വീണ്ടും തിരിച്ചടി, സൂപ്പര്‍താരം പുറത്ത്

പാക്കിസ്ഥാന്‍ ഇലവന്‍:  Mohammad Rizwan(w), Babar Azam(c), Mohammad Haris, Shan Masood, Iftikhar Ahmed, Shadab Khan, Mohammad Nawaz, Mohammad Wasim Jr, Shaheen Afridi, Haris Rauf, Naseem Shah.

ദക്ഷിണാഫ്രിക്കന്‍ ഇലവന്‍: Quinton de Kock(w), Temba Bavuma(c), Rilee Rossouw, Aiden Markram, Heinrich Klaasen, Tristan Stubbs, Wayne Parnell, Kagiso Rabada, Lungi Ngidi, Anrich Nortje, Tabraiz Shamsi.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

കന്നി കിരീടത്തിന് പിന്നാലെ വമ്പൻ നീക്കം; ആർസിബിയെ റാഞ്ചാൻ അദാർ പൂനാവാല, മത്സരത്തിന് ഹോംബാലെ ഫിലിംസും
'രോഹിത് പരാജയപ്പെടാനായി ഇന്ത്യൻ ടീമിലെ ചിലര്‍ കാത്തിരുന്നു', വെളിപ്പെടുത്തലുമായി മുന്‍ ഇന്ത്യൻ താരം