Latest Videos

ജീവന്‍മരണപ്പോരില്‍ ഇംഗ്ലണ്ടിനെതിരെ ശ്രീലങ്കക്ക് നിര്‍ണായക ടോസ്

By Gopala krishnanFirst Published Nov 5, 2022, 1:09 PM IST
Highlights

ഗ്രൂപ്പ് ഒന്നില്‍ ഇംഗ്ലണ്ടിന് അഞ്ചും ഓസ്ട്രേലിയക്കും ന്യൂസിലന്‍ഡിനും ഏഴും പോയന്‍റ് വീതമാണുള്ളത്. ഇന്ന് ലങ്കയെ കീഴടക്കിയാല്‍ ഏഴ് പോയന്‍റും മികച്ച നെറ്റ് റണ്‍റേറ്റുമുള്ള ഇംഗ്ലണ്ട് ന്യൂസിലന്‍ഡിനൊപ്പം ഗ്രൂപ്പ് ഒന്നില്‍ നിന്ന് സെമിയിലെത്തുന്ന രണ്ടാമത്തെ ടീമാവും. ന്യൂസിലന്‍ഡിനെ പിന്തള്ളി ഗ്രൂപ്പ് ചാമ്പ്യന്‍മാരാവാണമെങ്കില്‍ വലിയ മാര്‍ജിനിലുള്ള വിജയം ഇംഗ്ലണ്ടിന് അനിവാര്യമാണ്.

സിഡ്നി: ടി20 ലോകകപ്പില്‍ ഗ്രൂപ്പ് ഒന്നിലെ അവസാന സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുത്തു. സിഡ്നിയില്‍ അവസാനം നടന്ന അഞ്ച് മത്സരങ്ങളിലും ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ടീമുകളാണ് ജയിച്ചത് എന്നതിനാല്‍ ഇംഗ്ലണ്ടിന്‍റെ സമ്മര്‍ദ്ദമേറും. ശ്രീലങ്കയെ വീഴ്ത്തിയാല്‍ മാത്രമെ ഇംഗ്ലണ്ടിന് സെമിയിലെത്താനാവു. സെമി പ്രതീക്ഷ അവസാനിച്ച ഏഷ്യന്‍ ചാമ്പ്യന്‍മാരായ ശ്രീലങ്കക്കാകട്ടെ ഇത് അഭിമാനം നിലനിര്‍ത്താനുള്ള പോരാട്ടം മാത്രമാണ്.

ഗ്രൂപ്പ് ഒന്നില്‍ ഇംഗ്ലണ്ടിന് അഞ്ചും ഓസ്ട്രേലിയക്കും ന്യൂസിലന്‍ഡിനും ഏഴും പോയന്‍റ് വീതമാണുള്ളത്. ഇന്ന് ലങ്കയെ കീഴടക്കിയാല്‍ ഏഴ് പോയന്‍റും മികച്ച നെറ്റ് റണ്‍റേറ്റുമുള്ള ഇംഗ്ലണ്ട് ന്യൂസിലന്‍ഡിനൊപ്പം ഗ്രൂപ്പ് ഒന്നില്‍ നിന്ന് സെമിയിലെത്തുന്ന രണ്ടാമത്തെ ടീമാവും. ന്യൂസിലന്‍ഡിനെ പിന്തള്ളി ഗ്രൂപ്പ് ചാമ്പ്യന്‍മാരാവാണമെങ്കില്‍ വലിയ മാര്‍ജിനിലുള്ള വിജയം ഇംഗ്ലണ്ടിന് അനിവാര്യമാണ്.

തിരിച്ചെത്തുമോ റിഷഭ് പന്തും ചാഹലും, സിംബാബ്‌വെക്കെതിരായ ഇന്ത്യയുടെ സാധ്യതാ ഇലവന്‍

മറുവശത്ത് നാലു പോയന്‍റുള്ള ലങ്കക്ക് ഇന്ന് ജയിച്ചാലും പരമാവധി ആറ് പോയന്‍റേ നേടാനാവു. എന്നാല്‍ ലങ്ക ജയിച്ചാല്‍ ഇംഗ്ലണ്ട് പുറത്തും ആതിഥേയരും നിലവിലെ ചാമ്പ്യന്‍മാരുമായ ഓസ്ട്രേലിയ സെമിയിലേക്കും മുന്നേറും. നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ ഇംഗ്ലണ്ടിന് ശ്രീലങ്കക്ക് മേല്‍ ആധിപത്യമുണ്ട്. പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ഒമ്പത് കളികളില്‍ ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ ലങ്കന്‍ ജയം നാലു മത്സരങ്ങളില്‍ മാത്രം.

ഇന്ത്യ-സിംബാബ്‌വെ പോരാട്ടം; മെല്‍ബണിലെ കാലവസ്ഥാ പ്രവചനം

ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവന്‍: Jos Buttler(w/c), Alex Hales, Moeen Ali, Liam Livingstone, Harry Brook, Ben Stokes, Sam Curran, Dawid Malan, Chris Woakes, Adil Rashid, Mark Wood.

ശ്രീലങ്ക പ്ലേയിംഗ് ഇലവന്‍: Pathum Nissanka, Kusal Mendis(w), Dhananjaya de Silva, Charith Asalanka, Bhanuka Rajapaksa, Dasun Shanaka(c), Wanindu Hasaranga, Chamika Karunaratne, Maheesh Theekshana, Lahiru Kumara, Kasun Rajitha.

click me!