
ബാര്‍ബഡോസ്: ടി20 ലോകകപ്പിലെ സൂപ്പര്‍ 8 പോരാട്ടത്തില്‍ ഇന്ത്യ നാളെ അഫ്ഗാനിസ്ഥാനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 8 ന് ബാര്‍ബഡോസിലെ കെന്‍സിംഗ്ടണ്‍ ഓവലിലാണ് ഇന്ത്യ-അഫ്ഗാന്‍ പോരാട്ടം. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങള്‍ ജയിച്ച് ഏഴ് പോയന്‍റുമായി ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് ഇന്ത്യ സൂപ്പര്‍ 8ല്‍ എത്തിയതെങ്കില്‍ ആദ്യ മൂന്ന് കളികളിലും എതിരാളികളെ 100 പോലും കടക്കാന്‍ വിടാതിരുന്ന അഫ്ഗാന്‍ അവസാന ഗ്രൂപ്പ് പോരാട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിനോട് കനത്ത തോല്‍വി വഴങ്ങിയാണ് സൂപ്പര്‍ 8 പോരാട്ടത്തിന് ഇറങ്ങുന്നത്.
അമേരിക്കയിലെ ബൗളിംഗിന് അനുകൂലമായ പിച്ചുകളില്‍ നിന്ന് വ്യത്യസ്തമായി ബാറ്റിംഗിനെ പിന്തുണക്കുന്ന പിച്ചുകളാണ് സൂപ്പര്‍ 8 പോരാട്ടങ്ങള്‍ക്ക് വേദിയാവുന്ന വെസ്റ്റ് ഇൻഡീസിലേത്. കെന്‍സിംഗ്ടണ്‍ ഓവലിലെ ആദ്യ മത്സരങ്ങള്‍ ലോ സ്കോറിംഗ് മാച്ചുകളായിരുന്നെങ്കിലും അവസാനം നടന്ന ഇംഗ്ലണ്ട്-ഓസ്ട്രേലിയ പോരാട്ടത്തില്‍ വലിയ സ്കോര്‍ പിറന്നിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 20 ഓവറില്‍ 201 റണ്‍സടിച്ചപ്പോള്‍ ഇംഗ്ലണ്ടിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെ നേടാനായിരുന്നുള്ളു.
സ്പിന്നര്‍മാര്‍ക്ക് നേരിയ ആനുകൂല്യം ലഭിക്കുമെന്ന് കരുതുന്ന ഗ്രൗണ്ടില്‍ ഇന്ത്യ നാളെ പ്ലേയിംഗ് ഇലവനില്‍ മാറ്റം വരുത്തിയാകും ഇറങ്ങുക എന്നാണ് കരുതുന്നത്. ഓപ്പണര്‍മാരായി വിരാട് കോലി-രോഹിത് ശര്‍മ സഖ്യം തുടരുമ്പോള്‍ മൂന്നാം നമ്പറില്‍ റിഷഭ് പന്തും പിന്നാലെ സൂര്യകുമാര്‍ യാദവും ശിവം ദുബെയും തന്നെയാകും ഇറങ്ങുക. പേസ് ഓള്‍ റൗണ്ടറായി ഹാര്‍ദ്ദിക് പാണ്ഡ്യ കളിക്കുമ്പോള്‍ ഇതുവരെ കാര്യമായി തിളങ്ങാനാവാതിരുന്ന രവീന്ദ്ര ജഡേജയും അക്സര്‍ പട്ടേലും സ്പിന്‍ ഓള്‍ റൗണ്ടര്‍മാരായി കളിക്കും. അക്സറിനെകൂടി കളിപ്പിക്കുന്നത് ബാറ്റിംഗ് കരുത്തു കൂട്ടും.
പേസ് നിരയിലാണ് നാളെ മാറ്റം പ്രതീക്ഷിക്കുന്നത്. ഗ്രൂപ്പ് മത്സരങ്ങളില്‍ തിളങ്ങിയ ജസ്പ്രീത് ബുമ്രയും അര്‍ഷ്ദീപ് സിംഗും പേസര്‍മാരായി തുടരുമ്പോള്‍ മുഹമ്മദ് സിറാജ് നാളെ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താവും. സിറാജിന് പകരം ചൈനാമാന്‍ സ്പിന്നറായ കുല്‍ദീപ് യാദവിന് നാളെ അവസരം ഒരുങ്ങുമെന്നാണ് കരുതുന്നത്. ശിവം ദുബെ കഴിഞ്ഞ മത്സരത്തില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തതിനാൽ മലയാളി താരം സഞ്ജു സാംസണ്‍ നാളെയും പുറത്തിരിക്കാനാണ് സാധ്യത.
അഫ്ഗാനിസ്ഥാനെതിരെ സൂപ്പര്‍ 8 പോരാട്ടത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: വിരാട് കോലി, രോഹിത് ശര്‍മ, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹാര്‍ദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, അസര്‍ഷ്ദീപ് സിംഗ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!