ടി20 ലോകകപ്പ് സന്നാഹം: കിവീസിന്‍റെ ചിറകരിഞ്ഞ് ദക്ഷിണാഫ്രിക്ക, അഫ്ഗാന് മുന്നില്‍ നാണംകെട്ട് ബംഗ്ലാദേശ്

Published : Oct 17, 2022, 05:34 PM IST
ടി20 ലോകകപ്പ് സന്നാഹം: കിവീസിന്‍റെ ചിറകരിഞ്ഞ് ദക്ഷിണാഫ്രിക്ക, അഫ്ഗാന് മുന്നില്‍ നാണംകെട്ട് ബംഗ്ലാദേശ്

Synopsis

ദക്ഷിണാഫ്രിക്കക്കെതിരെ മാര്‍ട്ടിന്‍ ഗപ്ടിലും(23 പന്തില്‍ 26), ഗ്ലെന്‍ ഫിലിപ്സും(18 പന്തില്‍ 20),മൈക്കല്‍ ബ്രേസ്‌വെല്ലും(11) ഒഴികെ മറ്റാരും കിവീസ് നിരയില്‍ രണ്ടക്കം കടന്നില്ല. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍(12 പന്തില്‍ 3) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തിയപ്പോള്‍ മാര്‍ക് ചാപ്‌മാന്‍(4) കാര്യമായി സംഭാവനയില്ലാതെ മടങ്ങി.

ബ്രിസ്ബേന്‍: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ക്ക് മുന്നോടിയായുള്ള സന്നാഹ പോരാട്ടങ്ങളില്‍ ന്യൂസിലന്‍ഡിനെതിരെ ദക്ഷിണാഫ്രിക്കക്കും ബംഗ്ലാദേശിനെതിരെ അഫ്ഗാനിസ്ഥാനും വമ്പന്‍ ജയം. കഴിഞ്ഞ ലോകകപ്പിലെ റണ്ണറപ്പുകളായ ന്യൂസിലന്‍ഡിനെ 98 റണ്‍സിന് എറിഞ്ഞിട്ട ദക്ഷിണാഫ്രിക്ക 11.2 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം അടിച്ചെടുത്തു. മറ്റൊരു പോരാട്ടത്തില്‍ ബംഗ്ലാദേശിനെതിരെ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സടിച്ചപ്പോള്‍ ബംഗ്ലാദേശിന്‍റെ മറുപടി 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 98റണ്‍സിലൊതുങ്ങി.

ദക്ഷിണാഫ്രിക്കക്കെതിരെ മാര്‍ട്ടിന്‍ ഗപ്ടിലും(23 പന്തില്‍ 26), ഗ്ലെന്‍ ഫിലിപ്സും(18 പന്തില്‍ 20),മൈക്കല്‍ ബ്രേസ്‌വെല്ലും(11) ഒഴികെ മറ്റാരും കിവീസ് നിരയില്‍ രണ്ടക്കം കടന്നില്ല. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍(12 പന്തില്‍ 3) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തിയപ്പോള്‍ മാര്‍ക് ചാപ്‌മാന്‍(4) കാര്യമായി സംഭാവനയില്ലാതെ മടങ്ങി. ദക്ഷിണാഫ്രിക്കക്കായി കേശവ് മഹാരാജ് മൂന്നോവറില്‍ 17 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ടബ്രൈസ് ഷംസി മൂന്നോവറില്‍ ആറ് റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.

പായും കോലി, പറക്കും കോലി; അമ്പരപ്പിച്ച റൗൺഔട്ടും ക്യാച്ചും, ഓസ്ട്രേലിയയുടെ അന്തകനായ സൂപ്പർമാൻ! വീഡിയോ

മറുപടി ബാറ്റിംഗില്‍ റിലീ റോസോയും(32 പന്തില്‍ 54*) റീസാ ഹെന്‍ഡ്രിക്കസും(24 പന്തില്‍ 27) ഏയ്ഡന്‍ മാര്‍ക്രവും(12 പന്തില്‍ 16) തകര്‍ത്തടിച്ചതോടെ 11.2 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക ലക്ഷ്യത്തിലെത്തി.

മറ്റൊരു സന്നാഹ പോരാട്ടത്തില്‍ ബംഗ്ലാദേശിനെതിരെ അഫ്ഗാനിസ്ഥാന്‍ 62 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്തു. 161 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 46 റണ്‍സെടുത്ത ഇബ്രാഹിം സര്‍ദ്രാനും 17 പന്തില്‍ 41 റണ്‍സടിച്ച മുഹമ്മദ് നബിയുമണ് അഫ്ഗാനുവേണ്ടി തിളങ്ങിയത്. മറുപടി ബാറ്റിംഗില്‍ 16 റണ്‍സെടുത്ത മെഹ്ദി ഹസനാണ് ബംഗ്ലാദേശിന്‍റെ ടോപ് സ്കോററായത്. അഫ്ഗാനുവേണ്ടി ഫസലുള്ള ഫാറൂഖി മൂന്നോവറില്‍ ഒമ്പത് റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.

ടി20 ലോകകപ്പ് സന്നാഹം: ബാബറും റിസ്‌വാനും ഇല്ലാതെ ഇറങ്ങിയ പാക്കിസ്ഥാനെ തകര്‍ത്ത് ഇംഗ്ലണ്ട്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ലോകകപ്പ് നേടിയാൽ ഇന്ത്യക്ക് എത്ര കോടി കിട്ടും?, രണ്ടാം സ്ഥാനക്കാര്‍ക്കും കിട്ടും കൈനിറയെ പണം, സമ്മാനത്തുകയറിയാം
ഫൈനലിന് റിസര്‍വ് ദിനമുണ്ടോ, മത്സരത്തില്‍ മഴ വില്ലനായാൽ ലോകകപ്പ് ആര് ഉയർത്തും?, ഐസിസി നിയമങ്ങൾ പറയുന്നത്