
അബുദാബി: ടി20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ അഫ്ഗാന്‍ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ അഫ്ഗാന്‍ ക്യാപ്റ്റന്‍ മുഹമ്മദ് നബി ന്യൂസിലന്‍ഡിനെ ഫീല്‍ഡിംഗിനയക്കുകയായിരുന്നു. ഈ മത്സരത്തിന്റെ ഫലം കാത്തിരിക്കുന്നവരില്‍ കൂടുതലും ഇന്ത്യക്കാരാണ്. മത്സരത്തില്‍ ന്യൂസിലന്‍ഡ് പരാജയപ്പെട്ടാല്‍ ഇന്ത്യയുടെ സെമി ഫൈനല്‍ സാധ്യതകള്‍ വര്‍ധിക്കും.
നമീബിയക്കെതിരെ കളിച്ച ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് ന്യൂസിലന്‍ഡ് ഇറങ്ങുന്നത്. അഫ്ഗാന്‍ ഒരുമാറ്റം വരുത്തി. മുജീബ് ഉര്‍ റഹ്മാന്‍ ടീമില്‍ തിരിച്ചെത്തി. കിവീസിനെ ഉയര്‍ന്ന റണ്‍റേറ്റില്‍ മറികടന്നാല്‍ അഫ്ഗാനും സെമിയിലെത്താനുള്ള സാധ്യതയുണ്ട്. എന്നാല്‍ നാളെ നടക്കുന്ന മത്സരത്തില്‍ ഇന്ത്യ, നമീബിയയെ തോല്‍പ്പിച്ചാല്‍ അഫ്ഗാന്റെ സാധ്യതകളും അവസാനിക്കും. നെറ്റ്‌റണ്‍റേറ്റിന്റെ കാര്യത്തില്‍ ഇന്ത്യ, അഫ്ഗാനേക്കാള്‍ മുന്നിലാണ്.
T20 World Cup| പോരാളികളായിരുന്നു, നാല് ജയവുമുണ്ട്; ഭാഗ്യം കൂടി വേണമെന്ന് ദക്ഷിണാഫ്രിക്ക വീണ്ടും തെളിയിക്കുന്നു
ന്യൂസിലന്‍ഡ്: മാര്‍ട്ടിന്‍ ഗപ്റ്റില്‍, ഡാരില്‍ മിച്ചല്‍, കെയ്ന്‍ വില്യംസണ്‍, ഡെവോണ്‍ കോണ്‍വെ, ജയിംസ് നീഷാം, ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ സാന്റ്‌നര്‍, ആഡം മില്‍നെ, ടിം സൗത്തി, ഇഷ് സോഥി, ട്രന്റ് ബോള്‍ട്ട്.
അഫ്ഗാനിസ്ഥാന്‍: ഹസ്രത്തുള്ള സസൈ, മുഹമ്മദ് ഷഹ്‌സാദ്, റഹ്മാനുള്ള ഗുര്‍ബാസ്, നജീബുള്ള സദ്രാന്‍, ഗുല്‍ബാദിന്‍ നെയ്ബ്, മുഹമ്മദ് നെയ്ബ്, കരീം ജനാത്, റാഷിദ് ഖാന്‍, നവീനുല്‍ ഹഖ്, ഹമീദ് ഹസന്‍, മുജിബ് ഉര്‍ റഹ്മാന്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!