T20 World Cup| ലോകകപ്പിന് മുമ്പ് ഓസീസിന്റെ പ്രധാന ആശങ്ക! ഡേവിഡ് വാര്‍ണര്‍ മടങ്ങുന്നത് റെക്കോഡുമായി

By Web TeamFirst Published Nov 14, 2021, 10:40 PM IST
Highlights

ഐപിഎല്ലില്‍ (IPL) സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ക്യാപ്റ്റനായിരുന്ന വാര്‍ണര്‍ക്ക് മോശം പ്രകടനത്തെ തുടര്‍ന്ന് ടീമിലെ സ്ഥാനം പോലും നഷ്ടമായി.

ദുബായ്: ടി20 ലോകകപ്പ് (T20 World Cup) തുടങ്ങുന്നതിന് മുമ്പ് ഓസ്‌ട്രേലിയയുടെ (Australia) പ്രധാന ആശങ്ക ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ (David Warner) മോശം ഫോമായിരുന്നു. ഐപിഎല്ലില്‍ (IPL) സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ക്യാപ്റ്റനായിരുന്ന വാര്‍ണര്‍ക്ക് മോശം പ്രകടനത്തെ തുടര്‍ന്ന് ടീമിലെ സ്ഥാനം പോലും നഷ്ടമായി. 

പാതിവഴിയില്‍ കെയ്ന്‍ വില്യംസണ്‍ (Kane Williamson) നായകസ്ഥാനം ഏറ്റെടുക്കുകയായിരുന്നു. പിന്നാലെ ലോകകപ്പിന് മുമ്പ് സന്നാഹ മത്സരങ്ങളിലും താരം നിരാശപ്പെടുത്തി. ഇതോടെ വാര്‍ണര്‍ക്ക് പകരം ടീമില്‍ മറ്റൊരാളെ കളിപ്പിക്കണമെന്ന ആവശ്യവും ഉയര്‍ന്നു. എന്നാല്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ (Glenn Maxwell) ഉള്‍പ്പെടെയുള്ള താരങ്ങള്‍ വാര്‍ണര്‍ക്ക് പിന്തുണയുമായെത്തി. 

അതിന്റെ ഫലമാണ് ഇപ്പോള്‍ കാണുന്നതും. ഈ ലോകകപ്പിലെ റണ്‍വേട്ടക്കാരില്‍ രണ്ടാമതാണ് വാര്‍ണര്‍. ഏഴ് മത്സരങ്ങില്‍ 289 റണ്‍സാണ് താരം നേടിയത്. 303 റണ്‍സ് നേടിയ പാകിസ്ഥാന്‍ ഓപ്പണര്‍ ബാബര്‍ അസമാണ് ഒന്നാമത്. ന്യൂസിലന്‍ഡിനെതിരായ ഫൈനലില്‍ 53 റണ്‍സാണ് നേടിയത്. 14 റണ്‍സ് അകലെ വാര്‍ണര്‍ പുറത്താവുകയായിരുന്നു. ട്രന്റ് ബോള്‍ട്ടിന്റെ പന്തില്‍ കുറ്റി തെറിച്ചാണ് വാര്‍ണര്‍ മടങ്ങിയത്. 

ഇതിനിടെ ഒരു ഓസ്‌ട്രേലിയന്‍ റെക്കോഡും വാര്‍ണറെ തേടിയെത്തി. ഒരു ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായിരക്കുകയാണ് വാര്‍ണര്‍. ഈ ലോകകപ്പില്‍ 289 റണ്‍സ് നേടിയപ്പോള്‍ പിറകിലായത് മാത്യു ഹെയ്ഡനും ഷെയ്ന്‍ വാട്‌സണും. 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ഹെയ്ഡന്‍ 265 റണ്‍സാണ് നേടിയിരുന്നത്. 2012ലെ ലോകകപ്പില്‍ മുന്‍ ഓള്‍റൗണ്ടറായ വാട്‌സണ്‍ 249 റണ്‍സ് നേടിയിരുന്നു.

കിവീസ് ഉയര്‍ത്തിയ  173 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് ആരംഭിച്ച ഓസ്‌ട്രേലിയ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍16 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തിട്ടുണ്ട്. ആരോണ്‍ ഫിഞ്ചിനെയാണ് (5) ഓസീസിന് നഷ്ടമായത്. ഗ്ലെന്‍ മാക്സ്വെല്‍ (21), മിച്ചല്‍ മാര്‍ഷ് (63) എന്നിവരാണ് ക്രീസില്‍.
 

click me!