ടി20 ലോകകപ്പ്: വിരാട് കോലി- ബാബര്‍ അസം നേര്‍ക്കുനേര്‍; ചില റെക്കോഡുകളിങ്ങനെ

By Web TeamFirst Published Oct 24, 2021, 10:32 AM IST
Highlights

ടിന്റി 20യിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനാണ് കോലി. 90 കളിയില്‍ 3159 റണ്‍സ്. ട്വന്റി 20യില്‍ 3000 റണ്‍സ് പിന്നിടുന്ന ആദ്യബാറ്ററും ഇന്ത്യന്‍ നായകന്‍.

ദുബായ്: ടി20 ലോകകപ്പില്‍ (T20 World Cup) ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം ആധുനിക ക്രിക്കറ്റിലെ രണ്ട് സൂപ്പര്‍ ബാറ്റര്‍മാരുടെ മാറ്റുരയ്ക്കല്‍ കൂടിയാണ്. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെയും (Virat Kohli) പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിന്റേയും (Babar Azam). ബാറ്റിലും വാക്കിലും ഉറപ്പുള്ള നായകന്‍മാര്‍. ക്രീസിലുറച്ചാല്‍ ഒന്നാന്തരം ഷോട്ടുകളുമായി ബൗളര്‍മാര്‍ക്കുമേല്‍ പടര്‍ന്നുകയറുന്നവര്‍.

ടി20 ലോകകപ്പ്: അയല്‍ക്കാരുടെ പോര്, അഭിമാന പോരാട്ടം! ഇന്ത്യ ഇന്ന് പാകിസ്ഥാനെതിരെ

ടിന്റി 20യിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനാണ് കോലി. 90 കളിയില്‍ 3159 റണ്‍സ്. ട്വന്റി 20യില്‍ 3000 റണ്‍സ് പിന്നിടുന്ന ആദ്യബാറ്ററും ഇന്ത്യന്‍ നായകന്‍. 52.65 ബാറ്റിംഗ് ശരാശരിയുള്ള കോലിയാണ് ട്വന്റി 20യില്‍ അന്‍പത് റണ്‍സിലേറെ ബാറ്റിംഗ് ശരാശരിയുള്ള ഏകതാരം.

ടി20 ലോകകപ്പ്: അക്കീല്‍ ഹൊസൈന്റെ കൈകളില്‍ വിരിഞ്ഞത് എക്കാലത്തെയും മികച്ച റിട്ടേണ്‍ ക്യാച്ച്? വീഡിയോ

അസം 61 ട്വന്റി 20യില്‍ 2204 റണ്‍സാണ് സ്വന്തം പേരിനൊപ്പം ചേര്‍ത്തത്. 2018ന് ശേഷം ട്വന്റി 20യില്‍ ബാബര്‍ അസമിനേക്കാള്‍ റണ്‍സ് നേടിയൊരു ബാറ്ററില്ല. 1173 റണ്‍സ്. രണ്ടാമന്‍ കോലി. 993 റണ്‍സ്. ട്വന്റിയില്‍ ഏറ്റവും വേഗത്തില്‍ രണ്ടായിരം റണ്‍സ് പിന്നിട്ടതും പാക് നായകനാണ്. 

ടി20 ലോകകപ്പ്: 55 റണ്‍സില്‍ പടക്കക്കട ഹുദാ ഗവ! നാണക്കേടിന്റെ മൂന്ന് റെക്കോര്‍ഡുകളില്‍ വിന്‍ഡീസ്

റണ്‍സ് പിന്തുടരുന്‌പോള്‍ പുറത്തെടുക്കുന്ന മികവാണ് കോലിയെയും ബാബറിനെയും മറ്റ് താരങ്ങളില്‍ നിന്ന് വ്യത്യസ്തരാക്കുന്നത്. കോലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇറങ്ങിയ 45 കളിയില്‍ ഇന്ത്യ 29ല്‍ ജയിച്ചപ്പോള്‍ ബാബറിന്റെ നേതൃത്വത്തില്‍ 28 മത്സരങ്ങള്‍ക്കിറങ്ങിയ പാകിസ്ഥാന്‍ 15ലും ജയിച്ചു.

click me!