ടി20 ലോകകപ്പ്: അവനെ ഒഴിവാക്കുക എന്നതാണ് ഇന്ത്യക്ക് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം, തുറന്നു പറഞ്ഞ് വസീം ജാഫര്‍

Published : Sep 20, 2022, 04:53 PM IST
ടി20 ലോകകപ്പ്: അവനെ ഒഴിവാക്കുക എന്നതാണ് ഇന്ത്യക്ക് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം, തുറന്നു പറഞ്ഞ് വസീം ജാഫര്‍

Synopsis

റിഷഭ് പന്തിന്‍റെ കാര്യത്തില്‍ ഇന്ത്യന്‍ ടീം മാനേജ്മെന്‍റ് ഒരുപാട് തലപുകക്കുന്നുണ്ട്. അവനെ കളിപ്പിക്കണോ വേണ്ടേ എന്നതിനെച്ചൊല്ലിയെല്ലാം. ഏകദിന ക്രിക്കറ്റിലും ടെസ്റ്റിലും റിഷഭ് പന്ത് അസാമാന്യ പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇന്ത്യക്കായി പരമ്പരകള്‍ നേടിയിട്ടുണ്ട്. എന്നാല്‍ ടി20 ക്രിക്കറ്റില്‍ അത് ഇതുവരെ സംഭവിച്ചിട്ടില്ല.

മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ലോകകപ്പിനുള്ള ടീമിലുള്‍പ്പെട്ടതും ഒഴിവാക്കപ്പെട്ടതുമായ താരങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല. സമീപകാലത്ത് ടി20 ക്രിക്കറ്റില്‍ മികച്ച ഫോമിലല്ലെങ്കിലും ചോപ് ഓര്‍ഡറിലെ ഏക ഇടം കൈയന്‍ ബാറ്ററെന്ന നിലയില്‍ ടീമിലിടം നേടി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിനെക്കുറിച്ചാണ് ഇതില്‍ ഏറെപ്പേരും ചര്‍ച്ച ചെയ്യുന്നത്. ഫോമിലുള്ള മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കി പന്തിന് അവസരം നല്‍കിയതിനെതിരെ വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ റിഷഭ് പന്തിനെ ടി20 ലോകകപ്പിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കുക എന്നതാണ് ഇന്ത്യക്ക് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യമെന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ വസീം ജാഫര്‍. റിഷഭ് പന്ത് ഇന്ത്യന്‍ മധ്യനിരക്ക് ഉതകുന്ന ബാറ്ററല്ലെന്നും ജാഫര്‍ ക്രിക് ഇന്‍ഫോയോട് പറഞ്ഞു. മധ്യനിരയില്‍ റിഷഭ് പന്തിന്‍റെ പ്രകടനം പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയര്‍ന്നിട്ടില്ല. അതുകൊണ്ടുതന്നെ പന്തിന് പകരം ദിനേശ് കാര്‍ത്തിക്കിന് ടീം മാനേജ്മെന്‍റ് ആദ്യ പരിഗണന നല്‍കണം. അതുപോലെ അക്സര്‍ പട്ടേലും ഇന്ത്യക്കായി സമീപകാലത്ത് മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് ഇന്ത്യന്‍ ടീം അവനെ വിശ്വസിക്കാത്തത് എന്ന് എനിക്ക് മനസിലാവുന്നില്ല. ബാറ്റിംഗിലായാലും അക്സര്‍ ഇന്ത്യക്കായി മത്സരങ്ങള്‍ ജയിച്ചിട്ടുണ്ട്.

ഡികെ/റിഷഭ്, ഹൂഡ/അക്‌സര്‍; ഓസീസിനെതിരായ ആദ്യ ടി20യില്‍ ആര് കളിക്കുമെന്ന സൂചന പുറത്ത്

റിഷഭ് പന്തിന്‍റെ കാര്യത്തില്‍ ഇന്ത്യന്‍ ടീം മാനേജ്മെന്‍റ് ഒരുപാട് തലപുകക്കുന്നുണ്ട്. അവനെ കളിപ്പിക്കണോ വേണ്ടേ എന്നതിനെച്ചൊല്ലിയെല്ലാം. ഏകദിന ക്രിക്കറ്റിലും ടെസ്റ്റിലും റിഷഭ് പന്ത് അസാമാന്യ പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇന്ത്യക്കായി പരമ്പരകള്‍ നേടിയിട്ടുണ്ട്. എന്നാല്‍ ടി20 ക്രിക്കറ്റില്‍ അത് ഇതുവരെ സംഭവിച്ചിട്ടില്ല.

അതുകൊണ്ടുതന്നെ ടോപ് സിക്സില്‍ റിഷഭ് പന്തിനെ കളിപ്പിക്കണോ ദിനേശ് കാര്‍ത്തിക്ക് വേണോ എന്ന കാര്യത്തില്‍ ഇന്ത്യന്‍ ടീം ആദ്യം തീരുമാനം എടുക്കണം. ഐപിഎല്ലില്‍ ദിനേശ് കാര്‍ത്തിക് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. വ്യക്തിപരമായി പറയുകയാണെങ്കില്‍ ഇന്ത്യന്‍ ടീമില്‍ നാലാമതോ അഞ്ചാമതോ ബാറ്റ് ചെയ്യാന്‍ റിഷഭ് പന്ത് യോജിച്ച താരമല്ല. ഓപ്പണിംഗാണ് റിഷഭ് പന്തിന് ആകെ പറ്റുന്ന പൊസിഷന്‍. പക്ഷെ അതൊരിക്കലും സംഭവിക്കില്ലെന്നും ജാഫര്‍ പറഞ്ഞു. ടി20 ലോകകപ്പിന് മുന്നോടിയായുള്ള അവസാനവട്ട ഒരുക്കങ്ങളുടെ ഭാഗമായി ഓസ്ട്രേലിയക്കെതിരായി ട20 പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ത്യന്‍ ടീം ഇന്നിറങ്ങാനിരിക്കെയാണ് ജാഫറിന്‍റെ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്.

കൂടുതല്‍ പരിശീലന മത്സരങ്ങള്‍ വേണം; ദ്രാവിഡിന്‍റെ തന്ത്രം അനുസരിച്ച് ലോകകപ്പ് പ്ലാന്‍ മാറ്റി ടീം ഇന്ത്യ

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

സൂര്യക്ക് ടി20യില്‍ 9000 റണ്‍സ് തികയ്ക്കാന്‍ അവസരം; സഞ്ജുവിനേയും കാത്ത് മറ്റൊരു നാഴികക്കല്ല്
സ്റ്റീവന്‍ സ്മിത്തും ക്വിന്റണ്‍ ഡി കോക്കും ഐപിഎല്‍ താരലേലത്തിന്; ചുരുക്കപട്ടിക ആയി