
മെല്‍ബണ്‍: ടി20 ലോകകപ്പില്‍ ന്യൂസിലന്‍ഡ്- അഫ്ഗാനിസ്ഥാന്‍ മത്സരം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചു. മെല്‍ബണില്‍ കനത്ത മഴയെ തുടര്‍ന്ന് ഒരുപന്ത് പോലും എറിയാന്‍ സാധിച്ചില്ല. ഇതോടെ ഇരു ടീമുകളും ഒരോ പോയിന്റ് വീതം പങ്കിട്ടു. ഗ്രൂപ്പ് ഒന്നില്‍ ന്യൂസിലന്‍ഡാണ് ഒന്നാമത്. രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് പോയിന്റാണ് അവര്‍ക്ക്. അഫ്ഗാന്‍ ഒരു പോയിന്റുമായി ആറാം സ്ഥാനത്താണ്.
മെല്‍ബണില്‍ ഇന്ന് നടന്ന ആദ്യ മത്സരത്തിലും മഴ ഭാഗികമായി കളിച്ചിരുന്നു. ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇംഗ്ലണ്ടിനെ അയലന്‍ഡ് അട്ടിമറിക്കുകയും ചെയ്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അയര്‍ലന്‍ഡ് 19.2 ഓവറില്‍ 157ന് എല്ലാവരും പുറത്തായിരുന്നു. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 14.3 ഓവറില്‍ അഞ്ചിന് 105 എന്ന നിലയിലാവുമ്പോഴാണ് മഴയെത്തുന്നത്. പിന്നാലെ അയര്‍ലന്‍ഡിനെ വിജയികളായി പ്രഖ്യാപിച്ചു. രണ്ട് മത്സരങ്ങളില്‍ ഇത്രയും തന്നെ പോയിന്റുള്ള അയര്‍ലന്‍ഡ് നാലാമതാണ്. ഇത്രയും തന്നെ പോയിയുള്ള ഇംഗ്ലണ്ട് മൂന്നാമതും.
മത്സരത്തിന് മുമ്പേ നെതര്‍ലന്‍ഡ്‌സിന് കോലിപ്പേടി; തുറന്നുപറഞ്ഞ് ക്യാപ്റ്റന്‍ സ്‌കോട് എഡ്‌വേഡ്‌സ്
അയര്‍ലന്‍ഡിന്റെ 158 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് ആദ്യ ഓവറിലെ അടിതെറ്റി. ജോഷ്വാ ലിറ്റിലിന്റെ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ ക്യാപ്റ്റന്‍ ജോസ് ബട്ലര്‍ പൂജ്യനായി മടങ്ങി.മൂന്നാം ഓവറില്‍ അലക്‌സ് ഹെയില്‍സിനെ(7)നെയും ജോഷ്വാ ലിറ്റില്‍ മടക്കിയതോടെ ഇംഗ്ലണ്ട് ഞെട്ടി. പവര്‍ പ്ലേയില്‍ തന്നെ ബെന്‍ സ്റ്റോക്‌സിന്റെ(6) കുറ്റി തെറിപ്പിച്ച് ഫിയോന്‍ ഹാന്‍ഡ് ഇംഗ്ലണ്ടിന് അടുത്ത പ്രഹരമേല്‍പ്പിച്ചു. 29-3 എന്ന സ്‌കോറില്‍ സമ്മര്‍ദ്ദതിതലായ ഇംഗ്ലണ്ടിനെ ഹാരി ബ്രൂക്കും(18) ഡേവിഡ് മലനും ചേര്‍ന്ന് 50 കടത്തിയെങ്കിലും ബ്രൂക്കിനെ ഡോക്റെലും മലനെ ബാരി മക്കാര്‍ത്തിയും വീഴ്ത്തിയതോടെ ഇംഗ്ലണ്ട് തോല്‍വി മുന്നില്‍ക്കണ്ടു.
മൊയീന്‍ അലി(12 പന്തില്‍ 24) ലിയാം ലിവിംഗ്‌സ്റ്റണ്‍(1) കൂട്ടുകെട്ട് ഇംഗ്ലണ്ടിനെ വിജയവര കടത്തുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് വീണ്ടും മഴ എത്തിയത്. ഇതോടെ മത്സരം നിര്‍ത്തിവെച്ചു. ഈ സമയം ഇംഗ്ലണ്ട് 14.3 ഓവറില്‍ 105-5 എന്ന സ്‌കോറിലായിരുന്നു. മഴനിയമപ്രകാരം വേണ്ട സ്‌കോറിനേക്കാള്‍ അഞ്ച് റണ്‍സ് കുറവ്. പിന്നീട് മത്സരം പുനരാരംഭിക്കാനാവാഞ്ഞതോടെ ഐറിഷ് പട വിജയവുമായി മടങ്ങി. അയര്‍ലന്‍ഡിനായി ജോഷ്വാ ലിറ്റില്‍ മൂന്നോവറില്‍ 16 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.
നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ അയര്‍ലന്‍ഡിന് പോള്‍ സ്റ്റെര്‍ലിംഗും ബാല്‍ബിറിനും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമിട്ടു. മൂന്നാം ഓവറില്‍ സ്റ്റെര്‍ലിഗ്(8 പന്തില്‍ 14) പുറത്തായശേഷം ക്രീസിലെത്തിയ ലോര്‍കാന്‍ ടക്കര്‍ ബാല്‍ബിറിനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കിയതോടെ പവര്‍ പ്ലേയില്‍ അയര്‍ലന്‍ഡ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 59 റണ്‍സിലെത്തി. 10 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റിന് 92 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു അയര്‍ലന്‍ഡ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!