Asianet News MalayalamAsianet News Malayalam

മത്സരത്തിന് മുമ്പേ നെതര്‍ലന്‍ഡ്‌സിന് കോലിപ്പേടി; തുറന്നുപറഞ്ഞ് ക്യാപ്റ്റന്‍ സ്‌കോട് എഡ്‌വേഡ്‌സ്

ഇന്ത്യക്കെതിരായ മത്സരത്തിന് മുന്നോടിയായി നെതര്‍ലന്‍ഡ്‌സ് ക്യാപ്റ്റന്‍ സ്‌കോട് എഡ്‌വേഡ്‌സ് മനസുതുറന്നു

T20 World Cup 2022 IND vs NED Netherlands skipper Scott Edwards ultimate praise for Virat Kohli
Author
First Published Oct 26, 2022, 4:16 PM IST

സിഡ്‌നി: ട്വന്‍റി 20 ലോകകപ്പിലെ സൂപ്പര്‍-12 ഘട്ടത്തില്‍ തുടര്‍ച്ചയായ രണ്ടാം ജയം തേടി ടീം ഇന്ത്യ നാളെ ഇറങ്ങുകയാണ്. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട് വേദിയാവുന്ന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സാണ് എതിരാളികള്‍. പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിലെ ഐതിഹാസിക ഇന്നിംഗ്‌സ് വിരാട് കോലി തുടരും എന്നാണ് ക്രിക്കറ്റ് പ്രേമികളുടെ പ്രതീക്ഷ. കോലിയുടെ ഫോമിലാണ് ഇന്ത്യയുടെ വലിയ പ്രതീക്ഷകള്‍. എന്നാല്‍ കോലിയുടെ ഫോമില്‍ ചില്ലറ പേടിയല്ല നെതര്‍ലന്‍ഡ്‌സ് ക്യാപ്റ്റനുള്ളത്. അത് അദ്ദേഹം തുറന്നുസമ്മതിക്കാനും മടികാണിച്ചില്ല. 

ഇന്ത്യക്കെതിരായ മത്സരത്തിന് മുന്നോടിയായി നെതര്‍ലന്‍ഡ്‌സ് ക്യാപ്റ്റന്‍ സ്‌കോട് എഡ്‌വേഡ്‌സിന്‍റെ വാക്കുകള്‍ ഇങ്ങനെ... 'കഴിഞ്ഞ ദിവസം വിരാട് കോലി പുറത്തെടുത്ത പ്രകടനം അമാനുഷികമാണ്. ആ പ്രകടനം അദ്ദേഹം ഞങ്ങള്‍ക്കെതിരെ തുടരില്ല എന്നാണ് പ്രതീക്ഷ. ഞങ്ങള്‍ വിജയിക്കുമെന്ന് ഏറെപ്പേര്‍ വിശ്വസിക്കുന്നില്ല, അതിനാല്‍ അധികസമ്മര്‍ദം ഞങ്ങളുടെ ടീമിന്‍മേലില്ല. കഴിവിനനുസരിച്ച് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുകയാണ് ഞങ്ങളുടെ കളിരീതി. ലോകകപ്പ് കളിക്കുന്നതും ഇന്ത്യ പോലൊരു ലോകത്തെ മികച്ച ടീമിനെ നേരിടുന്നതും സ്വപ്‌നതുല്യമാണ്'- സ്‌കോട് എഡ്‌വേഡ്‌സ് മത്സരത്തിന് മുന്നോടിയായി പറഞ്ഞു. 

നാളെ ഉച്ചയ്‌ക്ക് ഇന്ത്യന്‍ സമയം 12.30നാണ് ഇന്ത്യ-നെതര്‍ലന്‍ഡ്‌സ് മത്സരം സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ആരംഭിക്കുക. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നിന്ന് 42 കിലോമീറ്റര്‍ അകലെ താമസമൊരുക്കിയതിനാല്‍ ഇന്ത്യന്‍ ടീം പരിശീലനം ഉപേക്ഷിച്ചത് വലിയ വാര്‍ത്തയായിരുന്നു. സിഡ്‌നിയിലെ ഭക്ഷണം സംബന്ധിച്ചും ഇന്ത്യന്‍ ടീമിന് പരാതിയുണ്ട് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. സൂപ്പര്‍-12ലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ നാല് വിക്കറ്റിന് തോൽപിച്ച ആത്മവിശ്വാസവുമായാണ് ഇന്ത്യ നെതർലൻഡ്സിനെ നേരിടുക. മത്സരത്തില്‍ 53 പന്തില്‍ ആറ് ഫോറും നാല് സിക്‌സും സഹിതം പുറത്താകാതെ 82* റണ്‍സുമായി വിരാട് കോലിയായിരുന്നു ഇന്ത്യയുടെ വിജയശില്‍പി. 

താമസം ഒരുക്കിയത് സ്റ്റേഡിയത്തില്‍ നിന്ന് 42 കിലോ മീറ്റര്‍ അകലെ, പരിശീലനം റദ്ദാക്കി ടീം ഇന്ത്യ

Latest Videos
Follow Us:
Download App:
  • android
  • ios