ടി20 ലോകകപ്പിനുള്ള പാക് ടീമില്‍ വീണ്ടും മാറ്റം; ഷൊയൈബ് മാലിക് തിരിച്ചെത്തി

Published : Oct 09, 2021, 05:45 PM ISTUpdated : Oct 09, 2021, 06:50 PM IST
ടി20 ലോകകപ്പിനുള്ള പാക് ടീമില്‍ വീണ്ടും മാറ്റം; ഷൊയൈബ് മാലിക് തിരിച്ചെത്തി

Synopsis

മുന്‍ ഓസീസ് ഓപ്പണര്‍ മാത്യൂ ഹെയ്ഡനെ ബാറ്റിംഗ് ഉപദേഷ്ടമാവായും ദക്ഷിണാഫ്രിക്കന്‍ പേസര്‍ വെർനോൻ ഫിലാൻഡറിനെ ബൗളിംഗ് ഉദേഷ്ടാവായും നിയമിച്ചിട്ടുണ്ട്. ഈ മാസം ഇരുപത്തിനാലിന് ഇന്ത്യക്കെതിരെയാണ് ലോകപ്പില്‍ പാകിസ്ഥാന്‍റെ ആദ്യമത്സരം.

കറാച്ചി: ടി20 ലോകകപ്പിനുള്ള പാകിസ്ഥാൻ ടീമില്‍ വീണ്ടും മാറ്റം. പരിക്കേറ്റ ഷൊയൈബ് മസൂദിന് പകരം സീനിയര്‍ ഷൊയൈബ് മാലിക്കിനെ പാക്കിസ്ഥാന്‍റെ 15 അംഗ ടീമില്‍ ഉള്‍പ്പെടുത്തി. പുറത്തേറ്റ പരിക്കിനെത്തുടര്‍ന്നാണ് മസൂദ് ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായത്. 2007ലെ ആദ്യ ടി20 ലോകകപ്പില്‍ പാക്കിസ്ഥാനെ നയിച്ച ഷൊയൈബ് മാലിക്കായിരുന്നു. 2009ല്‍ ടി20 ലോകകപ്പ് നേടിയ പാക് ടീമിലും മാലിക് അംഗമായിരുന്നു. 2012, 2014, 2016 ടി20 ലോകകപ്പുകളിലും മാലിക്ക് പാക്കിസ്ഥാനു വേണ്ടി കളിച്ചിട്ടുണ്ട്.

മാലിക്കിന് പുറമെ മുൻക്യാപ്റ്റൻ സർഫ്രാസ് അഹമ്മദിനെയും ഹൈദർ അലിയെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അസം ഖാനും മുഹമ്മദ് ഹസ്നെയ്നും പകരമാണ് ഇരുവരും ടീമിലെത്തിയത്. നേരത്തെ പ്രഖ്യാപിച്ച ടീമില്‍ റിസർവ് താരമായിരുന്ന ഫഖ‌ർ സമാനെ 15 അംഗ ടീമിൽ ഉൾപ്പെടുത്തിയപ്പോൾ ടീമിലുണ്ടായിരുന്ന  ഖുഷ്ദിൽ ഷായെ റിസർവ് താരമാക്കി മാറ്റി. ബാബർ അസമാണ് പാക് ടീമിന്‍റെ നായകൻ. ഷദാബ് ഖാൻ വൈസ് ക്യാപ്റ്റനും. ആസിഫ് അലി, ഹസൻ അലി, ഇമാദ് വാസിം, മുഹമ്മദ് ഹഫീസ്, ഷഹീൻ ഷാ അഫ്രീദി തുടങ്ങിയവും ടീമിലുണ്ട്. മുൻതാരം സഖ്‍ലൈൻ മുഷ്താഖാണ് ടീമിന്‍റെ താൽക്കാലിക മുഖ്യ പരിശീലകന്‍.

മുന്‍ ഓസീസ് ഓപ്പണര്‍ മാത്യൂ ഹെയ്ഡനെ ബാറ്റിംഗ് ഉപദേഷ്ടമാവായും ദക്ഷിണാഫ്രിക്കന്‍ പേസര്‍ വെർനോൻ ഫിലാൻഡറിനെ ബൗളിംഗ് ഉദേഷ്ടാവായും നിയമിച്ചിട്ടുണ്ട്. ഈമാസം ഇരുപത്തിനാലിന് ഇന്ത്യക്കെതിരെയാണ് ലോകപ്പില്‍ പാകിസ്ഥാന്‍റെ ആദ്യമത്സരം. ലോകകപ്പിന് മുന്നോടിയായി വെസ്റ്റ് ഇന്‍ഡീസിനും ദക്ഷിണാഫ്രിക്കക്കുമെതിരെ പാക്കിസ്ഥാന്‍ സന്നാഹ മത്സരങ്ങള്‍ കളിക്കും.

ടി20 ലോകകപ്പിനുള്ള പാക്കിസ്ഥാന്‍ ടീം: Babar Azam (captain), Shadab Khan (vice-captain), Asif Ali,Fakhar Zaman, Haider Ali, Haris Rauf, Hasan Ali, Imad Wasim, Mohammad Hafeez,Mohammad Nawaz, Mohammad Rizwan (wicketkeeper),Mohammad Wasim Jnr, Sarfaraz Ahmed (wicketkeeper), Shaheen Shah Afridi,Shoaib Malik.

റിസര്‍വ് താരങ്ങള്‍:Khushdil Shah, Shahnawaz Dahani,Usman Qadir.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സൂര്യയെ പറഞ്ഞ് ബോധിപ്പിച്ചു; യാന്‍സനെ പുറത്താക്കിയത് സഞ്ജുവിന്റെ മാസ്റ്റര്‍ പ്ലാന്‍
ചക്രവര്‍ത്തിക്ക് നാല് വിക്കറ്റ്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്; അവസാന മത്സരത്തില്‍ ജയം 30 റണ്‍സിന്