ടി-20 ലോകകപ്പ് മുതല്‍ ഒളിംപിക്സ് വരെ; 2020ല്‍ കായികലോകത്തെ കാത്തിരിക്കുന്നത് ആവേശപോരാട്ടങ്ങള്‍

Published : Jan 01, 2020, 07:59 PM ISTUpdated : Jan 01, 2020, 08:03 PM IST
ടി-20 ലോകകപ്പ് മുതല്‍ ഒളിംപിക്സ് വരെ; 2020ല്‍ കായികലോകത്തെ കാത്തിരിക്കുന്നത് ആവേശപോരാട്ടങ്ങള്‍

Synopsis

പതിവ് പരമ്പരകൾക്കൊപ്പം ക്രിക്കറ്റ് പ്രേമികളെ കാത്തിരിക്കുന്നത് രണ്ട് ലോകകപ്പ്. ഐസിസി വനിതാ ട്വന്റി20 ലോകകപ്പ് ഫെബ്രുവരി 21 മുതൽ മാർച്ച് എട്ട് വരെയും ഐസിസി ട്വന്റി20 പുരുഷ ലോകകപ്പ് ഒക്ടോബർ 18 മുതൽ നവംബർ 15 വരെയും

തിരുവനന്തപുരം: പുതുവർഷത്തിൽ കായികപ്രേമികളെ കാത്തിരിക്കുന്നത് ആവേശക്കാഴ്ചകൾ നിറഞ്ഞ ദിനങ്ങൾ. ഒളിംപിക്സ്. ട്വന്റി20 ലോകകപ്പ്, കോപ്പ അമേരിക്ക, യൂറോകപ്പ്, തുടങ്ങി നിരവധി മേളകളാണ് ഈവ‍ർഷം അരങ്ങേറുക. ജപ്പാൻ വേദിയാവുന്ന ഒളിംപിക്സാണ് ഈവർഷത്തെ ഏറ്റവും വലിയ കായിക മാമാങ്കം.

കായികലോകം ടോക്യോയിലെ വേദികളിലേക്ക് ചുരുങ്ങുന്നത് ജൂലൈ 24 മുതൽ ഓഗസ്റ്റ് ഒൻപത് വരെ. ഫുട്ബോൾ പ്രേമികളുടെ മനംനിറച്ച് കോപ്പ അമേരിക്കയിലും യൂറോകപ്പിലും ഒരേസമയം പന്തുരുളും. ജൂൺ 12 മുതൽ ജൂലൈ 12വരെ കോപ്പ അമേരിക്കയ്ക്ക് അ‍ർജന്റീനയും കൊളംബിയയും യൂറോ കപ്പിന് യൂറോപ്പിലെ 12 രാജ്യങ്ങളും വേദിയാവും. ഐ എസ് എല്ലിൽ അടക്കം ലോകത്തെ വിവിധ ലീഗുകളിലെ പുതിയ ചാമ്പ്യൻമാരെ നിശ്ചയിക്കപ്പെടുമ്പോൾ, എഫ് എ കപ്പ് ഫൈനൽ മെയ് 23നും യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ മെയ് 30നും അരങ്ങേറും.

പതിവ് പരമ്പരകൾക്കൊപ്പം ക്രിക്കറ്റ് പ്രേമികളെ കാത്തിരിക്കുന്നത് രണ്ട് ലോകകപ്പ്. ഐസിസി വനിതാ ട്വന്റി20 ലോകകപ്പ് ഫെബ്രുവരി 21 മുതൽ മാർച്ച് എട്ട് വരെയും ഐസിസി ട്വന്റി20 പുരുഷ ലോകകപ്പ് ഒക്ടോബർ 18 മുതൽ നവംബർ 15 വരെയും നടക്കും. രണ്ട് ലോകകപ്പിനും വേദിയാവുന്നത് ഓസ്ട്രേലിയ. ഇതിന് പുറമെ ഐപിഎൽ അടക്കമുള്ള ട്വന്റി20 പൂരങ്ങൾ
വേറെ.

ഗ്രാൻസ്ലാം ടെന്നിസിന് തുടക്കമാവുക ജനുവരി 20ന് ഓസ്ട്രേലിയൻ ഓപ്പണോടെ. ഫ്രഞ്ച് ഓപ്പൺ മെയ് 18 മുതൽ ജൂൺ ഏഴ് വരെയും വിംബിൾഡൺ ജൂൺ 29 മുതൽ ജൂലൈ ആറ് വരെയും യുഎസ് ഓപ്പൺ ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബ‍ർ 13വരെയും നടക്കും. മാർച്ച് പതിനഞ്ചിന് ഓസ്ട്രേലിയൻ ഗ്രാൻപ്രീയോടെയാണ് ഫോർമുല വണ്ണിന് തുടക്കമാവുക.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ആര്‍സിബി പേസര്‍ യാഷ് ദയാലിന് തിരിച്ചടി; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യമില്ല
ഇന്ത്യ-ശ്രീലങ്ക മൂന്നാം ടി20: ഇരു ടീമുകളും നാളെ കാര്യവട്ടം സ്റ്റേഡിയത്തില്‍ പരിശീലനം നടത്തും