
ലാഹോര്‍: പാകിസ്ഥാന്‍ കൗമാര പേസര്‍ നസീം ഷാ വരുന്ന അണ്ടര്‍ 19 ലോകകപ്പില്‍ കളിക്കില്ല. നേരത്തെ താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാലിപ്പോള്‍ നസീമിനെ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തിയിരിക്കുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കഴിവ് തെളിയിച്ചതിനാല്‍ ഇനി ജൂനിയര്‍ ടീ്മില്‍ കളിപ്പിക്കേണ്ടതില്ലെന്നാണ് പിസിബിയുടെ തീരുമാനം. ശ്രീലങ്കയ്‌ക്കെതിരെ ടെസ്റ്റില്‍ അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു താരം.
നസീമിന് പകരം വസീം ജൂനിയറിലെ ടീമില്‍ ഉല്‍പ്പെടുത്തി. നസീമിന് ഇനി സീനിയര്‍ ടീമിനൊപ്പം തുടരം. മുന്‍ പാക് പേസറും ഇപ്പോഴത്തെ ബൗളിങ് പരിശീലകനുമായ വഖാര്‍ യൂനിസിന്റെ കീഴിലായിരിക്കും നസീമിന്റെ പരിശീലനം. ബംഗ്ലാദേശിനെതിരെ നടക്കുന്ന ടി20 പരമ്പരിയില്‍ താരം കളിക്കുമെന്നാണറിയുന്നത്.
അണ്ടര്‍ 19 ലോകകപ്പില്‍ 2004, 2006 വര്‍ഷങ്ങളിലെ ചാംപ്യന്മാരാണ് പാകിസ്ഥാന്‍. ഗ്രൂപ്പ് സിയില്‍ ബംഗ്ലാദേശ്, സിംബാബ്‌വെ, സ്‌കോട്ട്‌ലന്‍ഡ് എന്നിവര്‍ക്കൊപ്പമാണ് പാകിസ്ഥാന്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!