ടി20 ലോകകപ്പ്: അയര്‍ലന്‍ഡിനെ വീഴ്ത്തി സിംബാബ്‌വെ

Published : Oct 17, 2022, 06:20 PM IST
ടി20 ലോകകപ്പ്: അയര്‍ലന്‍ഡിനെ വീഴ്ത്തി സിംബാബ്‌വെ

Synopsis

സിംബാബ്‌വെയുടെ 175 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ അയര്‍ലന്‍ഡ് തുടക്കത്തിലെ തകര്‍ന്നടിഞ്ഞു. പോള്‍ സ്റ്റെര്‍ലിംഗ്(0), ക്യാപ്റ്റന്‍ ആന്‍ഡ്ര്യു ബാല്‍ബിറിന്‍(3), ലോറന്‍ ടക്കര്‍(11), ഹാരി ടെക്ടര്‍(1) എന്നിവര്‍ തുടക്കത്തിലെ പുറത്തായതോടെ 22-4ലേക്ക് തകര്‍ന്നടിഞ്ഞു.

ഹൊബാര്‍ട്ട്: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 യോഗ്യതാ പോരാട്ടത്തില്‍ അയര്‍ലന്‍ഡിനെ 31 റണ്‍സിന് തകര്‍ത്ത് സിംബാബ്‌വെ. ആദ്യം ബാറ്റ് ചെയ്ത് സിംബാബ്‌വെ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സടിച്ചപ്പോള്‍ അയര്‍ലന്‍ഡിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. സ്കോര്‍ സിംബാബ്‌വെ 20 ഓവറില്‍ 174-7, അയര്‍ലന്‍ഡ് 20 ഓവറില്‍ 143-9.

സിംബാബ്‌വെയുടെ 175 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ അയര്‍ലന്‍ഡ് തുടക്കത്തിലെ തകര്‍ന്നടിഞ്ഞു. പോള്‍ സ്റ്റെര്‍ലിംഗ്(0), ക്യാപ്റ്റന്‍ ആന്‍ഡ്ര്യു ബാല്‍ബിറിന്‍(3), ലോറന്‍ ടക്കര്‍(11), ഹാരി ടെക്ടര്‍(1) എന്നിവര്‍ തുടക്കത്തിലെ പുറത്തായതോടെ 22-4ലേക്ക് തകര്‍ന്നടിഞ്ഞു. ക്രിസ്റ്റഫര്‍ കാംഫറും(22 പന്തില്‍ 27), ജോര്‍ജ് ഡോക്‌റെല്ലും(20 പന്തില്‍ 24), ഗാരെത് ഡെലാനിയും(20 പന്തില്‍ 24) പൊരുതി നോക്കിയെങ്കിലും വാലറ്റത്ത് ബാരി മക്കാര്‍ത്തി(16 പന്തില്‍ 22) ഒഴികെ മറ്റാരും പിന്തുണക്കാനുണ്ടായില്ല.

പായും കോലി, പറക്കും കോലി; അമ്പരപ്പിച്ച റൗൺഔട്ടും ക്യാച്ചും, ഓസ്ട്രേലിയയുടെ അന്തകനായ സൂപ്പർമാൻ! വീഡിയോ

 മക്കാര്‍ത്തിയുടെ ചെറുത്തുനില്‍പ്പ് അയര്‍ലന്‍ഡിന്‍റെ തോല്‍വിഭാരം കുറച്ചു. സിംബാബ്‌വെക്കുവേണ്ടി ബ്ലെസിംഗ് മുസറാബാനി മൂന്നും ടെന്‍ഡായ് ചതാര, റിച്ചാര്‍ഡ് നഗ്രാവ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ തുടക്കത്തില്‍ തകര്‍ന്നെങ്കിലും സിക്കന്ദര്‍ റാസയുടെ(48 പന്തില്‍ 82)ഒറ്റയാള്‍ പോരാട്ടവും മധീവരെ(22), ജോങ്‌വെ(10 പന്തില്‍ 20*) എന്നിവരുടെ ചെറുത്തുനില്‍പ്പും കൊണ്ടാണ് 174 റണ്‍സടിച്ചത്. അയര്‍ലന്‍ഡിനായി ജോഷ്വാ ലിറ്റില്‍ മൂന്നും മാര്‍ക്ക് അഡയര്‍ സിമി സിങ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

ടി20 ലോകകപ്പ് സന്നാഹം: ബാബറും റിസ്‌വാനും ഇല്ലാതെ ഇറങ്ങിയ പാക്കിസ്ഥാനെ തകര്‍ത്ത് ഇംഗ്ലണ്ട്

ബി ഗ്രൂപ്പില്‍ ഇന്ന് നടന്ന മറ്റൊരു യോഗ്യതാ പോരാട്ടത്തില്‍ സ്കോട്‌ലന്‍ഡ് രണ്ട് വട്ടം ചാമ്പ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസിനെ അട്ടിമറിച്ചിരുന്നു. 42 റണ്‍സിനായിരുന്നു സ്കോട്‌ലന്‍ഡിന്‍റെ ജയം. എ ഗ്രൂപ്പിലെ യോഗ്യതാ പോരാട്ടത്തില്‍ ഇന്നലെ നമീബിയ ശ്രീലങ്കയെയും അട്ടിമറിച്ചിരുന്നു.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

രാഹുലിന് സമ്മാനിച്ചിട്ടും ട്രോഫിയില്‍ നിന്ന് പിടിവിടാതെ ബിസിസിഐ പ്രതിനിധി, ട്രോളുമായി ആരാധകര്‍
റെക്കോര്‍ഡുകളുടെ മാല തീര്‍ത്ത് വിരാട് കോലി; ഇതിഹാസങ്ങള്‍ ഇനി ഇന്ത്യന്‍ താരത്തിന് പിന്നില്‍