വന്‍മതിലിനുള്ളിലെ നല്ല ഹൃദയം; കാനഡ താരങ്ങളെ പ്രോത്സാഹിപ്പിച്ച് ദ്രാവിഡിന്‍റെ തീപ്പൊരി പ്രസംഗം, കയ്യടിക്കണം

Published : Jun 16, 2024, 10:54 AM ISTUpdated : Jun 16, 2024, 11:04 AM IST
വന്‍മതിലിനുള്ളിലെ നല്ല ഹൃദയം; കാനഡ താരങ്ങളെ പ്രോത്സാഹിപ്പിച്ച് ദ്രാവിഡിന്‍റെ തീപ്പൊരി പ്രസംഗം, കയ്യടിക്കണം

Synopsis

കനത്ത മഴ കാരണം മത്സരം ഉപേക്ഷിച്ചതിന് പിന്നാലെയാണ് ഇന്ത്യന്‍ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് കാനഡ ടീമിന്‍റെ ഡ്രസിംഗ് റൂം സന്ദര്‍ശിച്ചത്

ഫ്ലോറിഡ: ട്വന്‍റി 20 ലോകകപ്പ് 2024ല്‍ ഇന്നലെ ഇന്ത്യ-കാനഡ മത്സരം ടോസ് പോലുമിടാനാവാതെ മഴ കാരണം ഉപേക്ഷിച്ചിരുന്നു. ഫ്ലോറിഡയില്‍ ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയും മിന്നല്‍ പ്രളയവുമാണ് മത്സരത്തിന് ഭീഷണിയായത്. ടീം ഇന്ത്യ ഇതിനകം സൂപ്പര്‍ 8ന് യോഗ്യത നേടിയ ടീമായതിനാല്‍ നീലപ്പടയ്ക്ക് മത്സരം ഉപേക്ഷിച്ചത് തിരിച്ചടിയായില്ല. എന്നാല്‍ സൂപ്പര്‍ എട്ട് പ്രതീക്ഷ അസ്‌തമിച്ചെങ്കിലും ഇന്ത്യയോട് നല്ലൊരു മത്സരപരിചയം ലഭിക്കാനുള്ള സുവര്‍ണാവസരമാണ് കാനഡയ്ക്ക് നഷ്‌ടമായത്. എന്നാല്‍ സര്‍പ്രൈസ് സമ്മാനവുമായി ഇന്ത്യന്‍ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് എത്തിയത് കനേഡിയന്‍ ടീമിന് സന്തോഷമായി. 

കനത്ത മഴ കാരണം മത്സരം ഉപേക്ഷിച്ചതിന് പിന്നാലെയാണ് ഇന്ത്യന്‍ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് കാനഡ ടീമിന്‍റെ ഡ്രസിംഗ് റൂം സന്ദര്‍ശിച്ചത്. വെറുതെ സന്ദര്‍ശിക്കുക മാത്രമല്ല ദ്രാവിഡ് അവിടെ ചെയ്‌തത്. എല്ലാ ഇന്ത്യന്‍ താരങ്ങളുടെയും ഒപ്പിട്ട ജേഴ്‌സി കാനഡ ടീമിന് ദ്രാവിഡ് സമ്മാനിച്ചു. ക്രിക്കറ്റില്‍ വളര്‍ന്നുവരുന്ന ടീമുകളിലൊന്നായ കാനഡയുടെ താരങ്ങളെയും സപ്പോര്‍ട്ട് സ്റ്റാഫിനെയും പ്രചോദിപ്പിച്ച് സംസാരിക്കുകയും ചെയ്തു അദേഹം. കാനഡ ടീമിന്‍റെ ഡ്രസിംഗ് റൂമില്‍ രാഹുല്‍ ദ്രാവിഡ് സന്ദര്‍ശനം നടത്തിയതിന്‍റെ ചിത്രം ഐസിസി സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. 

'ഒരുപാട് നന്ദിയറിയിക്കുന്നു. ടി20 ലോകകപ്പിന് നിങ്ങള്‍ നല്‍കിയ വിലമതിക്കാനാവാത്ത സംഭാവനകള്‍ക്ക് അഭിനന്ദനങ്ങള്‍ നേരുന്നു. നിങ്ങള്‍ നേരിടുന്ന പ്രയാസങ്ങളും വെല്ലുവിളികളും ഞങ്ങളെല്ലാം മനസിലാക്കുന്നു. ഞാന്‍ 2003ല്‍ സ്കോട്‌ലന്‍ഡില്‍ കളിച്ചിട്ടുണ്ട് എന്നതിനാല്‍ ഒരു അസോസിയേറ്റ് രാജ്യം ക്രിക്കറ്റില്‍ മുന്നേറുന്നത് എളുപ്പമല്ല എന്നറിയാം. എന്നാല്‍ കാനഡ ടീം ഞങ്ങള്‍ക്കെല്ലാം പ്രചോദനമാണ്. നിങ്ങള്‍ ലോകകപ്പ് കളിക്കാനായി ഏറെ ത്യാഗം ചെയ്തവരാണ്. കാനഡയില്‍ കൂടുതല്‍ പേരെ ക്രിക്കറ്റിലേക്ക് ആകര്‍ഷിക്കാന്‍ നിങ്ങള്‍ക്കാകും. അത് ക്രിക്കറ്റ് ലോകത്തിനും ഗുണകരമാകും' എന്നും ദ്രാവിഡ് പറഞ്ഞു. 

ഈ ട്വന്‍റി 20 ലോകകപ്പോടെ ഇന്ത്യന്‍ ടീമിന്‍റെ പരിശീലക സ്ഥാനത്ത് നിന്ന് രാഹുല്‍ ദ്രാവിഡ് പടിയിറങ്ങും. ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ കൂടിയായ ദ്രാവിഡ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാള്‍ കൂടിയാണ്. 

Read more: 'ട്വന്‍റി 20 ക്യാപ്റ്റനായി ബാബറിനെ ആലോചിക്കാനേ കഴിയുന്നില്ല'; കടന്നാക്രമിച്ച് മൈക്കില്‍ വോണ്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

വിവാഹം ഒഴിവാക്കിയതിന് ശേഷം സ്മൃതി മന്ദാന ആദ്യമായി പൊതുവേദിയിൽ, പ്രതികരണം ഇങ്ങനെ; 'ക്രിക്കറ്റിനേക്കാൾ വലുതായി ഒന്നുമില്ല'
'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍