ധോണി പറഞ്ഞതുപോലെ ചെന്നൈ ടീമിലെത്താനായി ബാറ്റിംഗ് പരിശീലനം ആരംഭിച്ച് നടന്‍ യോഗി ബാബു-വീഡിയോ

Published : Jul 25, 2023, 12:19 PM ISTUpdated : Jul 25, 2023, 12:37 PM IST
ധോണി പറഞ്ഞതുപോലെ ചെന്നൈ ടീമിലെത്താനായി ബാറ്റിംഗ് പരിശീലനം ആരംഭിച്ച് നടന്‍ യോഗി ബാബു-വീഡിയോ

Synopsis

ചെന്നൈ ടീമില്‍ താങ്കള്‍ക്ക് കളിക്കാന്‍ താല്‍പര്യമുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് അതിന് ധോണിയാണ് മറുപടി പറയേണ്ടത് എന്നായിരുന്നു യോഗി ബാബുവിന്‍റെ മറുപടി. പിന്നീട് സ്റ്റേജിലെത്തിയ ധോണി, യോഗി ബാബുവിന് ചെന്നൈ ടീമില്‍ കളിക്കാന്‍ താല്‍പര്യമുണ്ടെന്ന് അറിഞ്ഞു, ഇപ്പോഴാണെങ്കില്‍ അംബാട്ടി റായുഡു വിരമിച്ചതിനാല്‍ മധ്യനിരയില്‍ ഒഴിവുണ്ടെന്നും പറഞ്ഞു. 

ചെന്നൈ: അടുത്ത ഐപിഎല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ മധ്യനിരയില്‍ അംബാട്ടി റായുഡുവിന്‍റെ പകരക്കാരന്‍ ആരായിരിക്കും എന്ന ആകാംക്ഷയിലാണ് ആരാധകര്‍. ചെന്നൈ കിരീടം ഉയര്‍ത്തിയ കഴിഞ്ഞ സീസണൊടുവിലാണ് റായുഡു സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. അടുത്തിടെ ധോണിയുടെ പ്രൊഡക്ഷന്‍ ഹൗസ് നിര്‍മിച്ച ലെറ്റ്സ് ഗെറ്റ് മാരീഡ്(എല്‍ജിഎം) എന്ന സിനിമുടെ ഓ‍ഡിയോ ലോഞ്ചിന് ചെന്നൈയിലെത്തിയപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ കൂടിയായ ധോണിയോട് തന്നെയും ചെന്നൈ ടീമിലെടുക്കുമോ എന്ന് ചിത്രത്തില്‍ അഭിനയിച്ച നടന്‍ യോഗി ബാബു തമാശയായി ചോദിച്ചിരുന്നു.

ചെന്നൈ ടീമില്‍ താങ്കള്‍ക്ക് കളിക്കാന്‍ താല്‍പര്യമുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് അതിന് ധോണിയാണ് മറുപടി പറയേണ്ടത് എന്നായിരുന്നു യോഗി ബാബുവിന്‍റെ മറുപടി. പിന്നീട് സ്റ്റേജിലെത്തിയ ധോണി, യോഗി ബാബുവിന് ചെന്നൈ ടീമില്‍ കളിക്കാന്‍ താല്‍പര്യമുണ്ടെന്ന് അറിഞ്ഞു, ഇപ്പോഴാണെങ്കില്‍ അംബാട്ടി റായുഡു വിരമിച്ചതിനാല്‍ മധ്യനിരയില്‍ ഒഴിവുണ്ടെന്നും പറഞ്ഞു. 

പക്ഷെ പ്രശ്നം യോഗി ബാബുവിന്‍റെ തിരക്കാണെന്നും ഓരോ സിനിമയിലും മാറി മാറി അഭിനയിക്കുന്നതിനാല്‍ യോഗി ബാബുവിനെ നാളെ കളിയുണ്ടെന്ന് പറഞ്ഞ് വിളിക്കാനാവില്ലല്ലോ എന്നും ധോണി പറഞ്ഞിരുന്നു. മറ്റൊരു കാര്യത്തില്‍ കൂടി യോഗി ബാബുവിന് ധോണി മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. എതിര്‍ ടീമിലെ ബൗളര്‍മാര്‍ നല്ല വേഗത്തിലായിരിക്കും പന്തെറിയുകയെന്നും ശരീരം ലക്ഷ്യമാക്കിയായിരിക്കും അവരെറിയുക എന്നും അത് നേരിടാന്‍ തയാറാണെങ്കില്‍ താന്‍ മാനേജ്മെന്‍റിനോട് സംസാരിച്ച് അടുത്ത സീസണില്‍ ടീമിലെടുക്കാമെന്നും ധോണി തമാശയായി പറഞ്ഞിരുന്നു.

എന്നാല്‍ ധോണി പറഞ്ഞതുപോലെ നെറ്റ്സില്‍ ബാറ്റിംഗ് പരിശീലനം നടത്തുകയാണിപ്പോള്‍ യോഗി ബാബു. നെറ്റ്സില്‍ മനോഹരമായി ലെഗ് ഗ്ലാന്‍സ് കളിക്കുന്ന വീഡിയോ ആണ് യോഗി ബാബുവിന്‍റെ പാന്‍ പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ മധ്യനിരയിലെ പുതിയ ബാറ്ററെന്ന വിശേഷണത്തോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അംബാട്ടി റായുഡുവിന്‍റെ പകരക്കാരന്‍ ആരായിരിക്കുമെന്ന കാര്യത്തില്‍ സി എസ് കെ ഇതുവരെ മനസു തുറന്നിട്ടില്ല. ഡിസംബറില്‍ നടക്കുന്ന ഐപിഎല്‍ താരലേലത്തിലാവും റായഡുവിന്‍റെ പകരക്കാരനെ ചെന്നൈ കണ്ടെത്തുക.

മഴക്കളിയിലെ സമനില, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് തിരിച്ചടി, പാക്കിസ്ഥാന്‍ തന്നെ തലപ്പത്ത്

PREV
click me!

Recommended Stories

ദക്ഷിണാഫ്രിക്ക ചലഞ്ചിന് സഞ്ജു സാംസണ്‍; ലോകകപ്പ് ടീമില്‍ ഇടം നേടാൻ അവസാന അവസരം?
ലണ്ടനിലേക്ക് മടങ്ങി വിരാട് കോലി, ഇനി പോരാട്ടം വിജയ് ഹസാരെ ട്രോഫിയില്‍ ഡല്‍ഹിക്കായി