ധോണിയേക്കാള്‍ മികച്ചവനാണ് കാര്‍ത്തിക്; അഭിപ്രായം വ്യക്തമാക്കി തൈബു

Published : Jun 09, 2020, 12:25 PM IST
ധോണിയേക്കാള്‍ മികച്ചവനാണ് കാര്‍ത്തിക്; അഭിപ്രായം വ്യക്തമാക്കി തൈബു

Synopsis

എന്നാല്‍ മുന്‍ സിംബാബ്‌വെ ക്യാപ്റ്റന്‍ തതേന്റ തൈബു പറയുന്നത് കാര്‍ത്തികാണ് ഇപ്പോഴും മികച്ച വിക്കറ്റ് കീപ്പറെന്നാണ്.  

ഹരാരെ: ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച വിക്കറ്റ് കീപ്പറാണ് എം എസ് ധോണി. ധോണി പലര്‍ക്കും മാതൃകയാണ്. ധോണിക്ക് മുമ്പ് ഇന്ത്യന്‍ ക്രിക്കറ്റിലെത്തിയ താരമാണ് ദിനേശ് കാര്‍ത്തിക്. എന്നാല്‍ ധോണി മികച്ച പ്രകടങ്ങള്‍ പുറത്തെടുത്തതോടെ കാര്‍ത്തികിന് അവസരങ്ങള്‍ നഷ്ടമായി.

എന്നാല്‍ മുന്‍ സിംബാബ്‌വെ ക്യാപ്റ്റന്‍ തതേന്റ തൈബു പറയുന്നത് കാര്‍ത്തികാണ് ഇപ്പോഴും മികച്ച വിക്കറ്റ് കീപ്പറെന്നാണ്. മുന്‍ താരം തുടര്‍ന്നു... ''ധോണിയേക്കാള്‍ സ്വാഭാവിക വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ കാര്‍ത്തിക്കാണെന്നാണ് എപ്പോഴും തോന്നിയിട്ടുള്ളത്. അത് കീപ്പിംഗായായാലും ബാറ്റിംഗായാലും കാര്‍ത്തിക് മികച്ചവനെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ആദ്യമായി ധോണിയെ കണ്ടത് ഇപ്പോഴും ഓര്‍മയുണ്ട്. അന്നു ഇന്ത്യന്‍ എ ടീമിന്റെ കതാരമായിരുന്നു അദ്ദേഹം.

ധോണിയുടെ വിക്കറ്റ് കീപ്പിംഗ് അന്നും ഇന്നും മികച്ചതായി തോന്നിയിട്ടില്ല. പന്ത് ക്യാച്ച് ചെയ്യുമ്പോള്‍ കൈവിരലുകള്‍ ചേര്‍ന്നിരിക്കണം. എന്നാല്‍ ധോണി ക്യാച്ചെടുക്കുമ്പോള്‍ ഇങ്ങനെ കാണാന്‍ കഴിയില്ല. എന്നിട്ടും ധോണിക്കു പന്ത് കൈയ്ക്കുള്ളിലൊതുക്കാനും ക്ഷണനേരത്തില്‍ സ്റ്റംപ് ചെയ്യാനും കഴിയുന്നു. അതെന്ത് ടെക്‌നിക്കാണെന്ന് മനസിലാവുന്നില്ല.'' തൈബു പറഞ്ഞു.

കൈകളും കണ്ണുകളും തമ്മിലുള്ള ഏകോപനവുമാണ് ധോണിയെ മറ്റുള്ളവരില്‍ നിന്ന് വേര്‍തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കൂച്ച് ബെഹാര്‍ ട്രോഫി: കേരളത്തിനെതിരെ ബറോഡയ്ക്ക് 286 റണ്‍സ് വിജയം
അണ്ടര്‍ 19 ഏഷ്യാ കപ്പ്: സെമി ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് 139 റണ്‍സ് വിജയലക്ഷ്യം