ടെസ്റ്റ് റാങ്കിങ് പുറത്തുവിട്ട് ഐസിസി; കോലിക്കും ടീം ഇന്ത്യക്കും നേട്ടം

Published : Jul 23, 2019, 10:22 PM ISTUpdated : Jul 23, 2019, 10:26 PM IST
ടെസ്റ്റ് റാങ്കിങ് പുറത്തുവിട്ട് ഐസിസി; കോലിക്കും ടീം ഇന്ത്യക്കും നേട്ടം

Synopsis

ഐസിസി ടെസ്റ്റ് ബാറ്റസ്മാന്മാരുടെ പുതിയ റാങ്കിങ്ങില്‍ ആദ്യ പത്തില്‍ ഇന്ത്യയുടെ രണ്ട് താരങ്ങള്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ചേതേശ്വര്‍ പൂജാര മൂന്നാം സ്ഥാനത്തുണ്ട്.

ദുബായ്: ഐസിസി ടെസ്റ്റ് ബാറ്റസ്മാന്മാരുടെ പുതിയ റാങ്കിങ്ങില്‍ ആദ്യ പത്തില്‍ ഇന്ത്യയുടെ രണ്ട് താരങ്ങള്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ചേതേശ്വര്‍ പൂജാര മൂന്നാം സ്ഥാനത്തുണ്ട്. 15ാമതുള്ള ഋഷഭ് പന്താണ് റാങ്കിങ്ങില്‍ പിന്നീടുള്ള ഇന്ത്യന്‍ താരം. ടീം റാങ്കിങ്ങില്‍ ഇന്ത്യ തന്നെയാണ് ഒന്നാമത്. 

922 പോയിന്റ് നേടിയാണ് കോലി ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. 913 പോയിന്റുള്ള ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണാണ് രണ്ടാമത്. പൂജാരയ്ക്ക് 881 പോയിന്‍റുണ്ട്. കോലി അവസാനമായി ടെസ്റ്റ് കളിച്ചത് ഓസ്‌ട്രേലിയകെതിരായ പരമ്പര ആയിരുന്നു. പരമ്പര ഇന്ത്യ 2-1ന് ജയിക്കുകയും ചെയ്തു. സ്റ്റീവ് സ്മിത്ത് (857), ഹെന്റി നിക്കോള്‍സ് (778), ജോ റൂട്ട് (763), ഡേവിഡ് വാര്‍ണര്‍ (756) എ്ന്നിവര്‍ അടുത്ത സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.

ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സാണ് ഒന്നാമത്. ആദ്യ പത്തില്‍ രണ്ട് ഇന്ത്യന്‍ താരങ്ങളാണുള്ളത്. രവീന്ദ്ര ജഡേജ ആറാമതും ആര്‍. അശ്വിന്‍ പത്താം സ്ഥാനത്തുമുണ്ട്. ടീം റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാമതും ന്യൂസിലന്‍ഡ് രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു. 113 പോയിന്റാണ് ഇന്ത്യക്കുള്ളത്. രണ്ട് പോയിന്റ് വ്യത്യാസത്തിലാണ് ന്യൂസിലന്‍ഡ് രണ്ടാം സ്ഥാനത്തായത്. 108 പോയിന്റുള്ള ദക്ഷിണാഫ്രിക്കയാണ് മൂന്നാമത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഹാര്‍ദ്ദിക്കോ വരുണോ അല്ല, ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ഇംപാക്ട് പ്ലേയറായത് മറ്റൊരു താരം
'അവനെ എന്തുകൊണ്ട് പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കുന്നില്ല', യാന്‍സനെ ബൗണ്ടറി കടത്തിയ സഞ്ജുവിന്‍റെ ബാറ്റിംഗ് കണ്ട് രവി ശാസ്ത്രി