എമറാൾഡിനെതിരെ 28 റൺസിന്‍റെ തകർപ്പൻ ജയം, കെസിഎ പിങ്ക് വനിതാ ടി20യിൽ സഫയർ ചാമ്പ്യൻമാര്‍

Published : Sep 13, 2026, 09:45 AM IST
KCA Pink T20 Final

Synopsis

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സഫയറിന് മാളവിക സാബുവും ഇ. ബി. വിസ്മയയും ചേർന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് മുതൽക്കൂട്ടായത്.

തിരുവനന്തപുരം: കെസിഎ പിങ്ക് വനിതാ ടി20 ചാമ്പ്യൻഷിപ്പിൽ സഫയർ ചാമ്പ്യന്മാർ. ഫൈനലിൽ എമറാൾഡിനെ 28 റൺസിന് തോൽപ്പിച്ചാണ് സഫയർ കിരീടം ഉയർത്തിയത്. ആദ്യം ബാറ്റ് ചെയ്ത സഫയർ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 131 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ എമറാൾഡിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 103 റൺസ് മാത്രമാണ് നേടാനായത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സഫയറിന് മാളവിക സാബുവും ഇ. ബി. വിസ്മയയും ചേർന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് മുതൽക്കൂട്ടായത്. ഇരുവരും ചേർന്ന് 71 റൺസ് കൂട്ടിച്ചേർത്തു. മാളവിക 31 റൺസെടുത്തു. വിസ്മയ 48 പന്തുകളിൽ നിന്ന് എട്ട് ഫോറും ഒരു സിക്സുമടക്കം 64 റൺസുമായി പുറത്താകാതെ നിന്നു. ക്യാപ്റ്റൻ സജന സജീവൻ 15-ഉം സൂര്യ സുകുമാർ 10-ഉം റൺസെടുത്തു. എമറാൾഡിനു വേണ്ടി ശ്രേയ റോയ്, സി. വി. അനുഷ്ക, നജ്ല എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ എമറാൾഡ് ബാറ്റിങ് നിരയിൽ മൂന്ന് പേർ മാത്രമാണ് രണ്ടക്കം കണ്ടത്. മുൻനിരയും മധ്യനിരയും തകർന്നടിഞ്ഞപ്പോൾ 33 പന്തുകളിൽ നിന്ന് 51 റൺസുമായി പുറത്താകാതെ നിന്ന മനസ്വി പോറ്റിയാണ് എമറാൾഡിന്റെ സ്കോർ 100 കടത്തിയത്. പി. ആർ. വൈഷ്ണ 22-ഉം ബി. സൗപർണ്ണിക 11-ഉം റൺസ് നേടി. സഫയറിനു വേണ്ടി ടി. ഷാനി മൂന്നും സൂര്യ സുകുമാർ രണ്ടും വിക്കറ്റുകൾ വീഴ്ത്തി. അർദ്ധസെഞ്ചുറി നേടിയ ഇ. ബി. വിസ്മയയാണ് 'പ്ലെയർ ഓഫ് ദി മാച്ച്'.

ടൂർണമെന്റിലാകെ ഒൻപത് ഇന്നിങ്സുകളിൽ നിന്നായി 338 റൺസ് നേടിയ അൻസു സുനിലാണ് 'ടൂർണമെന്റിലെ താരം'. അൻസു തന്നെയാണ് ടൂർണമെന്റിലെ മികച്ച ബാറ്ററായും തിരഞ്ഞെടുക്കപ്പെട്ടത്. 12 വിക്കറ്റുകൾ വീഴ്ത്തിയ ഇഷിത ഷാനി മികച്ച ബൗളറായും തിരഞ്ഞെടുക്കപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കിരീടം വീണ്ടെടുക്കാൻ ഇന്ത്യ, നിലനിർത്താൻ ലങ്ക; വനിതാ ഏഷ്യാ കപ്പിൽ ഇന്ന് കലാശപ്പോരാട്ടം
ബുമ്രയെയും സൂര്യവംശിയേയും പുഷ്‌പം പോലെ നേരിടുമെന്ന്‌ അഫ്‌ഗാന്‍ ക്യാപ്‌റ്റന്‍; വിക്കറ്റ്‌ കീപ്പര്‍ ബാറ്ററായി സഞ്‌ജു കളിച്ചേക്കും