ആർഡിഎക്സിലെ അടിയൊന്നും ഒന്നുമല്ല; റണ്ണൗട്ടാക്കിയതിനെച്ചൊല്ലി ഒരേ ടീമിലെ ബാറ്റർമാർ തമ്മിൽ പൊരിഞ്ഞ അടി-വീഡിയോ

Published : Nov 15, 2023, 10:12 AM IST
ആർഡിഎക്സിലെ അടിയൊന്നും ഒന്നുമല്ല; റണ്ണൗട്ടാക്കിയതിനെച്ചൊല്ലി ഒരേ ടീമിലെ ബാറ്റർമാർ തമ്മിൽ പൊരിഞ്ഞ അടി-വീഡിയോ

Synopsis

ക്രിക്കറ്റ് ഗ്രൗണ്ടില്‍ രണ്ട് ബാറ്റര്‍മാര്‍ തമ്മിലുള്ള പൊരിഞ്ഞ അടി. അതും ഒരു ടീമിലെ താരങ്ങള്‍ തമ്മില്‍. പാകിസ്ഥാനില്‍ നടന്ന ഒരു പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെയാണ് ഒരു ടീമിലെ രണ്ട് താരങ്ങള്‍ തമ്മിലടിച്ചത്. ഒരാള്‍ മറ്റൊരാളെ റണ്ണൗട്ടാക്കിയതാണ് അവസാനം അടിയില്‍ കലാശിച്ചത്.  

കറാച്ചി: അടുത്തിടെ സൂപ്പര്‍ ഹിറ്റായ മലയാള ചിത്രം ആര്‍ഡിഎക്സില്‍ നായകന്‍മാരും വില്ലന്‍മാരും തമ്മില്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടത്തുന്ന കൂട്ടയടി ആരാധകര്‍ മറന്നിട്ടുണ്ടാവില്ല. എന്നാല്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ സൂപ്പര്‍ ഹിറ്റായി ഓടുന്നത് മറ്റൊരു കൂട്ടയടിയാണ്. ക്രിക്കറ്റ് ഗ്രൗണ്ടില്‍ രണ്ട് ബാറ്റര്‍മാര്‍ തമ്മിലുള്ള പൊരിഞ്ഞ അടി. അതും ഒരു ടീമിലെ താരങ്ങള്‍ തമ്മില്‍. പാകിസ്ഥാനില്‍ നടന്ന ഒരു പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെയാണ് ഒരു ടീമിലെ രണ്ട് താരങ്ങള്‍ തമ്മിലടിച്ചത്. ഒരാള്‍ മറ്റൊരാളെ റണ്ണൗട്ടാക്കിയതാണ് അവസാനം അടിയില്‍ കലാശിച്ചത്.

സിംഗിളെടുക്കാനുള്ള ശ്രമത്തിനിടെ നോണ്‍ സ്ട്രൈക്കര്‍ റണ്ണൗട്ടാവുന്നതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. സിംഗിളിനായി ഓടാമായിരുന്നെങ്കിലും സ്ട്രൈക്കര്‍ റണ്ണിനായി ഓടാതെ ക്രീസില്‍ നിന്നു. നോണ്‍ സ്ട്രൈക്കറോട് ഓടേണ്ടെന്ന് പറയുകയും ചെ്തു. എന്നാല്‍ ഈ സമയത്തിനുള്ളില്‍ നോണ്‍ സ്ട്രൈക്കര്‍ റണ്ണിനായി ഓടി സ്ട്രൈക്കിംഗ് എന്‍ഡിലെത്തിയിരുന്നു. അയാളെ എതിര്‍ ടീം റണ്ണൗട്ടാക്കുകയും ചെയ്തു.

ഹർഭജൻ മതം മാറാൻ തയ്യാറായിരുന്നുവെന്ന് ഇൻസമാം ഉൾ ഹഖ്; മുൻ പാക് നായകന്‍റെ വായടപ്പിക്കുന്ന മറുപടിയുമായി ഹർഭജന്‍

തന്നെ റണ്ണൗട്ടാക്കിയതിന് സ്ട്രൈക്കറോട് എന്തോ പറ‍ഞ്ഞശേഷം തിരികെ ഡഗ് ഔട്ടിലേക്ക് നടന്ന നോണ്‍ സ്ട്രൈക്കര്‍ വീണ്ടും എന്തോ പ്രകോപനപരമായി പറയുന്നതും ഇതുകേട്ട് സ്ട്രൈക്കിംഗ് എന്‍ഡിലുണ്ടായിരുന്ന ബാറ്റര്‍ പിന്നാലെ ഓടിവന്ന് ഔട്ടായി പോകുന്ന ബാറ്ററെ അടിക്കുകയുമായിരുന്നു. അപ്രതീക്ഷിത അടിയില്‍ ആദ്യം ഒന്ന് പകച്ചുപോയെങ്കിലും അയാള്‍ തിരിച്ചു തല്ലാന്‍ ശ്രമിച്ചതോടെ കൂട്ടയടിയായി. ഇതിനിടെ എതിര്‍ ടീം താരങ്ങളും പുതിയ ബാറ്ററുമെല്ലാം പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇവര്‍ക്കും കിട്ടി അടി.

ഗര്‍ കെ കലേഷ് എന്ന എക്സ് പ്രൊഫൈലിലാണ് വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. പാകിസ്ഥാനിലെ പ്രാദേശിക മത്സരത്തിലാണെന്ന് വീഡിയോയുടെ അടിക്കുറിപ്പില്‍ പറയുന്നുണ്ടെങ്കിലും എപ്പോള്‍ ചിത്രീകരിച്ചതാണെന്ന് വ്യക്തമല്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'അവന് ഇനി ഒന്നും നഷ്ടപ്പെടാനില്ല, കിട്ടുന്നതെല്ലാം ബോണസ്', ശുഭ്മാൻ ഗില്ലിനെക്കുറിച്ച് മുന്‍ ചീഫ് സെലക്ടര്‍
അലക്സ് ക്യാരിക്ക് സെഞ്ചുറി, ആഷസില്‍ ഇംഗ്ലണ്ടിനെതിരെ തകര്‍ച്ചയില്‍ നിന്ന് കരകയറി ഓസീസ്