Asianet News MalayalamAsianet News Malayalam

ഹർഭജൻ മതം മാറാൻ തയ്യാറായിരുന്നുവെന്ന് ഇൻസമാം ഉൾ ഹഖ്; മുൻ പാക് നായകന്‍റെ വായടപ്പിക്കുന്ന മറുപടിയുമായി ഹർഭജന്‍

2006ൽ പാകിസ്ഥാനിൽ അവസാനം ഇന്ത്യന്‍ പര്യടനം നടത്തിയപ്പോഴാണ് ഹര്‍ഭജന്‍ സിംഗ് മതം മാറാന്‍ തയാറായതെന്നായിരുന്നു ഇൻസമാമിന്‍റെ പരാമര്‍ശം. അന്ന് പാകിസ്ഥാൻ താരങ്ങളുടെ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിയിരുന്നത് താരിഖ് ജമീൽ ആയിരുന്നു.

Harbhajan Singh responds to Inzamam-Ul-Haq conversion claim
Author
First Published Nov 15, 2023, 8:54 AM IST

കറാച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് മതം മാറാൻ തയ്യാറായിരുന്നെന്ന പാകിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ നായകൻ ഇൻസമാം ഉൾ ഹഖിന്‍റെ വെളിപ്പെടുത്തൽ. ഇൻസമാമിനെതിരെ രൂക്ഷ വിമർശനവുമായി ഹർഭജൻ രംഗത്തെത്തി. പാകിസ്ഥാനിലെ തബ്‍ലീഗ് ജമാഅത്ത് നേതാവ് മൗലാന താരിഖ് ജമീലിനെക്കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു ഇൻസമാം ഉൾ ഹഖ് ഹര്‍ഭജനെക്കുറിച്ച് വിവാദ പരാമർശം നടത്തിയത്.

2006ൽ പാകിസ്ഥാനിൽ അവസാനം ഇന്ത്യന്‍ പര്യടനം നടത്തിയപ്പോഴാണ് ഹര്‍ഭജന്‍ സിംഗ് മതം മാറാന്‍ തയാറായതെന്നായിരുന്നു ഇൻസമാമിന്‍റെ പരാമര്‍ശം. അന്ന് പാകിസ്ഥാൻ താരങ്ങളുടെ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിയിരുന്നത് താരിഖ് ജമീൽ ആയിരുന്നു. ഇൻസമാമിന്‍റെ ക്ഷണം സ്വീകരിച്ച് ഇന്ത്യന്‍ താരങ്ങളായിരുന്ന ഇർഫാൻ പത്താൻ, സഹീർ ഖാൻ, മുഹമ്മദ് കൈഫ് എന്നിവർ പ്രാർഥനയ്ക്ക് എത്തി. ഇവർക്കൊപ്പം പ്രാ‍ര്‍ഥനക്ക് ഹർഭജൻ സിംഗ് ഉള്‍പ്പെടെ രണ്ടോ മൂന്നോ ഇന്ത്യന്‍ താരങ്ങളും വന്നിരുന്നുവെന്നും ഇന്‍സമാം പറഞ്ഞു.

ഇന്ന് നോക്കൗട്ട് പഞ്ച്; ലോകകപ്പ് സെമിയില്‍ ഇന്ത്യ ഇന്ന് ന്യൂസിലന്‍ഡിനെതിരെ

 

അവര്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തിരുന്നില്ലെങ്കിലം താരിഖ് ജമീലിന്‍റെ പ്രഭാഷണങ്ങള്‍ കേള്‍ക്കുമായിരുന്നു. അങ്ങനെ ഒരു ദിവസം ഹര്‍ഭജന്‍ എന്നോട് പറഞ്ഞു, എന്‍റെ ഹൃദയം പറയുന്നു, താരിഖ് ജമീല്‍ പറയന്നതിനോടെല്ലാം ഞാന്‍ യോജിക്കുന്നുവെന്ന്. എങ്കില്‍ അദ്ദേഹത്തെ പിന്തുടരൂ, താങ്കള്‍ക്ക് എന്ത് തടസമാണുള്ളതെന്ന് ഞാന്‍ ചോദിച്ചു. താരിഖ് ജമീലിന്‍റെ ആശയങ്ങളിൽ ആകൃഷ്ടനായ ഹര്‍ഭജന്‍ ഇസ്ലാം മതം സ്വീകരിക്കാൻ ആലോചിച്ചിരുന്നെന്നും ഇൻസമാം പറഞ്ഞു.

ഇന്ത്യ-ന്യൂസിലൻഡ് ലോകകപ്പ് സെമി പോരാട്ടത്തിന് റിസര്‍വ് ദിനമുണ്ടോ?; സെമി മഴ മുടക്കിയാല്‍ ഫൈനലില്‍ ആരെത്തും

പരാമർശം വിവാദമായതോടെ ഹർഭജൻ സിംഗ് ഇന്‍സമാമിന് മറുപടിയുമായെത്തി. ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതിന് മുമ്പ് താങ്കള്‍ എന്താണ് കുടിക്കുന്നത് എന്നറിഞ്ഞാല്‍ കൊള്ളാം. ഞാൻ അഭിമാനിയായ ഇന്ത്യക്കാരനും സിഖുകാരനുമാണെന്ന് ഹര്‍ഭജന്‍. ട്വീറ്റില്‍ പറഞ്ഞു. വെസ്റ്റ് ഇൻഡീസ് ഇതിഹാസം ബ്രയാൻ ലാറയെ മുഹമ്മദ് യൂസഫ് മതംമാറാൻ ക്ഷണിച്ചിരുന്നെന്നും ഇൻസമാം ഇതേ വീഡിയോയിൽ പറയുന്നുണ്ട്. ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം ഇൻസമാം തബ്‍ലീഗ് ജമാഅത്തിന്‍റെ പ്രചാരകനാണ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios