കൊല്‍ക്കത്തയും ബാംഗ്ലൂരും തമ്മിലുള്ള പ്രധാന വ്യത്യാസം തുറന്നു പറഞ്ഞ് ഗംഭീര്‍

By Web TeamFirst Published Jan 26, 2021, 8:46 PM IST
Highlights

കാർത്തിക്കിന് വളരെ മോശം സീസണായിരുന്നു ഇക്കഴിഞ്ഞത്. ക്യാപ്റ്റൻസി പോലും നഷ്ടമായി. എന്നിട്ടും കാർത്തിക്കിനെ ടീമില്‍ നിലനിര്‍ത്തി.ഇതിനര്‍ഥം ഫ്രാഞ്ചൈസി നിങ്ങളെ പിന്തുണയ്ക്കുന്നു എന്നാണ്. ഇതിലൂടെ താരങ്ങളുടെ ആത്മവിശ്വാസം കൂടും.

കൊല്‍ക്കത്ത: മുന്‍ നായകന്‍ ദിനേശ് കാര്‍ത്തിക്കിനെ ടീമില്‍ നിലനിര്‍ത്തിയ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ അഭിനന്ദിച്ച് മുന്‍ നായകന്‍ കൂടിയായ ഗൗതം ഗംഭീര്‍. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള വ്യത്യാസം ഇതാണെന്നും ഗൗതം ഗംഭീര്‍ പറയുന്നു.

കാർത്തിക്കിന് വളരെ മോശം സീസണായിരുന്നു ഇക്കഴിഞ്ഞത്. ക്യാപ്റ്റൻസി പോലും നഷ്ടമായി. എന്നിട്ടും കാർത്തിക്കിനെ ടീമില്‍ നിലനിര്‍ത്തി.ഇതിനര്‍ഥം ഫ്രാഞ്ചൈസി നിങ്ങളെ പിന്തുണയ്ക്കുന്നു എന്നാണ്. ഇതിലൂടെ താരങ്ങളുടെ ആത്മവിശ്വാസം കൂടും.

കൊല്‍ക്കത്തയും, ആര്‍സിബിയും തമ്മിലുള്ള വ്യത്യാസം ഇതാണ്. ഒരുപാട് കളിക്കാരെ റിലീസ് ചെയ്യാതിരുന്ന ഫ്രാഞ്ചൈസികള്‍ക്കാണ് എന്‍റെ പിന്തുണ. പ്രധാന താരങ്ങളെ നിലനിര്‍ത്തുക എന്നതാണ് കാര്യമെന്നും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് മുന്‍ നായകന്‍ പറയുന്നു.

കൊല്‍ക്കത്തയെപ്പോലെ ചെന്നൈയും ഒരുപാട് കളിക്കാരെ റിലീസ് ചെയ്തിട്ടില്ലെന്നും ഗൗതം ഗംഭീര്‍ പറഞ്ഞു

click me!