'ഇന്ത്യൻ ക്യാപ് ഫ്രീ ആയി കൊടുക്കുന്ന കാലത്ത് അവനിത് നേടിയെടുത്തതാണ്', ഭുവിയെക്കുറിച്ച് മുഹമ്മദ് കൈഫ്

Published : Oct 08, 2026, 01:00 PM IST
Mohammad Kaif

Synopsis

ഇന്ത്യൻ ക്യാപ് ഇപ്പോൾ സൗജന്യമായി വിതരണം ചെയ്യുകയാണ്. ബൗളർമാർ ഇല്ലാത്തതുകൊണ്ട് മാത്രമാണ് പലരും ഇപ്പോൾ ടീമിലേക്ക് വിളിക്കപ്പെടുന്നത്.

മുംബൈ: നിലവിൽ ഇന്ത്യൻ ദേശീയ ടീമിലേക്കുള്ള സെലക്ഷൻ വളരെ എളുപ്പമായി മാറിയെന്നും 'ഇന്ത്യൻ ക്യാപ് ഫ്രീയായി നൽകുന്ന' അവസ്ഥയാണെന്നും തുറന്നടിച്ച് മുൻ ഇന്ത്യൻ താരവും മുൻ ആർ.സി.ബി ബാറ്ററുമായ മുഹമ്മദ് കൈഫ്. വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയ്ക്കിടെ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലാണ് സെലക്ടർമാരുടെ നയങ്ങൾക്കെതിരെ കൈഫ് കടുത്ത വിമർശനം ഉന്നയിച്ചത്.

എന്നാൽ, നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിലേക്ക് വെറ്ററൻ പേസർ ഭുവനേശ്വർ കുമാർ തിരിച്ചെത്തിയതിനെ കൈഫ് പൂർണ്ണമായി പിന്തുണച്ചു. ഭുവനേശ്വർ ഈ ക്യാപ്പ് ഫ്രീയായി വാങ്ങിയതല്ലെന്നും തനിക്കെതിരെ കൊട്ടിയടച്ച വാതിലുകൾ തകർത്തുതരിപ്പണമാക്കിയാണ് അവൻ തിരിച്ചെത്തിയതെന്നും കൈഫ് വ്യക്തമാക്കി.

ഇന്ത്യൻ ക്യാപ് ഇപ്പോൾ സൗജന്യമായി വിതരണം ചെയ്യുകയാണ്. ബൗളർമാർ ഇല്ലാത്തതുകൊണ്ട് മാത്രമാണ് പലരും ഇപ്പോൾ ടീമിലേക്ക് വിളിക്കപ്പെടുന്നത്. എന്നാൽ ഭുവി (ഭുവനേശ്വർ കുമാർ) ഇത് വെറുതെ നേടിയതല്ല. തന്‍റെ പ്രകടനം കൊണ്ട് സെലക്ഷൻ വാതിലുകൾ തകർത്താണ് അവൻ തിരിച്ചെത്തിയത്. നിലവിലെ ബൗളർമാർ റൺസ് വാരിക്കോരി നൽകുകയാണ്. അതിൽ നിയന്ത്രണമില്ല. അതിനാൽ കളിച്ച് തെളിയിച്ച ഒരു വെറ്ററൻ താരത്തെ തിരികെ കൊണ്ടുവന്നത് മികച്ച തീരുമാനമാണെന്നും കൈഫ് പറഞ്ഞു.

2021-ൽ പാകിസ്ഥാനോടും 2022-ൽ ഇംഗ്ലണ്ടിനോടും ടി-20 ലോകകപ്പിലേറ്റ കനത്ത തോൽവികൾക്ക് ശേഷം ഭുവനേശ്വറിനെ ബലിയാടാക്കുകയായിരുന്നുവെന്ന് കൈഫ് ആരോപിച്ചു. 2021 ലോകകപ്പിൽ പാകിസ്ഥാനോട് 10 വിക്കറ്റിന് തോറ്റപ്പോഴും 2022-ൽ ഇംഗ്ലണ്ടിനോട് തോറ്റപ്പോഴും ഭുവനേശ്വറിനെയാണ് ബലിയാടാക്കിയത്. യഥാർത്ഥത്തിൽ ബാറ്റർമാരെയായിരുന്നു മാറ്റിനിർത്തേണ്ടിയിരുന്നത്. കേവലം 150 റൺസിൽ താഴെ മാത്രം സ്കോർ ചെയ്ത ആ ബാറ്റർമാരിൽ പലരും ഇപ്പോഴും ടീമിൽ കളിക്കുന്നുണ്ട്. ഭുവനേശ്വറിന്‍റെ ഫോം മോശമായതുകൊണ്ടല്ല, വലിയ തോൽവികളുടെ ഇരയാക്കി അവനെ മാറ്റുകയായിരുന്നു.

ഐ.പി.എല്ലിലെ തകർപ്പൻ പ്രകടനം

ഇന്ത്യൻ ടീമിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷവും ഐ.പി.എല്ലിൽ ആർ.സി.ബിക്കായി ഉജ്ജ്വല പ്രകടനമാണ് ഭുവി കാഴ്ചവെച്ചത്. കഴിഞ്ഞ നാല് സീസണുകളിൽ നിന്നായി 72 വിക്കറ്റുകൾ നേടിയ താരം, കഴിഞ്ഞ രണ്ട് സീസണുകളിൽ മാത്രം 45 വിക്കറ്റുകൾ കൊയ്ത് ആർസിബിയുടെ തുടർച്ചയായ രണ്ട് കിരീടനേട്ടങ്ങളിൽ നിർണ്ണായക പങ്കുവഹിച്ചു. പഴയ താരങ്ങളെ ടീമിലേക്ക് പരിഗണിക്കില്ലെന്ന മുൻ ചീഫ് സെലക്ടറുടെ നയം മാറിയതിൽ ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കും ഹെഡ് കോച്ച് ഗൗതം ഗംഭീറിനും പങ്കുണ്ടാകാമെന്നും കൈഫ് കൂട്ടിച്ചേർത്തു. ഭുവനേശ്വറിന്‍റെ തിരിച്ചുവരവോടെ വെറ്ററൻ പേസർ മുഹമ്മദ് ഷമിക്കും ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്താനുള്ള വാതിലുകൾ തുറക്കപ്പെട്ടിരിക്കുകയാണെന്നും കൈഫ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഐപിഎൽ കഴിഞ്ഞ ഉടൻ അവനെ ടീമിലെടുക്കണമായിരുന്നു'; ആർസിബി പേസറെക്കുറിച്ച് സഞ്ജയ് മഞ്ജരേക്കർ
അജിത് അഗാര്‍ക്കറുടെ പകരക്കാരനായി ചീഫ് സെലക്ടറാവാൻ രവീന്ദ്ര ജഡേജ!, വൈറല്‍ പ്രതികരണം ഏറ്റെടുത്ത് ആരാധകര്‍