ചേട്ടനും ഏട്ടനും ഒന്നിച്ചു; ലാലേട്ടനും സഞ്ജുവും ഒന്നിച്ചഭിനയിച്ച കെസിഎല്‍ പരസ്യചിത്രം സമൂഹമാധ്യമങ്ങളില്‍ തരംഗം

Published : Aug 18, 2026, 07:36 PM IST
Sanju with Mohanlal

Synopsis

സഞ്ജുവിനെ തിരിച്ചറിയാതെ കാറിൽ യാത്ര ചെയ്യുന്ന മോഹൻലാലിന്റെ നർമ്മ മുഹൂർത്തങ്ങൾ നിറഞ്ഞ വീഡിയോ, മണിക്കൂറുകൾക്കുള്ളിൽ ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ച ഈ പ്രൊമോ വീഡിയോ കേരള ക്രിക്കറ്റ് അസോസിയേഷനാണ് പുറത്തുവിട്ടത്.

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിന് ആവേശമേകി മോഹന്‍ലാലും ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണും ഒന്നിച്ച പരസ്യചിത്രം ശ്രദ്ധേയമാകുന്നു. നര്‍മ്മത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന പ്രൊമോ വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ആദ്യ അഞ്ച് മണിക്കൂറിനുള്ളില്‍ ഒരു മില്യണിലധികം ആളുകളാണ് വിഡിയോ കണ്ടത്. ഇന്‍സ്റ്റാ?ഗ്രാമില്‍ മാത്രം 1.2 മില്യണ്‍ വ്യൂസ് നേടിയ വീഡിയോയ്ക്ക് അരലക്ഷത്തോളം ലൈക്കും ലഭിച്ചിട്ടുണ്ട്.

സിനിമാ ചിത്രീകരണത്തിന് ശേഷം കാറില്‍ കയറുന്ന ലാലേട്ടന്‍, വാഹനം ഓടിക്കുന്നത് സഞ്ജുവാണെന്ന് തിരിച്ചറിയാതെ സംസാരിക്കുന്നതാണ് പരസ്യചിത്രത്തിന്റെ പ്രമേയം. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് പോകാന്‍ ആവശ്യപ്പെടുന്ന താരത്തോട് 'ചേട്ടന് ക്രിക്കറ്റ് കളിക്കാനറിയുമോ?' എന്ന് സഞ്ജു ചോദിക്കുന്നു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ തന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ചുള്ള ഓര്‍മകളില്‍ ലാല്‍ നല്‍കുന്ന മറുപടിയും, സഞ്ജുവിനെ താനാണ് രാജസ്ഥാനില്‍ നിന്ന് ചെന്നൈ ടീമിലേക്ക് കൊണ്ടുവന്നതെന്ന് പറയുന്നതും പരസ്യ ചിത്രത്തിലെ ശ്രദ്ധേയഭാ?ഗമാണ്. ഒടുവില്‍ ഡ്രൈവിംഗ് സീറ്റിലുള്ളത് സാക്ഷാല്‍ സഞ്ജുവാണെന്ന് തിരിച്ചറിയുമ്പോള്‍ മോഹന്‍ലാല്‍ അമ്പരക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.

ഗ്രൗണ്ടിലെ മികവിനൊപ്പം ക്യാമറയ്ക്ക് മുന്നിലും സഞ്ജു തന്റെ സ്വതസിദ്ധമായ ശൈലി ഗംഭീരമാക്കിയിട്ടുണ്ട്. മോഹന്‍ലാലിന്റെ മികച്ച കോമഡി ടൈമിംഗും കൂടിയായപ്പോള്‍ പരസ്യചിത്രം സിനിമാ-ക്രിക്കറ്റ് ആരാധകര്‍ ഇരുകൈയും നീട്ടി ഏറ്റെടുത്തു. കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് മോഹന്‍ലാലിനൊപ്പമുള്ള ചിത്രം സഞ്ജു സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് കെസിഎല്ലിന് തുടക്കം കുറിച്ചുകൊണ്ട് ആരാധകര്‍ക്ക് ആവേശം നല്‍കി കേരള ക്രിക്കറ്റ് ആസോസിയേഷന്‍ വീഡിയോ പുറത്തുവിട്ടത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

കെസിഎല്ലിന് നിറച്ചാര്‍ത്തായി ഗ്രീന്‍ഫീല്‍ഡില്‍ ഫാന്‍ വില്ലേജ്; ഓണക്കാലത്ത് കാണികള്‍ക്ക് ആഘോഷവിരുന്നൊരുക്കി കെസിഎ
ഹൈ-ടെക്കായി കെസിഎല്‍: ഡിആര്‍എസും തത്സമയ സംപ്രേഷണവും ഇനി അന്താരാഷ്ട്ര നിലവാരത്തില്‍